For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിറത്തിന്റെ പേരില്‍ താരപുത്രിയെ കളിയാക്കി! എന്റെ മകള്‍ ഏറ്റവും വലിയ സുന്ദരിയാണെന്ന് ഷാരുഖ് ഖാന്‍!!

  |

  താരരാജാവായി സിനിമയില്‍ തുടരുകയാണെങ്കിലും കുടുംബത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറില്ലാത്ത താരമാണ് ഷാരുഖ് ഖാന്‍. ഒരു നടന് തന്റെ കരിയറില്‍ എത്താന്‍ കഴിയുന്ന അത്രയും ഉയരത്തിലാണ് ഷാരുഖ് ഖാന്‍ ഇപ്പോഴുള്ളത്. സിനിമയിലെക്കാള്‍ ജീവിതത്തില്‍ വിജയിച്ച ആളാണ് ഷാരുഖ്. ബോളിവുഡിലെ മാതൃക കുടുംബം ഏതാണെന്ന് ചോദിച്ചാല്‍ ആദ്യം പറയാനുള്ള ഉത്തരം കിംഗ് ഖാന്‍ ഷാരുഖിന്റെ കുടുംബമാണെന്നായിരിക്കും.

  ശ്രീശാന്തിന് കിട്ടിയ പണി കടുത്തു പോയി! പൊട്ടിക്കരഞ്ഞ് താരം, തീഹാര്‍ ജയിലിലെ ഓര്‍മ്മ വേട്ടയാടുകയാണ്!!

  മമ്മൂട്ടിയല്ല മോഹന്‍ലാലാണ് കര്‍ണന്റെ കഥ കേട്ടത്! കഥയൊരുക്കാന്‍ 18 വര്‍ഷമെടുത്തു,ഒടുവില്‍ സംഭവിച്ചതോ?

  ഭാര്യയുടെയും മക്കളുടെയും കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തുന്ന ഷാരുഖ് വിദ്യാഭ്യാസത്തിന് ശേഷമേ മക്കളുടെ സിനിമാ പ്രവേശനത്തെ കുറിച്ച് ആലോചിക്കുകയുള്ളുവെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഏതൊരു പിതാവിനും സ്വന്തം മകള്‍ സുന്ദരിയായിരിക്കും. എനിക്കും അങ്ങനെ തന്നെയാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഷാരുഖ്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷാരുഖിന്റെ വെളിപ്പെടുത്തല്‍.

  മോഹന്‍ലാലിന്റെ റൂമില്‍ നിന്നും നോക്കിയാല്‍ കാണുന്നതെന്താണെന്ന് അറിയാമോ? സസ്പെൻസ് പുറത്ത് വിട്ട് താരം

  ഷാരുഖിന്റെ കുടുംബം

  ഷാരുഖിന്റെ കുടുംബം

  ഭാര്യ ഗൗരി ഖാനും മൂന്ന് മക്കളുമടങ്ങുന്ന സന്തുഷ്ട കുടുംബമാണ് ഷാറുഖ് ഖാനുള്ളത്. മൂത്തമകന്‍ ആര്യന്‍ ഖാന്‍ നവംബര്‍ പതിമൂന്നിന് തന്റെ 21-ാം പിറന്നാള്‍ ആഘോഷിച്ചിരിക്കുകയാണ്. മകള്‍ സുഹാന സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി കൊണ്ടിരിക്കുകയാണ്. സ്‌കൂളില്‍ പഠിക്കുകയാണ് ഇളയമകന്‍ അബ്രാം. ഇവരാണ് ഷാരുഖ് ഖാന്റെ എല്ലാമെല്ലാമായവര്‍. ഏതൊരു അഭിമുഖത്തിന് പോയാലും താരത്തിന് പറയാനുള്ളത് കുടുംബത്തെ കുറിച്ചുള്ള കാര്യങ്ങളായിരിക്കും.

  അഭിമുഖങ്ങളിൽ

  അഭിമുഖങ്ങളിൽ

  ഫെയര്‍നസ് ക്രീമകകളുടെ പരസ്യത്തില്‍ ഷാരുഖ് അഭിനയിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. അത്തരമൊരു ചോദ്യത്തിനുള്ള ഉത്തരമായി നിരവധി കാര്യങ്ങളാണ് താരം പറഞ്ഞത്. താന്‍ ആരാധകരോട് സത്യസന്ധതയില്ലാതെ പെരുമാറിയിട്ടില്ല. പുറംമോടി നോക്കിയല്ല താന്‍ ആളുകളെ മനസിലാക്കുന്നതെന്നും ഷാരുഖ് വ്യക്തമാക്കുന്നു. അതിനൊപ്പം മകള്‍ സുഹാനയുടെ നിറത്തെ കുറിച്ചും താരം തുറന്ന് പറഞ്ഞിരുന്നു.

  ഞാന്‍ സുന്ദരനല്ല

  ഞാന്‍ സുന്ദരനല്ല

  ഞാന്‍ സുന്ദരനല്ല, എനിക്ക് നല്ല ബോഡിയില്ല, നന്നായി ഡാന്‍സ് കളിക്കാന്‍ അറിയുകയുമില്ല. എനിക്ക് നല്ല തലമുടിയോ ഒന്നുമില്ല. മാത്രമല്ല സിനിമയില്‍ എങ്ങനെ സൂപ്പര്‍ താരമാകാം എന്ന് പറഞ്ഞ് തരുന്ന സ്‌കൂളില്‍ ഞാന്‍ പഠിച്ചിട്ടുമില്ല. അങ്ങനെയുള്ള ഞാന്‍ എങ്ങനെയാണ് മറ്റുള്ളവരെ വിലയിരുത്തുന്നത്. ഞാന്‍ സാധാരണ കുടുംബത്തില്‍ ജനിച്ച വ്യക്തിയാണ്. എനിക്ക് അമാനുഷികമായ ശക്തിയൊന്നുമില്ല. എന്നിട്ടും സിനിമ പോസ്റ്ററുകളില്‍ ഞാന്‍ നിറഞ്ഞ് നില്‍ക്കുന്നുവെങ്കില്‍ അത് പുറംമോടി കണ്ട് മയങ്ങുന്ന ഒരു സമൂത്തിന്റെ ഭാഗം അല്ലാത്തത് കൊണ്ടിയിരിക്കണമെന്നും താരം പറയുന്നു.

  എന്റെ മകള്‍ ഇരുണ്ട നിറമാണ്..

  എന്റെ മകള്‍ ഇരുണ്ട നിറമാണ്..

  സത്യസന്ധമായി പറയുകയാണെങ്കില്‍ എന്റെ മകള്‍ ഇരുണ്ട നിറമുള്ളതാണ്. എനിക്ക് അവളാണ് ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി. അങ്ങനെ അല്ലെന്ന് ആര്‍ക്കും എന്നോട് പറയാനാവില്ലെന്നും ഷാരുഖ് പറയുന്നു. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്ന സുഹാനയെ കുറിച്ച് പലതരം അഭിപ്രായങ്ങളാണ് ആരാധകര്‍ പറയുന്നത്. സുഹാനയെ നിറത്തിന്റെ പേരിലും വസ്ത്രത്തിന്റെ പേരിലും കളിയാക്കുന്നവരുമുണ്ട്. അവര്‍ക്കിട്ടുള്ള പരോക്ഷമായ മറുപടിയാണിതെന്നാണ് ആരാധകര്‍ പറയുന്നത്.

   മക്കള്‍ സിനിമയിലേക്ക്

  മക്കള്‍ സിനിമയിലേക്ക്

  ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം ഷാരുഖിന്റെ മകന്‍ ആര്യന്‍ ഖാനും സുഹാനയും വൈകാതെ തന്നെ ബോളിവുഡിലേക്ക് അരങ്ങേറ്റം നടത്താന്‍ പോവുകയാണെന്നാണ്. കരണ്‍ ജോഹര്‍ ആര്യനെ സിനിമയിലെക്കത്തിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ശ്രീദേവിയുടെ ഇളയമകള്‍ ഖുഷിയെയും ആര്യനെയും നായിക നായകന്മാരാക്കി കരണ്‍ ജോഹര്‍ ഒരു സിനിമ ഒരുക്കുന്നതായി വാര്‍ത്ത വന്നിരുന്നു. ആര്യന്‍ മാത്രമല്ല താരപുത്രി സുഹാനയും സിനിമയിലേക്കെത്തുമെന്ന് പ്രതീക്ഷിച്ചിരിക്കുകയാണ് ആരാധകര്‍. പിതാവിനെ പോലെ തന്നെ പുറത്തിറങ്ങിയാല്‍ പാപ്പരാസികള്‍ സുഹാനയുടെ പിന്നാലെയാണ്. പൊതുപരിപാടിയിലും മറ്റും താരപുത്രി സൂപ്പര്‍ സ്റ്റാര്‍ ആവാറുണ്ട്.

  English summary
  Shahrukh Khan talks about Suhana Khan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X