»   » ജാക്കി ചാനും ഷാരുഖ് ഖാന്റെ മകന്‍ ആര്യനും തമ്മില്‍ ബന്ധമുണ്ടെന്ന് ഷാരുഖ് ഖാന്‍,അതെന്താണെന്ന് അറിയണോ ?

ജാക്കി ചാനും ഷാരുഖ് ഖാന്റെ മകന്‍ ആര്യനും തമ്മില്‍ ബന്ധമുണ്ടെന്ന് ഷാരുഖ് ഖാന്‍,അതെന്താണെന്ന് അറിയണോ ?

Posted By:
Subscribe to Filmibeat Malayalam

സംഭാഷണങ്ങളില്‍ നര്‍മ്മം പങ്കിടുവാന്‍ മിടുക്കനാണ് ഷാരുഖ് ഖാന്‍. ഇതാണ് താരത്തെ ആരാധകരുടെ മനസിലേക്ക് ഉയര്‍ത്തിയതില്‍ പ്രധാനപ്പെട്ട കാര്യം.

സാന്‍ഫ്രാന്‍സിസ്‌കോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കവെ അമേരിക്കന്‍ സംവിധായകനായ ബ്രേറ്റ് റാറ്റനറുമായി നടത്തിയ അഭിമുഖത്തില്‍ താരം വീണ്ടും നര്‍മ്മ സംഭാഷണം പുറത്തിറക്കിയിരിക്കുകയാണ്. ഇത്തവണ മൂത്തമകന്‍ ആര്യനെക്കുറിച്ചാണ് സംസാരിച്ചത്.

ജാക്കി ചാനുമായി ബന്ധപ്പെടുത്തി ഷാരുഖ്

ബ്രറ്റിനെ അത്ഭുതപ്പെടുത്തികൊണ്ടായിരുന്നു ഷാരുഖ് ഖാന്‍ ജാക്കി ചാനെ അഭിമുഖത്തിലേക്കെത്തിച്ചത്. എന്നാല്‍ ഷാരുഖ് പറഞ്ഞ ജാക്കി ചാന്റെ കാര്യം മൂത്ത മകന്‍ ആര്യന്റെ കാര്യമായിരുന്നു. അവന്‍ ജനിച്ച സമയത്ത് ജാക്കി ചാനെ പോലെ ലുക്കായിരുന്നെന്നാണ് താരം പറയുന്നത്.

ജാക്കി ചാന്റെ വലിയൊരു ഫാന്‍

ഷാരുഖ് ഖാന്‍ എന്ന എന്റെ പേര് ഇന്ന് രാത്രി മുതല്‍ ഷാരുഖ് ചാന്‍ എന്ന് ആക്കിയാലോ എന്ന് ആലോചിക്കുന്നതായിട്ടാണ് താരം പറയുന്നത്. അതിന് പിന്നിലെ കാരണം താന്‍ ജാക്കി ചാന്റെ വലിയൊരു ആരാധകനാണെന്നും ഷാരുഖ് വ്യക്തമാക്കുന്നു.

ഷാരുഖിനൊപ്പം വര്‍ക്ക് ചെയ്യണമെന്ന ആഗ്രഹവുമായി ബ്രേറ്റ് റാറ്റനര്‍

പരിപാടിക്കിടെ സംവിധായകനായ ബ്രറ്റ് തനിക്ക ഷാരുഖിനൊപ്പം ഇന്ത്യയില്‍ നിന്നും സിനിമ ചെയ്യണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ്.

മനോഹരമായ സംഭാഷണം

കാസ്‌ട്രോ തിയറ്ററില്‍ വെച്ച് നടത്തിയ അഭിമുഖം വളരെയധികം മനോഹരമായി മാറുകയായിരുന്നു. ഇരുവരും തമ്മിലുള്ള സംഭാഷണങ്ങള്‍ പലപ്പോഴും നര്‍മ്മത്തിന് പ്രധാന്യം നല്‍കിയവയായിരുന്നു.

ഇന്‍സ്റ്റാഗ്രാമിലുടെ ചിത്രം പങ്കുവെച്ച് സംവിധായകന്‍

സാന്‍ഫ്രാന്‍സിസ്‌കോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ബോളിവുഡിലെ കിങ്ങിനൊപ്പം അഭിമുഖം നടത്താന്‍ ഒരുങ്ങുകയാണെന്ന് ബ്രേറ്റ് തന്റെ ആരാധകരുമായി ഇന്‍സ്റ്റാഗ്രാമിലുടെ പങ്കുവെക്കുകയായിരുന്നു. ഷാരുഖിനൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ ആണ് ലോകത്തിലെ സുന്ദരികള്‍

ആസിഡ് ആക്രമണത്തിന് ഇരയായ സ്ത്രീകളാണ് ലോകത്തിലെ ഏറ്റവും വലിയ സുന്ദരികളെന്നാണ് താന്‍ വിശ്വസിക്കുന്നത്. മാത്രമല്ല അവരെ കാണാനുള്ള ആഗ്രഹത്തെക്കുറിച്ചും ഷാരുഖ് പറയുന്നു.

ലുങ്കി ഡാന്‍സും

അഭിമുഖത്തിനിടെ തന്റെ ലുങ്കി ഡാന്‍സ് കളിക്കാനുള്ള കാര്യം ഷാരുഖ് മറന്നിരുന്നില്ല. ഷാരുഖിനൊപ്പം ബ്രേറ്റ് റാറ്റനറും സ്റ്റെപ്പുകള്‍ വെച്ചിരിുന്നു. ഇതോടെ ആ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

English summary
Shahrukh Khan, who attended the San Francisco International Film Festival, talked about Aryan Khan and Suhana Khan and this is what he said..

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam