അഞ്ചു വയസേ ആയിട്ടുളളൂ! പക്ഷേ ഒമ്പത് വയസുകാരനാണെന്നാണ് അവന്റെ ഭാവം! മകനെക്കുറിച്ച് ഷാരൂഖ് ഖാന്‍
ബോളിവുഡില്‍ ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് ഷാരൂഖ് ഖാന്‍. സിനിമയെന്ന പോലെ കുടുംബ ജീവിതവും ഷാരൂഖ് നല്ല രീതിയിലാണ് കൊണ്ടു പോവാറുളളത്. ഷാരൂഖിന്റെ വിശേഷങ്ങള്‍ക്കൊപ്പം താരത്തിന്റെ കുടുംബത്തിന്റെ വിശേഷങ്ങളറിയാനും ആരാധകര്‍ താല്‍പര്യം കാണിക്കാറുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു ഷാരൂഖിന്റെ മകന്‍ അബ്രാമിന്റെ അഞ്ചാം പിറന്നാള്‍. ഇത്തവണ മകന് വ്യത്യസ്ഥമായൊരു പിറന്നാള്‍ ആശംസ നേര്‍ന്നുകൊണ്ടായിരുന്നു ഷാരൂഖ് എത്തിയിരുന്നത്. തന്റെ ട്വിറ്റര്‍ പേജിലൂടെയായിരുന്നു അബ്രാമിനെക്കുറിച്ച് ഷാരൂഖ് മനസ് തുറന്നിരുന്നത്.

"എന്റെ സണ്‍ഷൈന് ഇന്ന് അഞ്ചു വയസ് തികഞ്ഞിരിക്കുകയാണ്. പക്ഷേ ഒമ്പതു വയസുകാരനായി എന്നാണ് അവന്റെ ഭാവം. നിങ്ങള്‍ അവനെ കണ്ടാല്‍ മറിച്ചൊന്നും പറയരുത്. കുട്ടികള്‍ അവര്‍ക്കിഷ്ടപ്പെട്ട സംഗീതം കേള്‍ക്കണം, അവരുടെ സ്വന്തം ഗാനം പാടണം, അവരുടെതായ ചെറിയ സ്വപ്‌നങ്ങളില്‍ വിശ്വസിക്കണം. പിന്നെ തീര്‍ച്ചയായും അവരുടെ പപ്പയെ ഒരുപാട് കെട്ടിപ്പിടിക്കണം". ഷാരൂഖ് ട്വിറ്ററില്‍ കുറിച്ചു. ഷാരൂഖിനു പുറമെ ഭാര്യ ഗൗരി ഖാനും മകന് ആശംസകള്‍ നേര്‍ന്ന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടിരുന്നു. എന്റെ രാജകുമാരന് പിറന്നാളാശംസകള്‍ എന്നായിരുന്നു ഗൗരി മകനൊപ്പമുളള ചിത്രം പങ്കുവെച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നത്.

അബ്രാമിനു പുറമെ മകന്‍ ആര്യന്റെയും മകള്‍ സൂഹാനയുടെ വിശേഷങ്ങളറിയാനും ആരാധകര്‍ താല്‍പര്യം കാണിക്കാറുണ്ട്. ഷാരൂഖിന്റെ മകളായ സുഹാനയുടെ സിനിമാ പ്രവേശനം എന്നുണ്ടാവുമെന്നത് സിനിമാ പ്രേമികള്‍ ആകാംക്ഷകളോടെ കാത്തിരിക്കുന്നൊരു കാര്യമാണ്.


Click it and Unblock the Notifications