ഷാരൂഖിന്റെ മകന്റെ ശബ്ദം കേട്ട് ബോളിവുഡ് ഞെട്ടി!! അച്ഛനും മകനും ഓരേ ശബ്ദമോ
മേ ഹൂ സിംബാ, മൂഫാസാ കാ ബേട്ട.. ലയൻ കിങ് എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ ടീസർ കേട്ട് ഞെട്ടി നിൽക്കുകയാണ് പ്രേക്ഷകർ. ടീസറിലെ ഓഡിയോയാണ് പ്രേക്ഷകരെ അക്ഷരം പ്രതി ഞെട്ടിപ്പിച്ചിരിക്കുന്നത്. ബോളിവുഡ് സൂപ്പർ താരം ഷാരൂഖാന്റെ അതേ ശബ്ദമായിരുന്നു ടീസർ. പ്രേക്ഷകർ മാത്രമല്ല സംവിധായകൻ കരണ്‍ ജോഹർ വരെ ഇ ശബ്ദം കേട്ട് ഞെട്ടി നിൽക്കുകയാണ്. എന്നാൽ സത്യത്തിൽ ഈ ശബ്ദം കിങ്ഖാന്റെയല്ല.

ലയൺ കിങിന്റെ ശബ്ദത്തിനു പിന്നിൽ ഷാരൂഖാന്റെ മകൻ ആര്യനാണ്. വാൾട് ഡിസ്നി ഒരുക്കുന്ന ലയൺ കിങ്ങിന്റെ ഹിന്ദി പതിപ്പിൽ സിംബയ്ക്ക് ശബ്ദം നൽകുന്നത് ആര്യൻ ഖാനാണ്. മുഫാസയ്ക്ക് ശബ്ദം നൽകുന്നത് കിങ് ഖാനും. ഷാരൂഖ്ഖാൻ തന്നെയാണ് ചിത്രത്തിന്റെ ടീസർ പങ്കുവെച്ചിരിക്കുന്നത്.
പതിനഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ഷാരൂഖും ആര്യനും വീണ്ടു ഒന്നിക്കുന്നത്. അന്നും ഇന്നും ക്യാമറയ്ക്ക് പിന്നിൽ തന്നെയാണ് ഇരുവരും. ഇൻക്രെഡിബിൾസ് എന്ന ഹോളിവുഡിൽ ചിത്രത്തിലായിരുന്നു ഇരുവരും ശബ്ദം നൽകിയത്. ബോളിവുഡിലെ നിരവധി താരങ്ങൾ ആര്യന് ആശംസയുംമായി എത്തിയിട്ടുണ്ട്. ജൂലൈയ് 19 നാണ് ചിത്രം റിലീസിനെത്തുന്നത്.


Click it and Unblock the Notifications