ആലിയക്കൊപ്പം ബീച്ചിൽ കളിക്കുന്ന ഷാരൂഖിന്റെ മകൻ,വെള്ളത്തിൽ പൊങ്ങി നിൽക്കുന്ന താരപുത്രന്റ ചിത്രം..
കരീന- സെയ്ഫ അലിഖാൻ ദമ്പതിമാരുടെ മകൻ തൈമൂർ അലിഖാനെ പോലെ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്ന മറ്റൊരു താരപുത്രനാണ് ബോളിവുഡ് ബാദുഷ ഷാരൂഖ് ഖാന്റേയും ഗൗരി ഖാന്റേയും ഇളയമകൻ അബ്രാം. തൈമൂറിനെ പോലെ പപ്പാരാസികളുടെ ക്യാമറ കണ്ണുകൾ എപ്പോഴും ഷാരൂഖിന്റെ ചെറിയ മകന്റെ പിന്നാലെ തന്നെയുണ്ടാകും എന്നാൽ താരപുത്രൻ അച്ഛൻ ഷാരൂഖാനോടൊപ്പമല്ലാതെ അധിക പുറം ലോകത്ത് പ്രത്യക്ഷപ്പെടാറില്ല. എസ്ആർകെയുടെ കൈകളിൽ ഇരിക്കുന്ന അബ്രാമിനെയാണ് അധികം ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്.
ഐപിഎൽ വേദികളിലെ സ്ഥിര സാന്നിധ്യമാണ് അബ്രാം. അച്ഛൻ ഷാരൂഖ് ഖാനോടൊപ്പം അബ്രാമും ഗ്യാലറിയിൽ എത്താറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ചേച്ചി ആലിയയ്ക്കൊപ്പം കടലിൽ കളിക്കുന്ന കുഞ്ഞ് അബ്രാമിന്റെ ചിത്രങ്ങളാണ്. താരങ്ങളുടെ പൂൾ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

ഗൗരി ഖാന്റെ സഹോദരൻ വിക്രാന്ത് ചിബ്ബയുടെ മകളാണ് ആലിയ. ഇരുവരും ബീച്ചിൽ സമയം ചെലവിടുന്ന ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. വെള്ളത്തിൽ കളിക്കുന്ന കുഞ്ഞ് അബ്രാമിനെയാണ് ചിത്രത്തിൽ കാണുന്നത്. താരപുത്രന്റെ തലമാത്രമാണ് ചിത്രത്തിൽ കാണുന്നത്. ആലിയയാണ് ചിത്രത്തിൽ നിറഞ്ഞ് നിൽക്കുന്നത്.

ചിത്രത്തിന് പറ്റിയ ക്യാപ്ഷൻ തന്നെയാണ് കുറിച്ചിരിക്കുന്നത്. ഒരു കുഞ്ഞു മഷ്‌റൂമിനെ കാണുന്നില്ലേ' എന്ന് ചോദിച്ചു കൊണ്ടാണ് ആലിയ ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.ഈ ചിത്രം പോസ്റ്റ് ചെയ്യും മുൻപ് സുഹാനയും ആലിയയും ചേർന്നുള്ള ഒരു മിറർ സെൽഫി ചിത്രം ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇരുവരും ഒരു പാർട്ടിക്ക് പോകുന്ന മട്ടിലുള്ള ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ആലിയയും സുഹാനയും.

അബ്രാമിന്റെ മുഖത്ത് കാണുന്ന സ്ഥിരം ചിരിയോടെയാണ് താരപുത്രൻ ഈ ചിത്രത്തിലും പോസ് ചെയ്യുന്നത്. കുഞ്ഞ് അബ്രാമിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഷാരൂഖിന്റെ മൂന്ന് മക്കളിൽ ഏറ്റവും ഇളയ മകനാണ് അബ്രാം. എസ് ആർകെയുമായി ഏറ്റവും അധികം രൂപസാദ്യശ്യമുള്ളതും ഇളയ മകനാണ്. ഇളയ മകനായത് കൊണ്ട് അമ്മയ്ക്കും അച്ഛനും സഹോദരങ്ങളും ഏറെ ലാളനയോടെയാണ അബ്രാമിനെ കൊണ്ട് നടക്കുന്നത്.
Recommended Video

ഷാരൂഖ്- ഗൗരി ദമ്പതികൾക്ക് ആര്യൻ, സുഹാന, അബ്രാം എന്നിങ്ങനെ മൂന്ന് മക്കളാണുളളത്. ബോളിവുഡ് കോളങ്ങളിലെ ഹോട്ട് ടേപ്പിക്കാണ് മൂന്ന് പേരും. എസ് ആർകെയുടെ മക്കളിൽ സുഹാനയും അബ്രാമും ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം ചർച്ച വിഷയം ദിവസങ്ങൾക്ക് മുൻപ് അബ്രാം വരച്ച ഒരു ചിത്രം ഷാരൂഖ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
ഷാരൂഖിന്റെയും തന്റെയും ചിത്രമാണ് അബ്രാം വരച്ചിരിക്കുന്നത്. അബ്രാം ആൻഡ് പപ്പാ എന്ന തലക്കെട്ടോടെയാണ് ചിത്രം വരച്ചിരിക്കുന്നത്. അവൻ വരച്ച ചിത്രത്തിൽ ഞാനാണ് അവനേക്കാൾ നല്ലതെന്നാണ് അബ്രാം എന്നോട് പറഞ്ഞത്. കാരണം എന്തെന്നാൽ ഞാൻ ഒരു കാരണവുമില്ലാതെ ചിരിക്കുന്നുണ്ടത്രേ....' ചിത്രത്തിനോടൊപ്പം താരം കുറിച്ചിരുന്നു ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.


Click it and Unblock the Notifications