ശനിയാഴ്ചകളിൽ അബ്രാമിനൊപ്പം സമയം ചിലവഴിക്കാൻ ബി​ഗ് ബിയോട് ആവശ്യപ്പെട്ട് ഷാരൂഖ് ഖാൻ, കമന്റിന് പിന്നിലെ കഥ!

അവിസ്മരണീയമായ സംഭാഷണങ്ങൾ മുതൽ മനോഹരമായ ഗാനങ്ങൾ വരെ ഉള്ളതുകൊണ്ട് കരൺ ജോഹറിന്റെ കഭി ഖുഷി കഭി ഗം വർഷങ്ങൾ ഏറെ പിന്നിട്ടിട്ടും മലയാളികൾക്ക് അടക്കം ഏറെ പ്രിയപ്പെട്ട ബോളിവുഡ് സിനിമയായി നിലകൊള്ളുന്നു. ഇന്നും 2001ൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ സിനിമയിലെ ​ഗാനങ്ങളും ഡയലോ​ഗുകളും ആരാധകർ ഇഷ്ടപ്പെടുന്നു. ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഉൾപ്പെടെയുള്ളവർ അണിനിരന്ന സിനിമ കൂടിയായിരുന്നു കഭി ഖുശി കഭി ​ഗം.

അതുകൊണ്ട് തന്നെ സിനിമ കാണാൻ ആരാധകർ തിയേറ്ററിലേക്ക് ഒഴുകി എത്തി. ചിത്രത്തിൽ അമിതാഭ് ബച്ചൻ, ജയ ബച്ചൻ, ഷാരൂഖ് ഖാൻ, കാജോൾ, ഹൃത്വിക് റോഷൻ, കരീന കപൂർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അന്തർദ്ദേശീയമായും വരെ വലിയ വാണിജ്യ വിജയമായിരുന്നു ഈ സിനിമ. ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രവുമായിരുന്നു.

Shahrukh Khan

അഞ്ച് ഫിലിംഫെയർ അവാർഡുകൾ ഉൾപ്പെടെ നിരവധി അവാർഡുകൾ ഈ സിനിമക്ക് നേടിയെടുക്കാൻ സാധിച്ചു. ഷാരൂഖിന്റെ പിതാവിന്റെ വേഷമാണ് കഭി ഖുഷി കഭി ഗമ്മിൽ അമിതാഭ് ബച്ചൻ അവതരിപ്പിച്ചത്. ഷാരൂഖിന്റെ പിതാവിന്റെ വേഷം ചെയ്ത് വർഷങ്ങൾക്ക് ശേഷം 2018ൽ അബ്രാമിനൊപ്പമുള്ള ചിത്രം പങ്കിട്ട് ബോളിവുഡ് ബി​ഗ് ബി എഴുതിയ കുറിപ്പ് ആ സമയത്ത് വൈറലായിരുന്നു.

'ഇത് അബ്രാം.. ഷാരൂഖിന്റെ കുഞ്ഞ്... അബ്രാം വിശ്വസിക്കുന്നത് ഞാൻ അവന്റെ അച്ഛന്റെ അച്ഛൻ ആണെന്നാണ്. ആ വിശ്വസത്തിൽ നിന്ന് അവൻ മാറുന്നില്ല. മാത്രമല്ല ഷാരൂഖിന്റെ അച്ഛൻ എന്ത് കൊണ്ട് അദ്ദേഹത്തോടൊപ്പം താമസിക്കുന്നില്ലെന്നതും അവനെ അത്ഭുതപ്പെടുത്തുന്നു',വെന്നാണ് അബ്രാമിനെ കുറിച്ച് ബി​ഗ് ബി എഴുതിയത്.

കൊച്ചുമകൾ ആരാധ്യയുടെ പിറന്നാൾ ആഘോഷത്തിനിടെ അബ്രാമിനൊപ്പം കുസൃതി കാട്ടുന്ന അമിതാഭ് ബച്ചന്റെ ചിത്രങ്ങൾ ഫോട്ടോ​ഗ്രാഫർമാർ പകർത്തിയിരുന്നു. ആ ചിത്രങ്ങളാണ് കുറിപ്പിനൊപ്പം ബച്ചൻ പങ്കുവെച്ചത്. ഷാരൂഖ് ഖാനും അമിതാഭ് ബച്ചനും മൊഹബത്തേൻ, വീർ-സര, പഹേലി, കഭി അൽവിദ നാ കെഹ്‌ന എന്നിവയിലും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.

ബച്ചന്റെ കുറിപ്പ് വൈറലായതോടെ കിടിലൻ കമന്റുമായി ഷാരൂഖും എത്തിയിരുന്നു. സർ ശനിയാഴ്ചകളിലെങ്കിലും അബ്രാമിനൊപ്പം വീട്ടിലിരിക്കൂ... അവന്റെ ഐപാഡിൽ അതിശയിപ്പിക്കുന്ന ചില ഗെയിമുകളുണ്ട്... അവനോടൊപ്പം നിങ്ങൾക്ക് ഡൂഡിൽ ജമ്പ് കളിക്കാം എന്നാണ് ഷാരൂഖ് കുറിച്ചത്.

shahrukh khan

രണ്ട് താരങ്ങളുടെയും രസകരമായ സംഭാഷണം ആരാധകർ ഇപ്പോൾ വീണ്ടും സോഷ്യൽമീഡിയയിൽ കുത്തിപൊക്കി ആഘോഷിക്കുകയാണ്. ആരാധ്യയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ അബ്രാമിന് വേണ്ടി സ്പെഷ്യൽ കാൻഡി അടക്കമുള്ളവ ബച്ചൻ കുടുംബം ഒരുക്കിയിരുന്നു. വൈകി കിട്ടിയ മകനായതുകൊണ്ട് തന്നെ ഒരുപൊടിക്ക് അബ്രാമിനോട് ഷാരൂഖിനുള്ള അടുപ്പം കൂടുതലാണ്.

അബ്രാമും എസ്‌ആർ‌കെയുടെ രണ്ടാമത്തെ കുട്ടി സുഹാനയും തമ്മിൽ 12 വയസിന്റെ പ്രായ വ്യത്യാസമുണ്ട്. ആര്യൻ അബ്രാമിന്റെ പിതാവാണെന്ന പ്രചാരണത്തിന് ഷാരൂഖ് കൊടുത്ത മറുപടിയും വൈറലായിരുന്നു. സറോ​ഗസിയിലൂടെയാണ് അബ്രാമിന് ഷാരൂഖും ​ഗൗരിയും ജന്മം നൽകിയത്.

Read more about: shahrukh khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X