Don't Miss!
- News
യുഎസ് കരുതിയിരുന്നോ, ഇതിന് മറുപടി തന്നിരിക്കും; ചാര ബലൂണ്‍ തകര്‍ത്തതിന് മുന്നറിയിപ്പുമായി ചൈന
- Sports
അശ്വിനെ പരിഹസിച്ചു, ഹര്‍ഭജന്റെ ട്വീറ്റ് വിവാദത്തില്‍! രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
- Lifestyle
മാഘപൂര്‍ണിമയില്‍ അപൂര്‍വ്വ ശുഭയോഗങ്ങള്‍; ലക്ഷ്മീദേവിയുടെ കൃപയാല്‍ ഈ 6 രാശിക്ക് സമ്പത്ത് വര്‍ഷിക്കും
- Automobiles
പൊരാട്ടത്തിനായി കളം ഒരുങ്ങി! മാരുതി ഫ്രോങ്ക് ഡീലർഷിക്കുകളിൽ; ടെസ്റ്റ് ഡ്രൈവുകൾ ഉടൻ
- Finance
മാസത്തിൽ 10,000 രൂപ അധിക വരുമാനമായാലോ; ശമ്പളത്തിനൊപ്പം അധിക വരുമാനം നേടാൻ ഇതാ വഴി
- Technology
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
അനുഷ്ക മരിക്കും? കിങ് ഖാന്റെ സീറോയുടെ ക്ലൈമാക്സ് രംഗം ചോര്‍ന്നു? റിലീസിന് മുന്‍പേ അത് സംഭവിച്ചോ?
ബോളിവുഡ് സിനിമാലോകം ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് സീറോ. പതിവില്‍ നിന്നും വ്യത്യസ്തമായി കുള്ളനായാണ് ഷാരൂഖ് ഖാന് എത്തുന്നത്. തുടക്കം മുതലേ തന്നെ ഈ സിനിമ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. കിങ് ഖാന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നത്. ക്രിസ്മസിന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സിനിമയെക്കുറിച്ചുള്ള ചില വ്യാജപ്രചാരണങ്ങള്‍ ഇപ്പോള്‍ അരങ്ങുതകര്‍ക്കുകയാണ്. സിനിമയ്ക്കായി അക്ഷമയോടെ കാത്തിരിക്കുന്നതിനിടയിലാണ് ക്ലൈമാക്സ് ചോര്‍ന്നത്. അദ്നാന് സാമിയുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സിനിമയുടെ ക്ലൈമാക്സിനെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ ചോര്‍ന്നത്.
സുബി സുരേഷിന്റെ ഭര്‍ത്താവായി ജോണി ആന്റണിയെത്തിയപ്പോള് സംഭവിച്ചത്? ഡ്രാമയെക്കുറിച്ച് താരം പറഞ്ഞത്?
ഇത് ഫേക്ക് ട്വീറ്റാണെന്നും അത്തരത്തിലൊരു സംഭവവും താന്‍ പോസ്റ്റ് ചെയ്തിട്ടില്ലെന്നും വ്യക്തമാക്കി അദ്ദേഹം രംഗത്തെത്തിയിട്ടുണ്ട്. ആരാധകരെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലാണ് ഇപ്പോഴത്തെ ട്വീറ്റെന്നും തന്റെ അക്കൗണ്ട് ഹാക്ക് ചെയ്താണ് ഇങ്ങനെ ചെയ്തതെന്നും താരം പറയുന്നു. പരാലിസിസ് ബാധിച്ച് അനുഷ്ക മരിക്കുമെന്നും അന്ത്യാഭിലാഷം നടപ്പിലാക്കുന്നതിനായി കിങ് ഖാന് എത്തുന്നതുമാണ് സിനിമയുടെ ക്ലൈമാക്സെന്നാണ് ട്വീറ്റിലുള്ളത്.

ഡിസംബര്‍ 21നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്. ആനന്ദ് എല്‍ റായി സംവിധാനം ചെയ്ത ചിത്രത്തില്‍ വന്‍താരനിരയാണ് അണിനിരക്കുന്നത്. റെഡ് ചില്ലീസാണ് ചിത്രം നിര്‍മ്മിക്കുന്നത്. റിലീസിന് മുന്‍പ് സിനിമയെക്കുറിച്ച് ഇത്തരത്തിലുള്ള വ്യാജ പ്രചാരണം അരങ്ങേറുന്നതില്‍ അണിയറപ്രവര്‍ത്തകരും അസംതൃപ്തരാണ്. സിനിമാവ്യവസായത്തെ തന്നെ ഒന്നടങ്കം നടുക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് അടുത്തിടെയായി അരങ്ങേറുന്നത്. വ്യാജപതിപ്പ് ഭീഷണിക്ക് പിന്നാലെയായാണ് ക്ലൈമാക്സും ചോര്‍ന്നത്.