ഷാരൂഖിന്റെ ഹാപ്പി ന്യൂ ഇയര്‍ ദീപാവലിക്ക്
ബോളിവുഡ് കിംഗ് ഖാനെ സംബന്ധിച്ചിടത്തോളം രാശിയുള്ള ആഘോഷമാണ് ദീപാവലി. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ദീപാവിലിക്ക് റിലീസ് ചെയ്യുന്ന ഷാരൂഖ് ഖാന്‍ ചിത്രങ്ങളെല്ലാം വിജയം കാണുന്നുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ ദീപാവലിക്കാണ് ബോളിവുഡ് ബോക്‌സ് ഓഫീസ് ഇളക്കി മറിച്ച ചെന്നൈ എക്‌സ്പ്രസ് തിയേറ്ററിലെത്തിത്. രോഹിത് ഷെട്ടി സംവിധാനം ചെയ്ത ചിത്രത്തില്‍ ദീപിക പദുക്കോണായിരുന്നു നായിക.

ഇപ്പോഴിതാ വീണ്ടും ഈ ജോഡികള്‍ ഒന്നിക്കുന്നു. ഫറാ ഖാന്‍ സംവിധാനം ചെയ്യുന്ന ഹാപ്പി ന്യൂ ഇയര്‍ എന്ന ചിത്രവും തിയേറ്ററിലെത്തുന്നത് ദീപാവലിക്കാണ്. ഷാരൂഖിന്റെ തന്നെ റെഡ് ചില്ലീസ് നിര്‍മിക്കുന്ന ചിത്രം ആഗോള തലത്തില്‍ റിലീസ് ചെയ്യുന്നത് യാഷ് രാജ് ഫിലീംസാണ്.
ഒരു മ്യൂസിക്കല്‍ ആക്ഷന്‍ ചിത്രമായി ഒരുക്കുന്ന ഹാപ്പി ന്യൂ ഇയറിന് സംഗീതം നല്‍കുന്നത് വിശാല്‍ ശേഖറാണ്. ദീപിക പദുക്കോണിനെയും ഷാരൂഖിനെയും കൂടാതെ ബൊമാന്‍ ഇറാനി, അഭിഷേക് ബച്ചന്‍ എന്നവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.
ചെന്നൈ എക്‌സ്പ്രസ് പോലെ തന്നെ ഒരു ബോക്‌സോഫീസ് ഹിറ്റായിരിക്കും ഹാപ്പി ന്യൂ ഇയറും. അതിന്റെ ലക്ഷണങ്ങളെല്ലാം കണ്ടു തുടങ്ങി. റിലീസിന് മുന്നെ തന്നെ ചിത്രം നേടിയിരിക്കുന്നത് 202 കോടി രൂപയാണത്രെ.


Click it and Unblock the Notifications











