»   » ഷാരൂഖ് ഖാനെ ഞെട്ടിച്ച സോനം കപൂറിന്റെ കമന്റ് എന്താണെന്നറിയേണ്ടെ, ആരായാലും ഞെട്ടിപ്പോകും

ഷാരൂഖ് ഖാനെ ഞെട്ടിച്ച സോനം കപൂറിന്റെ കമന്റ് എന്താണെന്നറിയേണ്ടെ, ആരായാലും ഞെട്ടിപ്പോകും

Posted By: Nimisha
Subscribe to Filmibeat Malayalam

ബോളിവുഡിലെ മിന്നും താരറാണിയായ സോനം കപൂറിന്റെ വലിയൊരു സ്വപ്‌നമാണ് ഷാരൂഖ് ഖാനൊപ്പം അഭിനയിക്കുകയെന്നത്. ഏതൊരു നായികയുടെയും സ്വപ്‌നമാണ് കിങ് ഖാനൊപ്പം സിനിമ ചെയ്യുകയെന്നത്. മുന്‍ നിര നായികമാരായ ദീപിക പദുക്കോണ്‍, അനുഷ്‌ക ശര്‍മ്മ, ആലിയ ഭട്ട് തുടങ്ങിയവര്‍ക്കെല്ലാം ഷാറൂഖിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സോനത്തിന്റെ ആഗ്രഹം എന്ന് നടക്കുമെന്ന് കാത്തിരുന്നു കാണേണ്ടതാണ്. സംവിധായകര്‍ കനിഞ്ഞാലേ താരത്തിന്റെ സ്വപ്‌നം സാധിക്കുകയുള്ളൂ. എന്നാലിപ്പോള്‍ തന്റെ ഒരു കമന്റിലൂടെ കിങ് ഖാനെ ഞെട്ടിച്ചിരിക്കുകയാണ് സോനം.

അനില്‍ കപൂറിന്റെ പ്രിയപുത്രി കിങ് ഖാനെ ഞെട്ടിച്ചത് ഒരു കമന്റിലൂടെയാണ്. തന്നോടൊപ്പം അഭിനയിക്കാന്‍ ഷാറൂഖിന് താല്‍പര്യമില്ലെന്ന് എടുത്തടിച്ച് പറഞ്ഞു ഈ താരസുന്ദരി. കമന്റ് കേട്ട് ഞെട്ടിയ ഖാന്‍ സോനത്തെ വിളിക്കുകയും ചെയ്തു. സംഭവം ഇപ്പോള്‍ ബോളിവുഡില്‍ വാര്‍ത്തയാണ്. എന്നാല്‍ ഷാരൂഖ് ഇങ്ങനൊരു പ്രസ്താവന നടത്തിയതായി ആര്‍ക്കുമറിയില്ല

സോനത്തിന്റെ കമന്റ്

ഷാരൂഖ് ഖാനുമായി ഒരുമിച്ച് വര്‍ക്ക് ചെയ്യാന്‍ നിരവധി അവസരങ്ങളുണ്ടായിരുന്നു. അതൊന്നും വേണ്ട വിധത്തില്‍ ഉപയോഗിക്കാന്‍ തനിക്ക് കഴിഞ്ഞിട്ടില്ല. അദ്ദേഹത്തിന് താല്‍പര്യമില്ലാത്തതിനാലാവാം ഇതുവരെയും ഒരുമിച്ച് സിനിമ ചെയ്യാന്‍ പറ്റാത്തത്. അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ എനിക്ക് താല്‍പര്യമുണ്ട്. എന്നാല്‍ അദ്ദേഹത്തിന് താല്‍പര്യമില്ലാത്തതിനാണ് ഇതു സാധ്യമാവാത്തത്. എന്നോടൊപ്പം ജോലി ചെയ്യാന്‍ അദ്ദേഹത്തിന് താല്‍പര്യം വരുമ്പോള്‍ അതു നടക്കും.

തെറ്റിദ്ധരിച്ചു

ഷാരൂഖിനൊപ്പം അഭിനയിക്കാന്‍ താല്‍പര്യമില്ലേയെന്ന് ചോദിച്ചവര്‍ക്കുള്ള മറുപടിയാണ് ഞാന്‍ പറഞ്ഞത്. അദ്ദേഹത്തിന് തോന്നുമ്പോള്‍ ഒരുമിച്ച് അഭിനയിക്കും. താന്‍ പറഞ്ഞത് ആള്‍ക്കാര്‍ തെറ്റിദ്ധരിച്ചതാണെന്നും സോനം പറയുന്നു.

ഷാരൂഖ് ഖാന്‍ വിളിച്ചു

തന്റെ കമന്റ് അറിഞ്ഞ് ഷാരൂഖ് വിളിച്ചിരുന്നു. ഇത്തരമൊരു പ്രസ്താവന അദ്ദേഹത്തെ ഞെട്ടിച്ചു. വര്‍ഷങ്ങളായി എന്നെ അദ്ദേഹത്തിന് അറിയാം. ഒരുമിച്ച് വര്‍ക്ക് ചെയ്യാന്‍ അവസരം ലഭിക്കാത്തതു കൊണ്ടാണ് താന്‍ പറഞ്ഞതെന്ന് അദ്ദേഹത്തിന് ഇപ്പോള്‍ മനസ്സിലായിട്ടുണ്ട്.

ഒരുമിച്ചുള്ള സിനിമ സംഭവിക്കുമോ

കാര്യങ്ങളൊക്കെ അറിഞ്ഞ സ്ഥിതിക്ക് ഷാരൂഖിനൊപ്പം ഉടന്‍ അഭിനയിക്കാന്‍ കഴിയുമെന്നാണ് സോനത്തിന്റെ പ്രതീക്ഷ.

English summary
Shahrukh Khan Was Shocked To Read Sonam Kapoor's Comment; Called Her To Ask If It Was True

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam