ഒരു മോശം സിനിമയുടെ പേരില്‍ അദ്ദേഹം ചെയ്ത നല്ല ചിത്രങ്ങളെ വിസ്മരിക്കരുത്!ആമിറിന് പിന്തുണയുമായി ഷാരൂഖ്
Recommended Video

ആമിര്‍ ഖാന്റെതായി തിയ്യേറ്ററുകളിലെത്തിയ എറ്റവും പുതിയ ചിത്രമാണ് തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍. സിനിമാ പ്രേമികള്‍ വലിയ പ്രതീക്ഷകളോടെ കാത്തിരുന്ന ചിത്രം നിരാശപ്പെടുത്തിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ആരാധകര്‍ക്കുളള ആമിറിന്റെ ദീപാവലി സമ്മാനമായിട്ടായിരുന്നു സിനിമ എത്തിയിരുന്നത്. വമ്പന്‍ താരനിര അണിനിരന്നിട്ടും ചിത്രം പ്രേക്ഷക പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നില്ലെന്ന് തന്നെയാണ് അഭിപ്രാങ്ങള്‍ വന്നത്.
സോഷ്യല്‍ മീഡിയയില്‍ വന്ന നിരൂപണങ്ങളെല്ലാം ചിത്രത്തിനെ കാര്യമായി ബാധിച്ചിരുന്നു. ബോളിവുഡില്‍ തുടര്‍ച്ചയായ ഹിറ്റുകള്‍ ലഭിക്കാറുളള ആമിറിന് ഏറെ കാലത്തിന് ശേഷമാണ് ഒരു പരാജയ ചിത്രമുണ്ടായിരിക്കുന്നത്. തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്റെ പരാജയത്തിന് വലിയ വിമര്‍ശനങ്ങളാണ് ആമിറിന് എല്ലായിട ത്തുനിന്നും വരുന്നത്. അതേസമയം ആമിര്‍ ഖാന് പിന്തുണയുമായി നടന്‍ ഷാരുഖ് ഖാന്‍ രംഗത്തെത്തിയിരുന്നു.

ഷാരുഖ് പറഞ്ഞത്
ഒരു മോശം സിനിമയുടെ പേരില്‍ ആമിര്‍ ചെയ്ത നല്ല ചിത്രങ്ങളെ ആരും വിസ്മരിക്കരുതെന്ന് ഷാരുഖ് പറയുന്നു. അദ്ദേഹത്തിനെതിരെയുളള ചില പ്രതികരണങ്ങള്‍ അതിരുവിട്ടു പോയെന്നും അത് തന്നെ ഏറെ വേദനിപ്പിച്ചുവെന്നും നടന്‍ പറഞ്ഞു. വര്‍ഷങ്ങളായി പ്രേക്ഷകര്‍ക്ക് നല്ല സിനിമകള്‍
സമ്മാനിക്കുന്ന രണ്ട് പേരാണ് ആമിറും അമിതാഭ് ബച്ചനും. എപ്പോഴും നല്ല സിനിമകള്‍ സമ്മാനിക്കാന്‍ എല്ലാവര്‍ക്കും കഴിഞ്ഞുകൊളളണമെന്നില്ല. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ബോളിവുഡിലെ മികച്ച സിനിമകളില്‍ പലതും ആമിറിന്റെ സംഭാവനകളാണ് ഷാരുഖ് ഖാന്‍ പറയുന്നു.

അവര്‍ തന്നെ മറുപടി നല്‍കും
ഇപ്പോള്‍ അദ്ദേഹത്തിന്റെ മോശം സിനിമ വന്നുവെന്ന് കരുതി ആമിര്‍ ഖാന്‍ ചെയ്ത നല്ല സിനിമകളെ മറന്നുപോകരുത്. തന്റെ അറിവില്‍ ആമിറിനെ പോലെ ഒരു സിനിമയ്ക്കായി അര്‍പ്പണ മനോഭാവത്തോടെ ജോലി ചെയ്യുന്ന മറ്റൊരാള്‍ വേറെയില്ല. അത് പോലെ തന്നെയാണ് അമിതാഭ് ബച്ചനും. കടുത്ത ഭാഷയില്‍ അവരെ വിമര്‍ശിച്ചവര്‍ക്ക് നല്ല സിനിമകളിലൂടെ അവര്‍ തന്നെ മറുപടി നല്‍കുമെന്നും ഷാരൂഖ് ഖാന്‍ പറഞ്ഞു.

തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍
അതേസമയം നെഗറ്റീവ് പബ്ലിസിറ്റി വന്നെങ്കിലും ആദ്യ ദിന കളക്ഷനിലെല്ലാം തന്നെ ചിത്രം റെക്കോര്‍ഡിട്ടിരുന്നു. ദളപതി വിജയുടെ സര്‍ക്കാരിനെ ആയിരുന്നു റിലീസ് ദിന കളക്ഷനില്‍ തഗ്സ് ഓഫ് ഹിന്ദൊസ്ഥാന്‍ പിന്നിലാക്കിയിരുന്നത്. കളക്ഷന്റെ കാര്യത്തില്‍ ചിത്രം കുതിക്കുമ്പോഴും നിരൂപണങ്ങള്‍ ധാരാളമായി വന്നതാണ് ചിത്രത്തിന് തിരിച്ചടിയായി മാറിയിരുന്നത്. ബോളിവുഡിന്റെ സ്ഥിരം വിജയചേരുവകളെല്ലാം ഉള്‍പ്പെടുത്തികൊണ്ടായിരുന്നു ചിത്രം നിര്‍മ്മിച്ചിരുന്നത്. എന്നിട്ടും തിയ്യേറ്ററുകളില്‍ നിന്ന് അത്ര മികച്ച പ്രതികരണമല്ലായിരുന്നു തഗ്സ് ഓഫ് ഹിന്ദൊസ്ഥാന് ലഭിച്ചത്.

ആമിറിന്റെ പ്രകടനം
ചിത്രം പ്രേക്ഷകരെ നിരാശരാക്കിയെന്നു തന്നെയാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. സിനിമയില്‍ അല്‍പ്പമെങ്കിലും ബോറടിപ്പിക്കാത്തത് ആമിറിന്റെ പ്രകടനം തന്നയാണെന്നും അഭിപ്രായങ്ങള്‍ വന്നിരുന്നു. ലോകമെമ്പാടുമായി 7000ത്തോളം സ്‌ക്രീനുകളിലായിരുന്നു ചിത്രം പ്രദര്‍ശനത്തിനെത്തിയിരുന്നത്. ആമിറിനൊപ്പം തുല്ല്യ പ്രാധാന്യമുളള റോളിലായിരുന്നു ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്‍ എത്തിയിരുന്നത്. വിജയ് കൃഷ്ണ ആചാര്യയാണ് ചിത്രം സംവിധാനം ചെയ്തിരുന്നത്.

യഷ്രാജ് ഫിലിംസ്
300 കോടി ബഡ്ജറ്റില് ഒരുക്കിയ ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ 175 കോടിക്കടുത്ത് അവസാനിക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പ്രമുഖ ട്രേഡ് അനലിസ്റ്റുകളായിരുന്നു ചിത്രത്തിന്റെ കളക്ഷന്‍ സംബന്ധിച്ച വിവരങ്ങള്‍ ട്വീറ്റ് ചെയ്തിരുന്നത്. ബോളിവുഡിലെ പ്രമുഖ ബാനറുകളിലൊന്നായ യഷ്രാജ് ഫിലിംസായിരുന്നു ആമിറിന്റെ ഖാന്റെ തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍ നിര്‍മ്മിച്ചിരുന്നത്.


Click it and Unblock the Notifications











