അറ്റ്‌ലീ ചിത്രത്തിലെ ഷാരൂഖ് ഖാന്റെ പുതിയ ലുക്ക് വൈറല്‍, ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

By Midhun Raj

ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ ഒരു ഹിറ്റ് ചിത്രത്തിനായി ആരാധകര്‍ കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. തുടര്‍ച്ചയായി പരാജയ ചിത്രങ്ങള്‍ വന്നപ്പോഴാണ് സിനിമയില്‍ നിന്നും ഇടവേള എടുക്കാന്‍ കിംഗ് ഖാന്‍ തീരുമാനിച്ചത്. സെലക്ടീവായി മാത്രമാണ് ഷാരൂഖ് ഇപ്പോള്‍ സിനിമ ചെയ്യുന്നത്. സീറോ എന്ന ചിത്രം പരാജയപ്പെട്ട ശേഷമാണ് പത്താന്‍ എന്ന ചിത്രം ഷാരൂഖ് കമ്മിറ്റ് ചെയ്തത്. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ദീപിക പദുകോണ്‍ ആണ് നായിക. പത്താന് പിന്നാലെ തമിഴ് സംവിധായകന്‍ അറ്റ്‌ലീ ഒരുക്കുന്ന ഷാരൂഖ് ഖാന്‍ ചിത്രം ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

shahrukhkhan

വമ്പന്‍ താരനിര ഒരുക്കുന്ന ചിത്രം വിജയ് ചിത്രം മെര്‍സലിന്‌റെ റീമേക്കാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതേകുറിച്ച് ഇതുവരെ ഔദ്യോഗിക സ്ഥീരികരണം നടന്നിട്ടില്ല. ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് ഷാരൂഖ് ഖാന്‍ ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. നയന്‍താര ആദ്യമായി അഭിനയിക്കുന്ന ബോളിവുഡ് ചിത്രം കൂടിയാണിത്. ഷാരൂഖിനും നയന്‍താരയ്ക്കും പുറമെ പ്രിയാമണിയും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. നിലവില്‍ പൂനെയില്‍ ആണ് ഷാരൂഖ് ചിത്രത്തിന്‌റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്.

അതേസമയം ഷാരൂഖ് അറ്റ്‌ലീ ചിത്രത്തിന്‌റെ ലൊക്കേഷനില്‍ നിന്നുളള ഒരു സ്റ്റില്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം ട്രെന്‍ഡിംഗാവുകയാണ്. വേറിട്ട ലുക്കിലാണ് സൂപ്പര്‍ താരം ചിത്രത്തില്‍ എത്തുന്നത്. അറ്റ്‌ലീ സിനിമയുടെതായി പുറത്തുവന്ന ചിത്രത്തില്‍ നയന്‍താരയെയും ഷാരൂഖിനൊപ്പം കാണാം. സിനിമയുടെ പത്ത് ദിവസത്തെ ഷെഡ്യൂളാണ് പൂനെയിലുളളത്. ആര്‍മി പശ്ചാത്തലവും സിനിമയില്‍ വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഷാരൂഖ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും സംഗീത മാന്ത്രികന്‍ ഏആര്‍ റഹ്മാനാണ് നിര്‍വ്വഹിക്കുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഷാരൂഖ് അറ്റ്‌ലീ ചിത്രത്തിന്‌റെ പേര് ജവാന്‍ എന്നാവാന്‍ സാധ്യതകളുണ്ടെന്നും ബോളിവുഡ് മാധ്യമങ്ങള്‍ പറയുന്നു. പ്രിയാമണി ഷാരൂഖിനൊപ്പം വീണ്ടും എത്തുന്ന സിനിമ കൂടിയാണിത്. ഷാരൂഖ് ഖാനൊപ്പം മുന്‍പ് ചെന്നൈ എക്‌സ്പ്രസ് എന്ന ചിത്രത്തില്‍ പ്രിയാമണി അഭിനയിച്ചിട്ടുണ്ട്. രോഹിത്ത് ഷെട്ടി സംവിധാനം ചെയ്ത സിനിമയില്‍ കിംഗ് ഖാനൊപ്പം ഒരു ഗാനരംഗത്തില്‍ മാത്രമാണ് പ്രിയ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഇത്തവണ ഷാരൂഖിനും നയന്‍താരയ്ക്കും പുറമെ പ്രിയാമണിയും സിനിമയില്‍ ഒരു പ്രധാന റോളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഫാമിലി മാന്‍ വെബ്‌സീരിസിലൂടെ പ്രിയാമണഇ വീണ്ടും ബോളിവുഡില്‍ തിളങ്ങിനില്‍ക്കുന്ന സമയമാണ്. അടുത്തിടെയാണ് ഫാമിലി മാന്‌റെ രണ്ടാം സീസണ്‍ പുറത്തിറങ്ങിയത്.

ഡബിള്‍ റോളിലാണ് അറ്റ്‌ലിയുടെ ആദ്യ ബോളിവുഡ് ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ എത്തുന്നത്. സിനിമ ബോക്‌സോഫീസില്‍ വലിയ വിജയം നേടുമെന്നാണ് ആരാധകര്‍ ഒന്നടങ്കം പ്രതീക്ഷിക്കുന്നത്. അതേസമയം ബിഗിലാണ് അറ്റ്‌ലീയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ, ദളപതി വിജയ് ചിത്രം മൂന്നൂറ് കോടി കളക്ഷന്‍ നേടിയിരുന്നു. സ്‌പോര്‍ട്‌സ് പശ്ചാത്തലത്തില്‍ ഒരുങ്ങിയ സിനിമ തിയ്യേറ്ററുകളില്‍ വലിയ ഓളമുണ്ടാക്കി. ഇരട്ട വേഷത്തിലാണ് വിജയ് അറ്റ്ലീ ചിത്രത്തില്‍ എത്തിയത്.

തുടര്‍ച്ചയായി മൂന്ന് സൂപ്പര്‍ ഹിറ്റ് സിനിമകളാണ് വിജയെ നായകനാക്കി അറ്റ്‌ലീ ഒരുക്കിയത്. തെറി ആണ് ഈ കൂട്ടുകെട്ടില്‍ ആദ്യം പുറത്തിറങ്ങിയ സിനിമ. തെറി വലിയ വിജയമായ ശേഷം മെര്‍സലും വിജയ് അറ്റ്‌ലീ കൂട്ടുകെട്ടില്‍ ഇറങ്ങി. തെറിയും മെര്‍സലും ഹിറ്റായ ശേഷം ബിഗിലും ഈ കൂട്ടുകെട്ടില്‍ ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടി.

Read more about: shahrukh khan atlee nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X