താരരാജാക്കന്മാരുടെ കഷ്ടകാലം! സിനിമകളെല്ലാം പരാജയത്തിലേക്ക്, കിംഗ് ഖാന്മാര്‍ ഇനിയെന്ത് ചെയ്യും?

ആമിര്‍ ഖാന്‍, ഷാരുഖ് ഖാന്‍, സല്‍മാന്‍ എന്നിങ്ങനെ ബോളിവുഡ് സിനിമയെ വര്‍ഷങ്ങളായി അടക്കി ഭരിക്കുന്നത് മൂന്ന് കിംഗ് ഖാന്‍മാരാണ്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകളെ മൂവരും ചെയ്യാറുള്ളു. അത് ബോക്‌സോഫീസില്‍ കൊടുങ്കാറ്റായി പോവുകയും ചെയ്യും. ബോളിവുഡില്‍ കോടികള്‍ വാരിക്കൂട്ടിയതും ബിഗ് ബജറ്റില്‍ ഒരുക്കിയതുമായ സിനിമകളെല്ലാം മൂന്ന് ഖാന്‍മാരുടേതാണ്.

ബോക്‌സോഫീസിലെത്തുന്ന കളക്ഷനില്‍ ഇരുപത് ശതമാനത്തോളം മൂന്ന് താരരാജാക്കന്മാര്‍ ചേര്‍ന്ന് ഉണ്ടാക്കിയിരുന്നവയാണ്. എന്നാല്‍ 2018 മൂവര്‍ക്കും നഷ്ടക്കച്ചവടമായി പോയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷം റിലീസിനെത്തിയ താരങ്ങളുടെ സിനിമകള്‍ പരാജയത്തിന്റെ പടുകൂഴിയിലേക്ക് കൂപ്പുകുത്തുന്നതായിരുന്നു കണ്ടത്.

സല്‍മാന്‍ ഖാന്‍

സല്‍മാന്‍ ഖാന്‍

1988 മുതല്‍ സിനിമയില്‍ സജീവമായിരിക്കുന്ന സല്‍മാന്‍ ഖാന്റെ സിനിമകളെല്ലാം ബോക്‌സോഫീസില്‍ വമ്പന്‍ പ്രകടനം കാഴ്ച വെക്കുന്നവയായിരുന്നു. വെല്‍ക്കം ടു ന്യൂയോര്‍ക്ക്, റേസ് 3, യാമല പാഗല ദീവാന പിര്‍ സേ, എന്നിങ്ങനെ ഈ വര്‍ഷം സല്‍മാന്‍ ഖാന്‍ നായകനായി അഭിനയിച്ച മൂന്നോളം സിനിമകളാണ് റിലീസിനെത്തിയത്. തിയറ്ററുകളില്‍ മോശമില്ലാത്ത അഭിപ്രായം സ്വന്തമാക്കിയെങ്കിലും ബോക്‌സോഫീസില്‍ തിളങ്ങാന്‍ സിനിമകള്‍ക്ക് കഴിഞ്ഞിരുന്നില്ല. ബോളിവുഡിലെ ഹിറ്റ് സിനിമയായ റേസ് കാറ്റഗറിയില്‍ പിറന്ന റേസ് 3 വലിയ പ്രതീക്ഷയോടെയായിരുന്നു റിലീസ് ചെയ്തത്. എന്നാല്‍ പൂര്‍ണ പരാജയമായിരുന്നു.

 ഷാരുഖ് ഖാന്‍

ഷാരുഖ് ഖാന്‍

ബോളിവുഡിലെ കിംഗ് ഖാനായ ഷാരുഖ് ഖാന്‍ നായകനായി അഭിനയിച്ച ഒറ്റ സിനിമ മാത്രമേ ഈ വര്‍ഷം റിലീസ് ചെയ്തിരുന്നുള്ളു. സീറോ എന്ന് പേരിട്ടിരിക്കുന്ന സിനിമ ആനന്ദ് എല്‍ റായി ആയിരുന്നു സംവിധാനം ചെയ്തിരുന്നത്. ഷാരുഖിനൊപ്പം കത്രീന കൈഫ്, അനുഷ്‌ക ശര്‍മ്മ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഈ ക്രിസ്തുമസിന് മുന്നോടിയായി ഡിസംബര്‍ 21 നായിരുന്നു തിയറ്ററുകളിലേക്ക് റിലീസിനെത്തിയത്. വലിയ ആകാംഷ നല്‍കി കാത്തിരുന്നെങ്കിലും സീറോ ആരാധകരെ നിരാശപ്പെടുത്തിയിരിക്കുകയാണ്.

 ചിത്രത്തില്‍ സല്‍മാന്‍ ഖാനും

ചിത്രത്തില്‍ സല്‍മാന്‍ ഖാനും

ഷാരുഖ് ഖാന്‍ കുള്ളനായി അഭിനയിച്ച സിനിമയില്‍ സല്‍മാന്‍ ഖാനും അതിഥി വേഷത്തില്‍ അഭിനയിച്ചിരുന്നു. 200 കോടി മുതല്‍ മുടക്കില്‍ റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റ് കളര്‍ യെല്ലോ പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ ഗൗര്യ ഖാന്‍ ആയിരുന്നു സീറോ നിര്‍മ്മിച്ചത്. ബിഗ് ബജറ്റില്‍ ഒരുക്കിയ ചിത്രമാണെങ്കിലും പ്രതീക്ഷകള്‍ എല്ലാം തകര്‍ന്നടിയുകയാണെന്നാണ് ട്രേഡ് അനലിസ്റ്റായ തരണ്‍ ആദര്‍ശ് പറയുന്നത്. കഴിഞ്ഞ വര്‍ഷമെത്തിയ ഷാരുഖ് ഖാന്‍ ചിത്രങ്ങളുടെ അവസ്ഥയും ഇത് തന്നെയായിരുന്നു.

 സിനിമകളുടെ പരാജയം

സിനിമകളുടെ പരാജയം

കഴിഞ്ഞ വര്‍ഷം ട്യൂബ്‌ലൈറ്റ് എന്ന സല്‍മാന്‍ ഖാന്റെ സിനിമയില്‍ ഷാരുഖ് അതിഥി വേഷത്തിലെത്തിയിരുന്നു. ജബ് ഹാരി മെറ്റ് സെജേള്‍ എന്നിങ്ങനെ രണ്ട് സിനിമകളായിരുന്നു ഷാരൂഖിന്റ്തായി റിലീസിനെത്തിയത്. രണ്ട് സിനിമകളും നൂറ് കോടി ക്ലബ്ബിലെത്തുക മാത്രമാണ് ചെയ്തത്. 2013 ല്‍ റിലീസിനെത്തിയ ചെന്നൈ എക്‌സ്പ്രസ് 424 കോടിയോളം സ്വന്തമാക്കി മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു.

 ആമിര്‍ ഖാന്‍

ആമിര്‍ ഖാന്‍

അടുത്ത കാലത്തായി വിജയങ്ങള്‍ മാത്രം കൈവരിച്ചിരുന്ന താരമായിരുന്നു ആമിര്‍ ഖാന്‍. ഇന്ത്യന്‍ സിനിമയില്‍ പുതിയ അത്ഭുതം സൃഷ്ടിക്കാനാനെത്തിയ ചിത്രമായിരുന്നു തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍. ആമിര്‍ ഖാനും അമിതാഭ് ബച്ചനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ തിയറ്ററുകളില്‍ പൂര്‍ണ പരാജയമായിരുന്നു. ബിഗ് ബജറ്റില്‍ നിര്‍മ്മിച്ച സിനിമ കനത്ത നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ഒടുവില്‍ പ്രതിഫലം പോലും വാങ്ങാതെ സിനിമയുടെ പരാജയത്തിന്റെ ഉത്തരവാദിത്വം ആമിര്‍ ഖാന്‍ ഏറ്റെടുക്കേണ്ടി വന്നിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X