സീറോയില്‍ ഷാരൂഖിനൊപ്പം തിളങ്ങി സല്‍മാന്‍ ഖാന്‍! കിടിലന്‍ ടീസര്‍ പുറത്ത്! കാണൂ

By Midhun

നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ബോളിവുഡ് സിനിമാ പ്രേമികളുടെ ഇഷ്ട താരമായി മാറിയ നടനാണ് ഷാരൂഖ് ഖാന്‍. പ്രണയ ചിത്രങ്ങളിലൂടെ തുടങ്ങിയ നടന്‍ പിന്നീട് മാസ് ചിത്രങ്ങളും ചെയ്താണ് ബോളിവുഡില്‍ സൂപ്പര്‍താരമായി മാറിയിരുന്നത്. ഇംത്യാസ് അലി സംവിധാനം ചെയ്ത ജബ് ഹാരി മെറ്റ് സേജല്‍ എന്ന ചിത്രമായിരുന്നു ഷാരൂഖിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്.

ഷാരൂഖും അനുഷ്‌ക ശര്‍മ്മയും വീണ്ടുമൊരുമിച്ച ചിത്രം തിയ്യേറ്ററുകളില്‍ വിജയമായി മാറിയിരുന്നു. ഷാരൂഖിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രമാണ് സീറോ. ചിത്രത്തില്‍ വെല്ലുവിളി നിറഞ്ഞൊരു കഥാപാത്രത്തെയാണ് ഷാരൂഖ് അവതരിപ്പിക്കുന്നത്. സീറോയുടെതായി പുറത്തിറങ്ങിയ പുതിയ ടീസര്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്.

ബോളിവുഡിന്റെ റൊമാന്റിക്ക് ഹീറോ

ബോളിവുഡിന്റെ റൊമാന്റിക്ക് ഹീറോ

കരിയറിന്‌റെ തുടക്കത്തില്‍ പ്രണയ ചിത്രങ്ങളിലൂടെയായിരുന്നു ബോളിവുഡില്‍ ഷാരൂഖ് ശ്രദ്ധിക്കപ്പെട്ടിരുന്നത്. ഷാരൂഖിന്റെതായി പുറത്തിറങ്ങിയ ദില്‍വാലേ ദുല്‍ഹനിയ
ലേ ജായേംഗെ എന്ന ചിത്രം സിനിമാ പ്രേമികളുടെ ഇഷ്ട സിനിമകളിലൊന്നാണ്‌. ഷാരൂഖും കാജോളും മുഖ്യ വേഷങ്ങളിലെത്തിയ ചിത്രം ബോളിവുഡിലെ എക്കാലത്തെയും മികച്ച പ്രണയ സിനിമകളിലൊന്നായാണ് അറിയപ്പെടുന്നത്. പ്രണയ ചിത്രങ്ങളില്‍ നിന്ന് മാറി മാസ് പരിവേഷമുളള ചിത്രങ്ങളിലും ഷാരൂഖ് അഭിനയിച്ചിരുന്നു. ഡോണ്‍,ചക്‌ദേ
ഇന്ത്യ, റാ വണ്‍ തുടങ്ങിയവയെല്ലം തന്നെ ഷാരൂഖിന്റെ കരിയറില്‍ വഴത്തിരിവുണ്ടാക്കിയ ചിത്രങ്ങളായിരുന്നു.

ഷാരൂഖിനൊപ്പം സല്‍മാന്‍ വീണ്ടും

ഷാരൂഖിനൊപ്പം സല്‍മാന്‍ വീണ്ടും

കരണ്‍ അര്‍ജുന്‍ എന്ന ചിത്രത്തിലായിരുന്നു ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിച്ചിരുന്നത്. രാകേഷ് റോഷന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ തുല്യ പ്രാധാന്യമുളള കഥാപാത്രങ്ങളായിട്ടായിരുന്നു ഇരുവരും എത്തിയിരുന്നത്. കജോള്‍,മംമ്താ കുല്‍ക്കര്‍ണി തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ നായികമാരായി എത്തിയിരുന്നത്. സല്‍മാനും ഷാരുഖും ആദ്യമായി ഒന്നിച്ച ചിത്രം തിയ്യേറ്ററുകളില്‍ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റുകളിലൊന്നായി മാറിയിരുന്നു.കരണ്‍ അര്‍ജുന് പുറെ കുച്ച് കുച്ച് ഹോത്താ ഹേ എന്ന ചിത്രത്തിലും ഈ കൂട്ടുകെട്ട് ഒന്നിച്ചിരുന്നു. ഒരിടവേളയ്ക്കു ശേഷം ഷാരൂഖിനൊപ്പം സല്‍മാന്‍ ഖാന്‍ വീണ്ടും എത്തുകയാണ്. ഷാരൂഖിന്റ പുതിയ ചിത്രം സീറോയിലാണ് ഈ കൂട്ടുകട്ട് വീണ്ടുമൊരുമിക്കുന്നത്.

സീറോ എന്ന ചിത്രം

സീറോ എന്ന ചിത്രം

ആനന്ദ് എല്‍ റായി സംവിധാനം ചെയ്യുന്ന സീറോയില്‍ കുളളന്‍ വേഷത്തിലാണ് ഷാരുഖ് എത്തുന്നത്. ഷാറൂഖിന്റെ കരിയറിലെ വെല്ലുവിളി നിറഞ്ഞൊരു കഥാപാത്രമായിരിക്കും ചിത്രത്തിലേതെന്നാണ് അറിയുന്നത്. കരിയറില്‍ ഇതുവരെ ചെയ്യാത്ത തരത്തിലുളള ഒരു കഥാപാത്രത്തെയാണ് സീറോയില്‍ ഷാരുഖ് അവതരിപ്പിക്കുന്നത്. ഷാറൂഖിന്റെ തന്നെ റെഡ്ചീല്ലീസ് എന്റര്‍ടെയിന്‍മെന്റ്സും കളര്‍ യെലെ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹിമാന്‍ഷു ശര്‍മ്മയാണ് ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്.

നായികമാര്‍

നായികമാര്‍

കത്രീനാ കൈഫും അനുഷ്‌കാ ശര്‍മ്മയുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ജെബ് ഹാരി മെറ്റ് സേജല്‍ എന്ന ചിത്രത്തിനു ശേഷം അനുഷ്‌ക ഷാരൂഖിന്റെ നായികയായി വീണ്ടുമെത്തുന്ന ചിത്രം കൂടിയാണ് സീറോ. ഇവര്‍ക്കു പുറമെ അഭയ് ഡിയോളും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നത്. ഹൃത്വിക്ക് റോഷനൊപ്പം സിന്ദഗി നാ മിലേഗി ദൊബാര എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് അഭയ് ഡിയോള്‍.

ടീസര്‍

ടീസര്‍

സീറോയുടെതായി പുറത്തിറങ്ങിയിരിക്കുന്ന ടീസര്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. സീറോയുടെ ഈദ് സ്‌പെഷ്യല്‍ ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഷാരൂഖും സല്‍മാനും ഉള്‍പ്പെടുന്ന രംഗങ്ങളാണ് ചിത്രത്തിന്റെ ടീസറില്‍ കാണിച്ചിരിക്കുന്നത്. ടീസറിന് മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്.

സീറോ ടീസര്‍ കാണൂ

ടീസര്‍ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X