ഷാരൂഖ്ഖാന് വില്ലന്‍ വേഷം ചെയ്യന്‍ മോഹമുണ്ടെന്ന്

By Aswathi

സിനിയില്‍ ചിലപ്പോള്‍ പറയുന്നത് കേള്‍ക്കാം, വില്ലന്‍ വേഷം കിട്ടിയാല്‍ വില്ലന്‍ തന്നെ, ഹാസ്യ വേഷം കിട്ടിയാല്‍ ഹാസ്യതാരം തന്നെ. പക്ഷെ നായകനായി ഉയര്‍ത്തപ്പെട്ടാല്‍ അതില്‍ നിന്നൊരു മാറ്റമില്ല. എന്നാല്‍ ഇപ്പോള്‍ ഈ അവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. എങ്കിലും നായകന്മാര്‍ വില്ലന്‍ വേഷം ചെയ്യുന്നത് താരതമ്യേനെ കുറവ് തന്നെയാണ്.

പക്ഷെ ബോളിവുഡില്‍ അമീര്‍ ഖാന്‍ തന്റെ പുതിയ ചിത്രത്തില്‍ ഒരു വില്ലന്‍ വേഷത്തിലാണ് എത്തുന്നത്. അതിലെ അമീറിന്റെ പ്രകടനം കണ്ട് കിംഗ് ഖാന്‍ ഷൂരൂഖിനും വില്ലന്‍ വേഷം ചെയ്യാന്‍ കൊതിയാകുന്നത്രെ.

Shah rukh Khan

ധൂം ത്രിയില്‍ അമീര്‍ഖാന്റെ അഭിനയത്തെ കുറിച്ച് പറയുമ്പോഴാണ് വില്ലന്‍ വേഷത്തോടുള്ള തന്റെ ആഗ്രഹം ഷാരൂഖ് പറഞ്ഞത്. രാജ്യം കണ്ട മികച്ച അഭിനേതാക്കളില്‍ ഒരാളാണ് അമീര്‍. ധൂം ത്രിയില്‍ അദ്ദേഹത്തിന്റെ അഭിനയം ഞെട്ടിക്കുന്നതാണ്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി എന്തിനും തയ്യാറാവുന്ന അമീറിന്റെ സമീപനം മറ്റുള്ളവര്‍ക്ക് മാതൃകയാക്കാവുന്നതാണ്.

അമീര്‍ഖാന്‍ ചെയ്തതുപോലെ സമാനമായ ഒരു വില്ലന്‍ വേഷം ചെയ്യാന്‍ എനിക്കും താത്പര്യമുണ്ട്. വില്ലന്‍ വേഷങ്ങള്‍ തനിക്ക് നല്‍കുകയാണെങ്കല്‍ ഞാനത് സ്വീകരിക്കും. സിനിമ നൂറു കോടി ക്ലബ്ബിലോ ഇരുന്നൂറു കോടി ക്ലബ്ബിലോ ഓടുന്നതല്ല, മറിച്ച് നല്ല കഥാപാത്രങ്ങള്‍ ചെയ്യുന്നതിലാണ് കാര്യമെന്നും ഷാരൂഖ് പറഞ്ഞു.

ഇതൊക്കെ പറയുന്നതു കേട്ടിട്ട് ഷാരൂഖ് ഇതുവരെ വില്ലന്‍ വേഷങ്ങള്‍ ചെയ്തില്ലെന്ന് വിചാരിക്കരുത്. നമ്മുടെ മോഹന്‍ലാലിനെ പോലെ കരിയറിന്റെ തുടക്കത്തില്‍ ഷാരൂഖും ഒരു വില്ലനായിരുന്നു. ബാസിഖാന്‍, അന്‍ജാം എന്നീ ചിത്രങ്ങളിലെ വില്ലന്‍ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X