»   » ആര്യന്‍ഖാന്‍ ക്യാമറയില്‍ നിന്നും ഒളിക്കുന്നു

ആര്യന്‍ഖാന്‍ ക്യാമറയില്‍ നിന്നും ഒളിക്കുന്നു

Posted By:
Subscribe to Filmibeat Malayalam

മുംബൈ: ഷാരൂഖ് ഖാന്റെ മകന്‍ ആര്യന് ക്യാമറയെ പേടിയോ. അതോ ഇനി ഷാരൂഖ് ഖാനും ഭാര്യ ഗൗരിയും ആര്യനെ പ്രത്യേകമായി ഉപദേശിച്ചതാണോ ക്യാമറയുടെ മുന്‍പിലെങ്ങും ചെല്ലരുതെന്ന്.

എന്ത് കൊണ്ടാണെന്നറിയില്ല കഴിഞ്ഞ ദിവസം മുംബൈ എയര്‍പ്പോര്‍ട്ടിലെത്തിയ ആര്യന്റെ ദൃശ്യം പകര്‍ത്താന്‍ പാപ്പരാസികള്‍ പാഞ്ഞെത്തി. പക്ഷേ കൈകൊണ്ട് മുഖം മറച്ച് ആര്യന്‍ കടന്ന് കളഞ്ഞു. എന്തിനായിരുന്നു ആര്യന്റെ മുഖംമറയ്ക്കല്‍ ഡ്രാമ എന്ന് ആലോചിച്ച് തലപുകയ്ക്കുകയാണ് ആരാധകര്‍.


ലണ്ടനിലെ സെവനോക്‌സ് സ്‌കൂളില്‍ നിന്നും അവധിക്കാലം ചെലവിടുന്നതിനാണ് ആര്യന്‍ ഇന്ത്യയിലെത്തിയത്. പിതാവ് ഷാരൂഖ് ഖാന്‍ തോളെല്ലിന്റെ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുകയാണ്. ആര്യന്റെ ബിഗ് സ്‌ക്രീന്‍ അരങ്ങേറ്റം പിതാവിനൊപ്പം കഭി ഖുഷി കഭി ഗം എന്ന ചിത്രത്തിലൂുടെയായിരുന്നു.

ഷാരൂഖിന്‍റെ മകന് ക്യാമറയെ പേടി?

മുംബൈ എയര്‍പ്പോട്ടിലെത്തിയ ആര്യന്‍ ക്യാമറയില്‍ നിന്നും രക്ഷപ്പെടാന്‍ മുഖം മറയ്ക്കുന്നു.

ഷാരൂഖിന്‍റെ മകന് ക്യാമറയെ പേടി?

ഷാരൂഖ് ഖാന്‍ സുഹാനയ്ക്കും ആര്യനുമൊപ്പം. ആര്യന്‍ ക്യാമറയില്‍ നിന്നും മുഖം താഴ്ത്തിയിരിക്കുന്നു.

ഷാരൂഖിന്‍റെ മകന് ക്യാമറയെ പേടി?

അടുത്തിടെയാണ് ആര്യന്‍ ഉപരിപഠനത്തിനായി ലണ്ടനിലേക്ക് പോയത്.

ഷാരൂഖിന്‍റെ മകന് ക്യാമറയെ പേടി?

കരാട്ടയില്‍ ബ്ളാക്കബെല്‍റ്റാണ് ആര്യന്‍. 2010 ല്‍ മഹാരാഷ്ട്രയില്‍ നടന്ന ടേക്ക്വെന്‍ഡോ മത്സരത്തിലെ സ്വര്‍ണമെഡല്‍ ജേതാവ്.

ഷാരൂഖിന്‍റെ മകന് ക്യാമറയെ പേടി?

കഭി ഖുഷി കഭി ഗമില്‍ പിതാവിനൊപ്പം ആര്യന്‍.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam