ഷാരൂഖിന്റെ പാട്ടിനൊപ്പം മകന്റെ ഡാൻസ്, ഒടുവില്‍ കുഞ്ഞ് വായിൽ നിന്ന് മാസ് ഡയലോഗ്
അച്ഛൻ ഷാരൂഖ് ഖാനെ പോലെ ഇളയമകൻ അബ്റാമിനു കൈ നിറയെ ആരാധകരുണ്ട്. ഷാരൂഖ് ഖാൻ പങ്കുവെയ്ക്കുന്ന അബ്റാമിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അതുപോലെ തന്നെ കുഞ്ഞ് അബ്റാമിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിലും ട്രെൻഡിങ്ങാകാറുണ്ട്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് എസ് ആർകെയുടേയും മകന്റേയും ഒരു രസകരമായ വീഡിയേയാണ്.

കൊവിഡ് ബാധിതരെ സഹായിക്കുന്നതിന് വേണ്ടി താരങ്ങൾ അണിനിരന്ന ഓൺലൈൻ സംഗീത പരിപാടിയായിന്നു ഐ ഫോർ ഇന്ത്യ. വീട്ടിലിരുന്നു കൊണ്ട് തന്നെ ചെറിയ പ്രകടനങ്ങൾ നടത്തിയാണ് താരങ്ങൾ ഈ പരിപാടിയിൽ ചേർന്നത്. ബോളിവുഡ് താരങ്ങളായ പ്രിയങ്ക ചോപ്ര, ആമിർ ഖാൻ. ഋത്വിക് റോഷൻ എന്നിങ്ങനെ നിരവധി താരങ്ങൾ പരിപാടിയിൽ പങ്കെടുത്തു. ഷാരൂഖിന്റെ പ്രകടനത്തോടെയായിരുന്നു പരിപാടി അവസാനിച്ചത്.
ഒരു ഗാനവുമായിട്ടാണ് ബോളിവുഡ് ബാദുഷ പരിപാടിയിൽ എത്തിയത്. ഇപ്പോൾ നേരിടുന്ന പ്രശ്നങ്ങളെല്ലാം അതിവേഗം അതിജീവിക്കാൻ കഴിയുമെന്നായിരുന്നു പാട്ടിന്റെ സാരാംശം. ലോക്ക് ഡൗണിലൂടെ നിലവിലെ പ്രതിസന്ധി അവസാനിക്കുമെന്നും താരം പാട്ടിലൂടെ അവതരിപ്പിച്ചു. ഷാരൂഖ് മാത്രമല്ല കുട്ടി അബ്റാമും പരിപാടിയുടെ ഭാഗമാകുകയായിരുന്നു. അച്ഛന്റെ വരികൾക്ക് ചുവട് വെച്ചു കൊണ്ടാണ് അബ്ഖറാം പരിപാടിയുടെ ഭാഗമായത്. ഒന്നിച്ച് നൃത്തം ചെയ്യുകയും ഒടുവിൽ മകന് ഉമ്മ നൽകി കൊണ്ടാണ് ഷാരൂഖ് പരിപാടി അവസാനിപ്പച്ചത്.
എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയിൽ ചിരി പടർത്തുന്നത് അബ്റാമിന്റെ മാസ് ഡയലോഗാണ്. ബോളിവുഡ് കിങ് ഖാനോട് പപ്പാ ഒന്ന് നിർത്താമോ എന്നാണ് താരപുത്രൻ ചോദിക്കുന്നത്. ഇതോട് കൂടിയണ് വീഡിയോ അവസാനിക്കുന്നത്. ബോളിവുഡ് കോളങ്ങളിൽ ഇത് രസകരമായ ചർച്ചയായിരിക്കുകയാണ്. ഷാരൂഖിന്റെ പാട്ട് സഹിക്കാൻ പറ്റാത്തത് കൊണ്ടാണ് കുഞ്ഞ് ഇങ്ങനെ പറഞ്ഞതെന്നുള്ള കമന്റുകളാണ് പ്രചരിക്കുന്നത്. ഫേസ് ബുക്ക് ലൈവായി നടത്തിയ പരിപാടിയിലൂടെ 3.2 കോടി രൂപയാണ് താരങ്ങൾ സമാഹരിച്ചത്,


Click it and Unblock the Notifications