ചെറിയ കാര്യത്തിന് പോലും വിഷമിക്കും! അമിതമായി ചിന്തിക്കുന്ന ആളാണ് താനെന്ന് ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്‍
ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്‍ ബോളിവുഡ് സിനിമാ ലോകത്തേക്ക് ചുവടുവെച്ചിരിക്കുകയാണ്. സോയ അക്തറിന്റെ ദി ആര്‍ച്ചീസ് എന്ന ചിത്രത്തിലൂടെയാണ് താരപുത്രിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. സുഹാനയ്ക്ക് പുറമേ ബോളിവുഡിലെ മറ്റ് പ്രധാന താരപുത്രിമാരും പുത്രന്മാരുമൊക്കെ ചിത്രത്തിന്റെ ഭാഗമാവുന്നു എന്ന പ്രത്യേകതയുമുണ്ട്.
അതേ സമയം താന്‍ കുറച്ചധികം ചിന്തിക്കുന്ന ആളാണെന്ന് അടുത്തിടെ സുഹാന വെളിപ്പെടുത്തിയിരിക്കുകയാണ്. തന്നെ കുറിച്ച് പറയാനാണെങ്കില്‍ ഞാനൊരു 'അമിത ചിന്താഗതിക്കാരി' ആണെന്നാണ് സുഹാന പറഞ്ഞത്. അങ്ങനെ അനാവശ്യമായിട്ടുള്ള ചിന്തകള്‍ വരാന്‍ തുടങ്ങുമ്പോള്‍ താനത് നിയന്ത്രിക്കുന്നത് വ്യായാമത്തിലൂടെയാണെന്നും താരപുത്രി വെളിപ്പെടുത്തി.

മാനസികമായും ശാരീരികമായും ആരോഗ്യത്തോടെ ഇരിക്കുന്നതില്‍ ശാരീരിക ക്ഷമതയുടെ പങ്കിനെ കുറിച്ച് എന്‍ഡിടിവിയുമായുള്ള ഒരു അഭിമുഖത്തില്‍ സുഹാനയോട് ചോദിച്ചിരുന്നു. അപ്പോഴാണ് തന്റെ സ്ഥിതിയെ കുറിച്ച് നടി പറഞ്ഞത്. 'എന്നെ സംബന്ധിച്ചിടത്തോളം, ജോലി ചെയ്യുന്നതോ ശാരീരികമായി എന്തെങ്കിലും ചെയ്യുന്നതോ ശരീരത്തേക്കാള്‍ മനസ്സിനെ കുറിച്ചാണ് പറയാനുള്ളത്. ചിലപ്പോള്‍ ഞാന്‍ വളരെ മോശം മാനസികാവസ്ഥയിലോ മറ്റെന്തെങ്കിലുമുള്ള ആകാംക്ഷയിലോ ആയിരിക്കും, കാരണം ഞാന്‍ വളരെ ഉത്കണ്ഠയുള്ള ആളാണ്.
ചെറിയ കാര്യങ്ങളില്‍ പോലും ഞാന്‍ വളരെയധികം വിഷമിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഞാന്‍ ജിമ്മില്‍ പോകുകയും ആ ഒരു മണിക്കൂര്‍ വര്‍ക്ക് ഔട്ട് ചെയ്യുകയും ചെയ്യുമ്പോള്‍ മറ്റൊന്നും പ്രധാനമല്ലെന്ന് തോന്നാറുണ്ട്.

ദ ആര്‍ച്ചീസ് എന്ന വിഷയം പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ സുഹാനയോട് ഇതേ കുറിച്ചും അഭിമുഖത്തില്‍ ചോദിച്ചിരുന്നു. മാത്രമല്ല ദേശീയ ചലച്ചിത്ര അവാര്‍ഡ് വാങ്ങിക്കാനെത്തിയ ആലിയ ഭട്ട് അവരുടെ വിവാഹ വസ്ത്രമായിരുന്നു വീണ്ടും അണിഞ്ഞിരുന്നത്. ആലിയയ്ക്ക് അത് ചെയ്യാന്‍ കഴിയുമെങ്കില്‍, താനടക്കമുള്ളവര്‍ക്കും ഒരു പാര്‍ട്ടിയില്‍ ഒരു വസ്ത്രം ആവര്‍ത്തിക്കാം' എന്നാണ് സുഹാന ചൂണ്ടിക്കാട്ടുന്നത്.
സുഹാനയുടെ വാക്കുകളിങ്ങനെയാണ് 'അടുത്തിടെ, ദേശീയ അവാര്‍ഡിനായി ആലിയ ഭട്ട് അവരുടെ വിവാഹ സാരി വീണ്ടും ധരിച്ചിരുന്നു. സ്വാധീനമുള്ള ഒരു പ്ലാറ്റ്ഫോമിലുള്ള ഒരാളെന്ന നിലയില്‍, അത് അവിശ്വസനീയവും വളരെ ആവശ്യമുള്ളതുമായ സന്ദേശമാണെന്ന് ഞാന്‍ കരുതുന്നു.
അവള്‍ അത് ചെയ്തു, ശരിക്കും ആലിയ ഭട്ട് നാളത്തേക്കായി ഒരു നിലപാട് സ്വീകരിക്കുകയും അതിനായി വാദിക്കുകയും ചെയ്യുകയായിരുന്നു. ആലിയ ഭട്ടിന് തന്റെ വിവാഹ സാരി വീണ്ടും ധരിക്കാന്‍ കഴിയുമെങ്കില്‍, ഞങ്ങള്‍ക്ക് ഒരു പാര്‍ട്ടിക്ക് നേരത്തെ ധരിച്ച വസ്ത്രം ആവര്‍ത്തിക്കാമെന്നാണ്' സുഹാന പറയുന്നത്.
അന്തരിച്ച നടി ശ്രീദേവിയുടെ മകള്‍ ഖുഷി കപൂര്‍, അമിതാഭ് ബച്ചന്റെ മകള്‍ ശ്വേതയുടെ മകന്‍ അഗസ്ത്യ നന്ദ, അദിതി ഡോട്ട്, വേദാംഗ് റെയ്‌ന, മിഹിര്‍ അഹൂജ, യുവരാജ് മെന്‍ഡ എന്നിങ്ങനെ ബോളിവുഡിലെ പ്രമുഖരുടെ മക്കളുടെ കൂടെയാണ് സുഹാനയുടെ അഭിനയത്തിലേക്കുള്ള അരങ്ങേറ്റം. ആര്‍ച്ചീസ് എന്ന പേരിലൊരുങ്ങുന്ന ചിത്രം ഡിസംബര്‍ 7 ന് നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്യുകയാണ്.


Click it and Unblock the Notifications











