»   » കരണ്‍ ജോഹര്‍ ചിത്രത്തില്‍ ഐശ്വര്യ റായുടെ ഹോട്ട് ഗാനം കണ്ട് ഷാറൂഖ് പറഞ്ഞത്!!

കരണ്‍ ജോഹര്‍ ചിത്രത്തില്‍ ഐശ്വര്യ റായുടെ ഹോട്ട് ഗാനം കണ്ട് ഷാറൂഖ് പറഞ്ഞത്!!

By: Pratheeksha
Subscribe to Filmibeat Malayalam

ഐശ്വര്യറായും രണ്‍ബീര്‍ കപൂറും മുഖ്യവേഷത്തിലെത്തുന്ന യെ ദില്‍ ഹെ മുഷ്‌ക്കല്‍ എന്ന ചിത്രം റീലീസാവുന്നതിനു മുന്‍പു തന്നെ ഒട്ടേറെ വിവാദങ്ങള്‍ക്കിടനല്‍കിയിട്ടുണ്ട്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടതോടെയാണ് ചര്‍ച്ചകള്‍ ചൂടുപിടിച്ചത്.

ഐശ്വര്യയും രണ്‍ബീറും ഇഴുകിച്ചര്‍ന്ന് അഭിനയിക്കുന്ന ട്രെയിലര്‍ കണ്ട് അമിതാബ് കോപാകുലനായെന്നും അത്തരം രംഗങ്ങള്‍ നീക്കം ചെയ്യാന്‍ സംവിധായകനോട് ആവശ്യപ്പെട്ടിരുന്നതായുമുള്ള വാര്‍ത്തകളാണ് പുറത്തുവന്നത്. എന്നാല്‍ ചിത്രത്തിലെ ബുല്ലേയാ എന്ന ഗാന രംഗത്തിന്റെ ട്രെയിലര്‍ കണ്ട് ഷാറൂഖ് എന്താണ് പറഞ്ഞതെന്നറിയണ്ടേ...

ഷാറൂഖും ഐശ്വര്യയും

ഷാറൂഖും ഐശ്വര്യ റായും ഒട്ടേറെ ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഇരുവരും മുഖ്യ വേഷത്തിലെത്തിയ മൊഹബത്തേം, ദേവദാസ് , ജോഷ് തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഹിറ്റായിരുന്നു

നല്ല സുഹൃത്തുക്കളായിരുന്നു

ഷാറൂഖാനും ഐശ്വര്യറായും നല്ല സുഹൃത്തുക്കളുമായിരുന്നു. ആഷിഷ് മിശ്ര സംവിധാനം ചെയ്ത ചല്‍ത്തെ ചല്‍ത്തെ എന്ന ചിത്രത്തില്‍ നായികയായി ആദ്യം തീരുമാനിച്ചിരുന്നത് ഐശ്വര്യയെ ആയിരുന്നു .എന്നാല്‍ ഷാറൂഖ് ഇടപെട്ട് റാണി മുഖര്‍ജിയെ നായികയാക്കിയത് ഇരുവരും തമ്മിലുളള സൗഹൃദം തകരാനിടയായി.

ഓഫറുകള്‍ നിരസിച്ചു

ആ സംഭവത്തിനു ശേഷം ഇരുവരെയും നായികാനായകന്മാരായി തീരുമാനിച്ച ചിത്രങ്ങള്‍ പലതും ഷാറൂഖും ഐശ്വര്യയും നിരസിച്ചിരുന്നു. ഒരുമിച്ചു ഒരു വേദിയിലും പ്രത്യക്ഷപ്പെടാതിരിക്കാനും ഇരുവരും ശ്രമിച്ചു

ഗൗരി ഖാന്‍ ഇടപെട്ടു

ഇരുവര്‍ക്കുമിടയില്‍ ഷാറൂഖിന്റെ ഭാര്യ ഗൗരി ഖാന്‍ ഇടപെട്ടാണ് പ്രശ്‌നങ്ങള്‍ ഒരുവിധം ഒത്തു തീര്‍പ്പാക്കിയത്. ഗൗരി ഐശ്വര്യയെ തന്റെ കുടുംബത്തിലേയ്ക്ക് ക്ഷണിച്ചതോടെ പ്രശ്‌നങ്ങള്‍ ഒരു വിധം തീരാന്‍ തുടങ്ങി

ഷാറൂഖ് ഗാനത്തെ കുറിച്ചു പറഞ്ഞത്

സംവിധായകന്‍ കരണ്‍ ജോഹര്‍ വളരെമനോഹരമായാണ് ബുല്ലേയാ എന്ന ഗാനം ചിത്രീകരിച്ചതെന്നാണ് ഷാറൂഖ് പറഞ്ഞത്. ചിത്രത്തില്‍ ഐശ്വര്യയുടെ ഭര്‍ത്താവായാണ് ഷാറൂഖ് എത്തുന്നത്.

English summary
superstar Shahrukh Khan loved the Bulleya song and he told the same in one of his comments on Twitter

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam