മേക്കപ്പ് ഇല്ലാതെ അതീവ സുന്ദരിയായി താരപുത്രി, മകളുടെ ഗ്ലാമറസ് ലുക്ക് ക്യാമറയിൽ പകർത്തിയത് അമ്മ..

ഏറ്റവും കൂടുതൽ ആരാധകരുളള താരപുത്രിയാണ് ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാൻ. അച്ഛൻ ഷാരൂഖാന്റെ സൂപ്പർ താരപദവിയല്ലാതെ സുഹാനയ്ക്ക് ബോളിവുഡുമായി യാതൊരു വിധ ബന്ധവുമില്ല. അച്ഛനൊപ്പം പൊതുപരിപാടിയിൽ അധികം പ്രത്യക്ഷപ്പെടാത്ത സുഹാന ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ നിറസാന്നിധ്യമാണ്. പാപ്പരാസികളുടെ റോസ്റ്റിങ്ങിന് ഏറ്റവും കൂടുതൽ ഇരയാകുന്ന താരപുത്രിയാണ് സുഹാന.

suhana

സുഹാനയുടെ വസ്ത്രധാരണമാണ് പാപ്പരാസികളുടെ പ്രധാന പ്രശ്നം. ഇത് പലപ്പോഴും ഷാരൂഖിന് തലവേദന സൃഷ്ടിക്കാറുമുണ്ട്. പലപ്പോഴും മകളെ പിന്തുണച്ച് ഷാരൂഖ് രംഗത്തെത്താറുമുണ്ട്. തന്റെ സൂപ്പർ താരപദവിയിൽ മകളെ അളക്കരുതെന്നും മകളെ വെറുതെ വിടണമെന്നും താരം പറഞ്ഞിരുന്നു . അതേസമയം പാപ്പരാസികളുടെ കഥയെ മുഖ വിലയ്ക്ക് എടുത്തിട്ടില്ല താരപുത്രി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സുഹാനയുടെ ഗ്ലാമറസ് ഫോട്ടോ ഷൂട്ടാണ്.

ലോക്ക് ഡൗണിൽ താരപുത്രി എവിടെ

കൊറോണ വൈറസ് വ്യാപനത്തിനെ തുടർന്ന് ഷൂട്ടിങ്ങും മറ്റ് തിരക്കുകൾക്കും ഒരു ഇടവേള കൊടുത്ത് എല്ലാവരും വീടുകളിൽ തന്നെ ഒതുങ്ങി കൂടിയിരിക്കുകയാണ്. വിദേശത്തും മറ്റും പഠിക്കുന്ന സെലിബ്രിറ്റി കിഡ്സുകൾ നാട്ടിലേയ്ക്ക് മടങ്ങി എത്തിയിട്ടുണ്ട്. കൊറോണ വൈറസിന്റ വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ഇവർ വീടുകളിൽ എത്തിച്ചേർന്നിരുന്നു. ലോക്ക് ഡൗൺ കാലത്ത് പ്രേക്ഷകർ ഏറ്റവും തിരഞ്ഞ താരപുത്രിയായിരുന്നു ഷാരൂഖിന്റെ മകൾ സുഹാന ഖാൻ. വിദേശത്ത് അഭിനയം പഠിക്കുകയായിരുന്ന സുഹാന ഇപ്പോൾ നാട്ടിലുണ്ട്.

 ഫോട്ടോ  ഷൂട്ട്


ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരപുത്രിയുടെ ഫോട്ടോ ഷൂട്ടാണ്. ഗ്ലാമറസ് ലുക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന സുഹാനയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് അമ്മ ഗൗരി ഖാനാണ്. ആദ്യ മകളുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നതും ഗൗരി തന്നെയാണ്. നോ ഹെയർ, നോ മേക്കപ്പ്, എന്റെ ഫേട്ടോഗ്രാഫി മാത്രം എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. അമ്മയുടെ ഫാഷൻ ഫോട്ടോഗ്രാഫിൽ മകൾ തിളങ്ങിയിട്ടുണ്ടു. സുഹാനയേയും ഗൗരിയേയും പുകഴ്ത്തി താരങ്ങൾ ഉൾപ്പെടെ രംഗത്തെത്തിയിട്ടുണ്ട്.

  മികച്ച ലുക്ക്

പ്രിന്റഡ് ടോപ്പും നീല നിറത്തിലുള്ള ജീൻസുമായിരുന്നു സുഹാനയുടെ വേഷം. മേക്കപ്പില്ലാതെയായിരുന്നു ഗൗരിയുടെ ക്യാമറയ്ക്ക് മുന്നിൽ സുഹാന പോസ് ചെയ്തത്. സിമ്പിൾ ലുക്കിൽ അതിമനോഹരിയായിരിക്കുന്നു എന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. മികച്ച ലുക്ക് എന്നാണ് സംവിധായക ഫാറാ ഖാൻ പറയുന്നത്. സുഹാനയുടെ അടുത്ത സുഹൃത്തും ബോളിവുഡ് താരവുമായ അനന്ന്യ പാണ്ഡെയും ചിത്രത്തിന് രസകരമായ കമന്റുമായി എത്തിയിട്ടുണ്ട്. തനിയ്ക്ക് ഇഷ്ടപ്പെട്ട വസ്ത്രമായിരുന്നു ഇത്. എന്നാൽ. നീ അത് വാങ്ങാൻ സമ്മതിച്ചില്ലായിരുന്നു അനന്ന്യയുടെ കമന്റ്. തന്റെ ഷോർട്സ് തിരിച്ച് തരണെന്നാണ് സുഹാന ഇതിന് മറുപടി നൽകിയത്. ചെറുപ്പം മുതലെ അടുത്ത സുഹൃത്തുക്കളാണ് സുഹാനയും അനന്ന്യയും.

 അമ്മയുടെ ചിത്രങ്ങൾ

സുഹാനയും ലോക്ക് ഡൗൺ കാലത്തെ ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. അമ്മ എടുത്ത ചിത്രങ്ങൾ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. താരപുത്രിയുടെ ഫേട്ടോ ഷൂട്ട് വൈറലായിട്ടുണ്ട് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് താരപുത്രിയുടെ ബോളിവുഡ് എൻട്രിയ്ക്ക് വേണ്ടിയാണ്. പഠനത്തിന് ശേഷം മാത്രമേ സിനിമ പ്രവേശനം ഉണ്ടാവുകയുള്ളുവെന്ന് ഷാരൂഖ് തന്നെ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം സുഹാന അഭിനയിച്ച ഷോർട്ട് ഫിലിം പുറത്ത് എത്തിയിരുന്നു. . പ്രണയ പശ്ചാത്തലത്തിൽ ഒരുങ്ങിയ ഹ്രാസ്വചിത്രത്തിന്റെ പേര് ദ ഗ്രേ പാർട്ട് ഓഫ് ബ്ലൂ എന്നാണ്.അച്ഛനെ പോലെ പ്രണയ വേഷത്തിലൂടെ തന്നെയാണ് മകളുടെ അരങ്ങേറ്റവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X