താരപുത്രിയുടെ പിറന്നാള്‍ പാര്‍ട്ടിയില്‍ വഴക്കിട്ടോ? എന്റെ ഫോട്ടോ എടുക്കരുത്, കലി തുള്ളി താരപുത്രന്‍!
ബോളിവുഡിലെ താരപുത്രന്മാരും പുത്രിമാരുമെല്ലാം പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. കിംഗ് ഖാന്‍ ഷാരുഖിന്റെ മക്കളുടെ കാര്യവും അതുപോലെ തന്നെ. മൂത്ത മക്കളായ ആര്യനെയും സുഹാനയെയും പോലെ ഇളയപുത്രന്‍ അബ്രാമും സെലിബ്രിറ്റിയാണ്. ഷാരുഖിന്റെ പിറന്നാളിന് അബ്രാമിനെ കൈയിലെടുത്താണ് ആരാധകരെ കാണാന്‍ ഷാരുഖ് എത്താറുള്ളത്. വര്‍ഷങ്ങളായി ഇത് തന്നെയാണ് പതിവ്.

അഭിഷേക് ബച്ചന്‍-ഐശ്വര്യ റായി ദമ്പതികളുടെ മകള്‍ ആരാധ്യയുടെ പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാനായിരുന്നു അബ്രാമെത്തിയത്. മറ്റ് കുട്ടികള്‍ക്കൊപ്പം പാര്‍ട്ടിയില്‍ തിളങ്ങിയിരുന്ന അബ്രാം പെട്ടെന്ന് കുഞ്ഞ് വാശി കാണിച്ച് പുറത്ത് പോവുകയായിരുന്നു. താരപുത്രനെ എടുത്ത് ബോഡിഗാര്‍ഡ് കാറില്‍ കയറുമ്പോള്‍ ക്യാമറക്കണ്ണുകളും പുറകെ എത്തിയിരുന്നു. കാറില്‍ ഇരുന്ന ഉടനെയാണ് മാധ്യമങ്ങളോട് പടമെടുക്കാന്‍ പറ്റില്ലെന്ന് കര്‍ശനമായി താരപുത്രന്‍ പറഞ്ഞിരിക്കുന്നത്.


Click it and Unblock the Notifications