ഷാരുഖിനോടും കാജോളിനോടും കടുത്ത ആരാധന! ആരാധകന് സംഭവിച്ചതോ വലിയ ദുരന്തവും!
സിനിമാ താരങ്ങളോട് ഫാന്‍സിനുള്ള ആരാധന പലപ്പോഴും പല അപകടങ്ങള്‍ക്കും വഴിയൊരുക്കാറുണ്ട്. സിനിമാ റിലീസിനോടനുബന്ധിച്ച് കട്ടൗട്ടുകള്‍ക്ക് മേലെ നിന്നും താഴെ വീണും മറ്റുമായി ആരാധകരുടെ ജീവന്‍ നഷ്ടപ്പെട്ട ഒട്ടനവധി സംഭവങ്ങള്‍ക്ക് നമ്മള്‍ സാക്ഷിയായിട്ടുണ്ട്. ഇപ്പോഴിതാ ഷാരുഖ് ഖാനോടുള്ള ആരാധനമൂത്ത ഒരു യുവാവിന് 22 മാസത്തോളം ജയിലില്‍ കിടക്കേണ്ട അവസ്ഥ ഉണ്ടായിരിക്കുകയാണ്. ഇയാള്‍ ജയിലില്‍ നിന്നും പുറത്ത് വന്നതോടെയാണ് വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയത്.
2017 മേയ് 25 ന് വാഗ അതിര്‍ത്തിയിലെ സൈനിക ചടങ്ങുകള്‍ തീരും വരെ അബ്ദുല്ല എന്ന യുവാവ് കാത്തു നിന്നു. പിന്നെ ഒന്നുമാലോചിക്കാതെ അതിര്‍ത്തി കടന്ന് ഇന്ത്യയില്‍ പ്രവേശിച്ചു. ബോളിവുഡ് താരങ്ങളായ ഷാരുഖ് ഖാനെയും കാജോളിനെയും കാണുകയാണ് തന്റെ വരവിന്റെ ലക്ഷ്യമെന്താണെന്ന് സൈനിക ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുകയും ചെയ്തു. എന്നാല്‍ യുവാവ് പ്രതീക്ഷിച്ച കാര്യങ്ങളല്ല പിന്നീട് സംഭവിച്ചത്.

അനധികൃതമായി അതിര്‍ത്തി കടന്ന് വന്നതിന് അമൃത്‌സര്‍ സെന്‍ട്രല്‍ ജയിലില്‍ 22 മാം ശിക്ഷ അനുഭവിച്ച ശേഷമായിരുന്നു അബ്ദുല്ല നാട്ടിലേക്ക് മടങ്ങിയത്. ഷാരുഖിനോടും കാജോളിനോടും ആരാധനയുണ്ടായിരുന്ന യുവാവ് ജയിലില്‍ നിന്നും ഇന്ത്യാ സര്‍ക്കാരിന് കത്തെഴുതിയിരുന്നു. ബോളിവുഡ് താരങ്ങളെ കാണാന്‍ സൗകര്യമൊരുക്കി തരണമെന്നായിരുന്നു അബ്ദുള്ളയുടെ ആവശ്യം. എന്നാല്‍ അതിനുള്ള മറുപടി ലഭിച്ചിരുന്നില്ല. വിസ അപേക്ഷ നിരസിക്കപ്പെട്ടപ്പോഴായിരുന്നു അനധികൃതമായി അതിര്‍ത്തി കടക്കാന്‍ തീരുമാനിച്ചതെന്നായിരുന്നു അബ്ദുള്ള പറയുന്നത്.


Click it and Unblock the Notifications











