»   » കത്രീനയെ സ്വഗാതം ചെയ്ത് ഷാരുഖ് ഖാനും, ഇതിപ്പോ എന്തിനാണെന്ന് അറിയണോ ?

കത്രീനയെ സ്വഗാതം ചെയ്ത് ഷാരുഖ് ഖാനും, ഇതിപ്പോ എന്തിനാണെന്ന് അറിയണോ ?

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡിന്റെ പ്രിയപ്പെട്ട കത്രീന കൈഫ് കഴിഞ്ഞ വര്‍ഷം ഫേസ്ബുക്കിലും കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ കൂടി സജീവമായി മാറിയതോടെ കത്രീനക്ക് ആശംസകളുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

മുമ്പ് അക്ഷയ് കുമാറും രണ്‍വീര്‍ സിങ്ങും കത്രീനയെ ഇന്‍സ്റ്റാഗ്രാമിലേക്ക് സ്വാഗതം ചെയ്തിരുന്നു. ഇതിന് പിന്നാലെ ഷാരുഖ് ഖാനാണ് ഇപ്പോള്‍ നടിക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.

Instagram will be so much prettier now. Please welcome my friend, the lovely @katrinakaif

A post shared by Shah Rukh Khan (@iamsrk) on Apr 30, 2017 at 10:44pm PDT

ആശംസകളുമായി ഷാരുഖ് ഖാന്‍

ഇരുവരും ഒന്നിച്ചുള്ള മനോഹരമായ ചിത്രവും ഷാരുഖ് അതിനൊപ്പം പങ്കുവെച്ചിരിക്കുകയാണ്. ഷാരുഖ് തന്റെ ഇന്‍സ്റ്റാഗ്രാം പേജിലാണ് കത്രീനക്ക് സ്വാഗതം പറഞ്ഞ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇന്‍സ്റ്റാഗ്രാമിലേക്ക് സ്വാഗതം

ഞാന്‍ ഷാരുഖ് ഖാനാണ്. ഇന്‍സ്റ്റാഗ്രാം ഇപ്പോള്‍ കൂടുതല്‍ മനോഹരമായി തോന്നുകയാണെന്നും അതിനാല്‍ എന്റെ സുഹൃത്തായ കത്രീന കൈഫിനെ സനേഹത്തോടെ ഇതിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും താരം പറയുന്നു.

കത്രീനയുടെ സോഷ്യല്‍ മീഡിയ പ്രവേശനം

കഴിഞ്ഞ വര്‍ഷമാണ് നടി ഫേസ്ബുക്കില്‍ അംഗമായത്. അതിന് പിന്നാലെയാണ് ഇന്‍സ്റ്റാഗ്രാമിലും വരവ് അറിയിച്ചിരിക്കുന്നത്. ഇതിനൊപ്പം താരം നിരവധി ചിത്രങ്ങള്‍ പുതിയ അക്കൗണ്ടില്‍ പങ്കുവെക്കുകയും ചെയ്തിരിക്കുകയാണ്.

മരിയ ടെസ്റ്റിനോയുടെ ഫോട്ടോസ്

പ്രശസ്ത ഫോട്ടോഗ്രാഫറായ മരിയ ടെസ്റ്റിനോയാണ് കത്രീനയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പകര്‍ത്തി നല്‍കിയത്. ടൗവ്വല്‍ സീരിയസ് എ്ന്ന ഷൂട്ടിങ് സെക്ഷനാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്.

ഇഷ്ടപ്പെടാത്തവരും ഉണ്ട്

കത്രീനയുടെ പുതിയ അരങ്ങേറ്റം ദീപിക പദുക്കോണിന് വെല്ലുവിളിയാവുകയാണെന്നും ദീപികക്ക് കത്രീനയുടെ മുന്നേറ്റങ്ങള്‍ ആശങ്കയാണ് നല്‍കുന്നതെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനൊപ്പം ബോളിവുഡില്‍ നിന്നും മറ്റു പല താരങ്ങളും രംഗത്തെത്തിയിരുന്നു.

English summary
Shah Rukh welcomes Katrina Kaif on Instagram in typical King Khan style

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam