അബ്രാമിന്റെ ഡേറ്റ് കിട്ടിയാല്‍ സിനിമ ചെയ്യുമെന്ന് ഷാരുഖ് ഖാന്‍!ആരാധകരുടെ ചോദ്യത്തിന് കിടിലന്‍ മറുപടി
ബോളിവുഡിന്റെ കിംഗ് ഖാന്‍ ആയി അറിയപ്പെടുകയാണെങ്കിലും സിനിമയില്‍ നിന്നും താല്‍കാലിക ഇടവേള എടുത്ത് മാറി നില്‍ക്കുകയാണ് ഷാരുഖ് ഖാന്‍. കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ സീറോ എന്ന സിനിമയുടെ പരാജയമായിരുന്നു ഷാരുഖിനെ കൊണ്ട് ഈ തീരുമാനം എടുപ്പിച്ചത്. ഇപ്പോള്‍ സിനിമയിലേക്ക് തന്നെ തിരിച്ച് വരവിനൊരുങ്ങി കൊണ്ടിരിക്കുന്ന ഷാരുഖ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രം തരംഗമാവുകയാണ്.
ഷാരുഖിന്റെ ഇളയമകന്‍ അബ്രാമിനെ കുറിച്ച് ഒരു ആരാധകന്‍ ചോദിച്ച ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് താരരാജാവ്. എപ്പോഴാണ് അബ്രാമിനൊപ്പം ഒരു സിനിമ ചെയ്യുന്നത്? ബിഗ് ഫാന്‍ ആണെന്നായിരുന്നു ട്വിറ്ററിലൂടെ ആരാധകന്‍ പറഞ്ഞത്. എന്നാല്‍ ഇതിന് മറുപടിയായി ഷാരുഖ് പറഞ്ഞ വാക്കുകളായിരുന്നു രസകരം. 'അബ്രാമിന്റെ ഡേറ്റ് കിട്ടിയാല്‍ ഉടനെ തുടങ്ങുമെന്നായിരുന്നു' മറുപടി.

ഷാരുഖ് ഖാന്‍, ഗൗരി ഖാന്‍ താരദമ്പതികളുടെ ഇളയപുത്രനാണ് അബ്രാം. മൂത്ത മകന്‍ ആര്യന്‍ ഖാന്‍, സുഹാന ഖാന്‍ എന്നിവരെക്കാള്‍ ആരാധകര്‍ അബ്രാമിനാണുള്ളത്. ഷാരുഖിന്റെ പിറന്നാള്‍ ദിനത്തിലും മറ്റ് വിശേഷങ്ങളിലുമെല്ലാം അബ്രാമിന്റെ സാന്നിധ്യമാണ് ശ്രദ്ധേയം. പിതാവിനൊപ്പം പ്രത്യക്ഷപ്പെടുന്ന അബ്രാമിന്റെ ചിത്രങ്ങള്‍ അതിവേഗം വൈറലാവാറുണ്ട്.
ഇത് മാത്രമല്ല ട്വിറ്ററിലൂടെ ആരാധകരുടെ ഒരുപാട് ചോദ്യങ്ങള്‍ക്ക് ഷാരുഖ് മറുപടി കൊടുത്തിരുന്നു. ഭാവിയില്‍ തമിഴ് സിനിമയില്‍ അഭിനയിക്കുമോ എന്നായിരുന്നു അടുത്ത ചോദ്യം. തീര്‍ച്ചയായും ഉണ്ടാവും. എല്ലാ ഭാഷകളും വളരെ മികച്ചതാണെന്നായിരുന്നു ഷാരുഖ് പറഞ്ഞത്. മൂത്ത മക്കളായ ആര്യനും സുഹാനയും ഇതിനകം സിനിമാ പ്രവേശനത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തി കഴിഞ്ഞിരിക്കുകയാണ്.


Click it and Unblock the Notifications