താരപുത്രി ഇപ്പോഴോ സൂപ്പര്‍ നായികയായി! മകളെ കുറിച്ച് ഷാരുഖ് പറയുന്നതിങ്ങനെ..
കിംഗ് ഖാന്‍ ഷാരുഖിന്റെ മകള്‍ സുഹാന സോഷ്യല്‍ മീഡിയയുടെ പ്രിയപുത്രിയാണ്. പിതാവിനെ പോലെ സിനിമയില്‍ എത്തിയിട്ടില്ലെങ്കിലും സുഹാനയും ഒരു സെലിബ്രിറ്റിയാണ്. പൊതുപരിപാടികളിലും പുറത്ത് എവിടെ കണ്ടാലും സുഹാനയുടെ പിന്നാലെ ക്യാമറ കണ്ണുകള്‍ എത്താറുണ്ട്. മകളുടെ സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞിട്ടേ സിനിമയില്‍ അഭിനയിക്കുന്നതിനെ പറ്റി ആലോചിക്കുകയുള്ളു എന്ന തീരുമാനത്തിലായിരുന്നു ഷാരുഖ് ഖാന്‍.

സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന സുഹാന ഇന്‍സ്റ്റാഗ്രാമിലൂടെ ഒട്ടനവധി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. അത്തരത്തില്‍ സ്‌കൂള്‍ കാലഘട്ടത്തില്‍ സുഹാന അഭിനയിച്ചൊരു നാടകം ശ്രദ്ധേയമായിരുന്നു. ലണ്ടനിലെ സ്‌കൂളില്‍ ജൂലിയറ്റ് ആയിട്ടായിരുന്നു സുഹാന അഭിനയിച്ചത്. പതിവ് പോലെ സുഹാനയുടെ അഭിനയം കാണാന്‍ ഷാരുഖു എത്തിയിരുന്നു.
നാടകം കണ്ട് വികാരധീനനായ ഷാരുഖ് മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ്. എന്റെ ജൂലിയറ്റിനൊപ്പം ലണ്ടനില്‍. നല്ലൊരു അനുഭവമായിരുന്നു. എല്ലാ അഭിനേതാക്കളും നല്ല പോലെ പെര്‍ഫോം ചെയ്തു. മുഴുവന്‍ ടീമിനും അഭിനന്ദങ്ങള്‍ എന്നുമായിരുന്നു ഫോട്ടോയ്ക്ക് താഴെ ഷാരുഖ് കുറിച്ചത്.


Click it and Unblock the Notifications











