അവസരം ലഭിച്ചാല്‍ മലയാള സിനിമയിലെത്താന്‍ ആഗ്രഹിക്കുന്നു! തുറന്നു പറഞ്ഞ് ഷാരൂഖ് ഖാന്‍
ബോളിവുഡിലെന്ന പോലെ കേരളത്തിലും നിരവധി ആരാധകരുളള താരമാണ് ഷാരൂഖ് ഖാന്‍. സൂപ്പര്‍താരത്തിന്റെ പുതിയ ചിത്രം സീറോയ്ക്കായി ആവേശത്തോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ആനന്ദ് എല്‍ റായി സംവിധാനം ചെയ്ത ചിത്രം ഡിസംബര്‍ 21നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ സജീവമായി നടന്നുകൊണ്ടിരിക്കുകയാണ്.
സീറോയുടെ ദുബായില്‍ നടന്ന പരിപാടിയില്‍ മലയാള സിനിമയെക്കുറിച്ച് ഷാരൂഖ് സംസാരിച്ചിരുന്നു. അവസരം ലഭിച്ചാല്‍ മലയാളത്തിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു പരിപാടിയില്‍ ഷാരൂഖ് ഖാന്‍ വെളിപ്പെടുത്തിയത്. മലയാളത്തിലിറങ്ങുന്ന ചിത്രങ്ങള്‍ മികച്ചതാണെന്നും മമ്മൂട്ടി,മോഹന്‍ലാല്‍ എന്നിവരുടെ സിനിമകള്‍ തനിക്ക് ഏറെ പ്രിയപ്പെട്ടവയാണെന്നും ഷാരൂഖ് പറഞ്ഞു.

ഭാഷയുടെ പ്രശ്‌നമുണ്ടെങ്കിലും മലയാളത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍ താന്‍ എത്തുമെന്നും സൂപ്പര്‍താരം കൂട്ടിച്ചേര്‍ത്തു. അനുഷ്‌ക ശര്‍മ്മയാണ് ഷാരൂഖിന്റെ സീറോയില്‍ നായികാ വേഷത്തിലെത്തുന്നത്. അനുഷ്‌കയ്‌ക്കൊപ്പം കത്രീന കൈഫും ചിത്രത്തില്‍ വേഷമിടുന്നു. ഗൗരി ഖാനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
യഷ്രാജ് ഫിലിംസ് ചിത്രം വിതരണത്തിനെത്തിക്കുന്നു, ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. സല്‍മാന്‍ ഖാന്‍ അടക്കം ബോളിവുഡിലെ നിരവധി നടീനടന്മാര്‍ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ഷാരൂഖിന്റെ വെല്ലുവിളി നിറഞ്ഞൊരു കഥാപാത്രമാണ് സീറോയിലെതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു


Click it and Unblock the Notifications











