സുഹാന ഖാന്‍ അല്ല! താരപുത്രന്‍ ആര്യനാണ് സിനിമയിലേക്ക്.. കിംഗ് ഖാന്റെ മകനും ഇനി ചലച്ചിത്രക്കാരന്‍!!
ബോളിവുഡ് കിംഗ് ഖാനായ ഷാരുഖ് ഖാനെ പോലെ തന്നെ സെലിബ്രിറ്റികളാണ് താരത്തിന്റെ മക്കളും. മകള്‍ സുഹാനയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ സുഹാനയ്ക്ക് മുന്‍പ് ഷാരുഖിന്റെ മൂത്ത മകന്‍ ആര്യന്‍ ഖാന്‍ സിനിമയിലേക്ക് എത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്.
കരണ്‍ ജോഹറിന്റെ സംവിധാനത്തിലെത്തുന്ന തക്ത എന്ന സിനിമയിലൂടെയാണ് ആര്യന്‍ ബോളിവുഡിലേക്ക് അരങ്ങേറ്റം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അതേ സമയം ആര്യന്‍ അഭിനയത്തിലല്ല, സംവിധാനത്തിലാണ് ലക്ഷ്യം വെക്കുന്നതെന്നും സൂചനകളുണ്ട്. തക്തയില്‍ കരണ്‍ ജോഹറിന്റെ അസിസ്റ്റന്റ് ഡയറക്ടറായി ആര്യന്‍ എത്തുന്നു എന്നാണ് സൂചന.

ആര്യന്‍ ഫിലിം മേക്കിംഗ് പഠിക്കുകയാണെന്നും ഹിന്ദി ഫിലിം ഇന്‍ഡസ്ട്രിയില്‍ ചേരാന്‍ അവന് ആഗ്രഹമുണ്ടെന്നും ഒരു അഭിമുഖത്തില്‍ ഷാരുഖ് ഖാന്‍ വ്യക്തമാക്കിയിരുന്നു. സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നതിന് മുന്‍പ് ഒരു അസിസ്റ്റന്റ് സംവിധായകനായി സിനിമാലോകം പഠിക്കാനാണ് താല്‍പര്യമെന്നും ഷാരുഖ് തുറന്ന് പറഞ്ഞിരുന്നു. കോഴ്‌സ് കഴിഞ്ഞാല്‍ ഉടന്‍ ആര്യന്‍ കരണിനൊപ്പം ചേരുമെന്നാണ് സൂചന.
അഭിനയത്തിനോട് താല്‍പര്യമുള്ള ആളാണ് ഷാരുഖിന്റെ മകള്‍ സുഹാന. പഠനം കഴിഞ്ഞതിന് ശേഷമേ താരപുത്രി സിനിമയിലേക്ക് എത്തുകയുള്ളുവെന്ന് ഷാരുഖ് നേരത്തെ വ്യക്തമാക്കിയിരുന്നു. സിനിമയിലേക്ക് എത്തിയില്ലെങ്കിലും സ്‌കൂള്‍ നാടകങ്ങളില്‍ അഭിനയിച്ച് താരപുത്രി കൈയടി വാങ്ങിയിരുന്നു.


Click it and Unblock the Notifications