»   » സിനിമ പരാജയമാവുമ്പോള്‍ കിങ് ഖാന്‍ ആദ്യം ചെയ്യുന്നത് എന്താണെന്ന് അറിയുമോ? കേട്ടാല്‍ ചിരി വരും!!!

സിനിമ പരാജയമാവുമ്പോള്‍ കിങ് ഖാന്‍ ആദ്യം ചെയ്യുന്നത് എന്താണെന്ന് അറിയുമോ? കേട്ടാല്‍ ചിരി വരും!!!

Posted By:
Subscribe to Filmibeat Malayalam

പരാജയങ്ങള്‍ എല്ലാവരുടെയും ജീവിതത്തില്‍ ഉണ്ടാകും. എന്നാല്‍ പലരും അതിനെ സമീപിക്കുന്നത് വ്യത്യസ്തമായിട്ടാവും. അങ്ങനെ ബോളിവുഡിന്റെ കിങ്ങ് ഖാനും ഇപ്പോള്‍ തന്റെ സിനിമ പരാജയപ്പെടുമ്പോള്‍ എങ്ങനെയായിരിക്കുമെന്ന് മനസു തുറന്നിരിക്കുകയാണ്.

സാന്‍ഫ്രാന്‍സിസ്‌കോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കവെ അമേരിക്കന്‍ സംവിധയാകനും നിര്‍മ്മാതാവുമായ ബ്രറ്റ് റാറ്റ്‌നറുമായി നടത്തിയ അഭിമുഖത്തിലാണ് ബോളിവുഡിലെ ജീവിതത്തെക്കുറിച്ച് ഷാരുഖ് സംസാരിച്ചത്.

shahrukh-khan

തന്റെ സിനിമ ബോക്‌സ് ഓഫീസില്‍ പരാജയമാവുമ്പോള്‍ ആദ്യം ചെയ്യുന്ന കാര്യം ബാത്ത്‌റൂമിന്റെ വാതില്‍ അടച്ച് അതിനുള്ളില്‍ ഇരുന്നു കരയുകയാണ് പതിവെന്ന് ഷാരുഖ് പറയുന്നത്. ജീവിതത്തിലെ പരാജയങ്ങളെ എങ്ങനെയാണ് നേരിടാറുള്ളതെന്ന സംവിധായകന്റെ ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് താരം പ്രതികരിച്ചത്.

English summary
Shahrukh Khan had a candid conversation with American director-filmmaker Brett Ratner about his career in Bollywood, Hollywood film collaboration and about failures.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam