twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വാക്ക് പാലിച്ച് ഷാരൂഖ് ഖാൻ, തന്റെ ഓഫീസ് മുറികളിൽ ക്വാറന്റൈന്‍ സൗകര്യമൊരുക്കി താരം

    |

    കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ സർക്കാരിനോടൊപ്പം ബോളിവുഡ് സിനിമ ലോകവും കൂടെ തന്നെയുണ്ട്. പ്രാധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേയ്ക്ക് തങ്ങളാൽ കഴിയുന്ന സംഭാവാനകളുമായി താരങ്ങൾ രംഗത്തെത്തിയിരുന്നു. സാമ്പത്തികേതര സഹായവും ഇവർ നൽകിയിരുന്നു. കൊറോണ കാലത്ത് ഏറ്റവും കൂടുതൽ ഉയർന്നു വന്ന പേരുകളിൽ ഒന്നായിരുന്നു നടൻ ഷാരൂഖാന്റേത്, മുംബൈ നഗരത്തിലുള്ള തന്റെ ഓഫീസ് കെട്ടിടം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടുനല്‍കുമെന്ന് ഷാരൂഖ് ഖാന്‍ പറഞ്ഞിരുന്നു. ക്വാറന്റൈന്‍ സൗകര്യങ്ങള്‍ക്കായി മുംബൈയിവെ വസതിയോട് ചേർന്നുള്ള നാലു നില ഓഫീസ് കെട്ടിടമാണ് വിട്ടു നല്‍കാൻ ഇവർ തീരുമാനിച്ചത്. ഇപ്പോഴിത നൽകിയ വാഗ്ദാനം പാലിച്ചിരിക്കുകയാണ് താരദമ്പതികൾ.

    srk

    എപ്പോൾ എവിടെ കാണണമെന്ന് കാഴ്‌ച്ചക്കാരന് തീരുമാനിക്കാം, ജീവിതം വീണ്ടെടുത്തിട്ട് പോരേ സിനിമ എപ്പോൾ എവിടെ കാണണമെന്ന് കാഴ്‌ച്ചക്കാരന് തീരുമാനിക്കാം, ജീവിതം വീണ്ടെടുത്തിട്ട് പോരേ സിനിമ

    നാല് നില കൊട്ടിടം ജനങ്ങൾക്ക് ക്വാറന്റൈൻ സൗകര്യം ഒരുക്കുന്നതിനായി ഫലപ്രദമായി മാറ്റിയിരിക്കുകയാണ്. ക്വാറന്റൈനിൽ കഴിയുന്ന സ്ത്രീകളേയും കുട്ടികളേയും പാർപ്പിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ആവശ്യമായ കിടക്കകളും മറ്റ് സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. മീർ ഫൗണ്ടേഷൻ ഇതിന്റെ വീഡിയോ പുറത്തു വിട്ടിട്ടുണ്ട്. കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തിൽ മുമ്പത്തേക്കാൾ ശക്തമായി ഞങ്ങൾ ഒരുമിച്ച് നിൽക്കുന്നുവെന്നും മീർ ഫൗണ്ടേഷൻ പങ്കുവെച്ച വീഡിയോയിൽ പറയുന്നുണ്ട്. ഷാരൂഖിനേയും ഭാര്യ ഖാനേയും പ്രശംസിച്ച നിരവധി പേർ രംഗത്തെത്തുന്നുണ്ട്.കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും വേണ്ടിയുള്ള ക്വാറന്റൈന്‍ സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

    36 വർഷം പിന്നോട്ട് സഞ്ചരിച്ച് റഹ്മാൻ, ആ പഴയ പത്രപരസ്യത്തിന് പിന്നിൽ...36 വർഷം പിന്നോട്ട് സഞ്ചരിച്ച് റഹ്മാൻ, ആ പഴയ പത്രപരസ്യത്തിന് പിന്നിൽ...

    പ്രതിസന്ധിയുടെ വ്യാപ്തി കണക്കിലെടുത്ത് ഞാനും എന്റെ ടീമും ഞങ്ങള്‍ക്കാവുന്ന തരത്തില്‍ എളിമയുടെ രീതിയില്‍ സംഭാവനകള്‍ നല്‍കാനുള്ള വഴികള്‍ ആലോചിച്ചു. ഒരുപാട് കാര്യങ്ങള്‍ ഞങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇത് ചെറിയ മാറ്റമെങ്കിലും ഉണ്ടാക്കുമെന്നാണ് ഞങ്ങള്‍ കരുതുന്നത്', ഷാരൂഖ് അന്ന് പറഞ്ഞിരുന്നു.കൊറോണ വ്യാപനം കനത്തതോടെ രാപ്പകലില്ലാതെ സേവനമനുഷ്ഠിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കാനും വിശന്നു വലഞ്ഞവര്‍ക്ക് ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്യാനും മറ്റും ഷാരുഖും മുൻപന്തിയിലുണ്ടായിരുന്നു. പണത്തിന് പുറമേ മറ്റ് സഹായങ്ങളും വാഗ്ദാനം ചെയ്ത് താരം രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റ ഉമസ്ഥതയിലുള്ള സ്ഥപനങ്ങളായ കൊൽക്കത്ത നെറ്റ് റൈഡേഴ്സ്, റെഡ് ചില്ലീസ് എന്റർടെയ്മെന്റ്സ്, മീർ ഫൗണ്ടേഷൻ, റെഡ് ചില്ലീസ് വിഎഫ്ൺക്സ് വഴിയാണ് സഹായം നൽകുക.

    ഷാരൂഖ് ഖാന്റെ പ്രവൃത്തിയിൽ നന്ദി അറിയിച്ച് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനും മന്ത്രി ആദിത്യ താക്കറെയും രംഗത്തെത്തിയിരുന്നു. ഇതിന് നന്ദിപറഞ്ഞ് രംഗത്തെത്തിയ ആദിത്യ താക്കറെയ്ക്ക് മറുപടി നല്‍കുകയായിരുന്നു താരം. 'ഇതുപോലെ പരസ്പരം ഒരിക്കലും നന്ദി പറയേണ്ടതില്ല. നമ്മള്‍ ഒരു കുടുംബമാണ്. മഹാരാഷ്ട്രയ്ക്കായി നിങ്ങള്‍ അഹോരാത്രം ബുദ്ധിമുട്ടുന്നതില്‍ നന്ദിയുണ്ട്', ഷാരൂഖ് അന്ന് പറഞ്ഞിരുന്നു.

    English summary
    Shahrukh Khan Office Ready To quarantine
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X