വിവാഹ സമയത്ത് വിളിച്ചു!! കെട്ടിപ്പിടിക്കണമെന്ന് പറഞ്ഞു, ദീപികയുമായുളള ബന്ധത്തെ കുറിച്ച് എസ്ആർകെ
ബോളിവുഡിൽ ശക്തമായ സ്ത്രീ സാന്നിധ്യമാണ് ദീപിക.
എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന ഒരു താര വിവാഹമായിരുന്നു നടി ദീപിക പദുകോണിന്റേയും നടൻ രൺവീർ സിങ്ങിന്റേയും. 2018 നവംബർ 14,15 തീയതികളിൽ ഇറ്റലിയിലെ ലേക്ക് കമോയിൽവെച്ചായിരുന്നു താര വിവാഹം നടന്നത്. താര വിവാഹം വളരെ ഗംഭീരമായിട്ടായിരുന്നു ബോളിവുഡും ആരാധകരും ആഘോഷിച്ചത്.ഏറെ വർഷത്തെ പ്രണയത്തിനു ശേഷമാണ് ദീപികയും രൺവീറും ഒന്നായത്.
ബോളിവുഡിൽ ശക്തമായ സ്ത്രീ സാന്നിധ്യമാണ് ദീപിക. പുരുഷന്മാർ അരങ്ങ് വാഴുന്ന ബോളിവുഡിൽ തന്റേതായ ഇടം കണ്ടെത്താൻ ദീപികയ്ക്ക് കഴിഞ്ഞിരുന്നു. അതുപോലെ തന്നെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ബോളിവുഡിൽ സൂപ്പർ താരങ്ങളോടൊപ്പം അഭിനയിക്കാനുളള അവസരവും നടിയെ തേടി എത്തിരുന്നു. ഇപ്പോഴിത സമൂഹ മാധ്യമങ്ങളിലും ബോളിവുഡ് കോളങ്ങളിലും വൈറലാകുന്നത് ഷാരൂഖിന്റെ അഭിമുഖമാണ്. ഒരു സ്വകാര്യ മാധ്യമത്തിനു നൽകിയ അഭിമുഖമാണിത്.

വിവാഹത്തിന് വികാരഭരിതനായിട്ടുണ്ട്
ഒരു സ്വാകാര്യ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഷാരൂഖ് ദീപികയെ കുറിച്ച് പറഞ്ഞത്. താൻ സിനിമയിൽ എത്തിയതിനു ശേഷമുളള മൂന്നാമത്തെ തലമുറയിലെ താരങ്ങളുടെ വിവാഹമാണ് നടക്കുന്നത്. ശ്രീദേവി, മാധൂരി എന്നിവരുളളപ്പോഴാണ് താൻ സിനിമയിലേയ്ക്ക് കടന്നു വരുന്നത്. അവർ വിവാഹിതരായി. ഇവരൊക്കെ എനിയ്ക്ക് നൽകിയ സ്നേഹവും പിന്തുണയും വളരെ വലുതാണന്നും ഇത് തന്റെ കരിയർ വളർച്ചയ്ക്ക് സഹായകമായിരുന്നുവെന്നും ഷാരൂഖ് പറഞ്ഞു. കൂടാതെ കൂടെ അഭിനയിച്ച പല താരങ്ങളുടെ വിവാഹത്തിന് താൻ വികാരഭരിതനായിട്ടുണ്ടെന്ന് താരം പറഞ്ഞു.

ദീപിക-ഷാരൂഖ് ബന്ധം
ബോളിവുഡിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് ദീപികയും ഷാരൂഖും. എസ്ആർകെ ചിത്രമായ ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെയായരുന്നു ദീപിക സിനിമയിലേയ്ക്ക് വന്നത്. ഇവരുടെ കോമ്പോ പ്രേക്ഷകർക്ക് വളരെ ഇഷ്ടമുളളതായിരുന്നു. സ്ക്രീനിലെ അടുപ്പം റിയൽ ലൈഫിലുമുണ്ടായിരുന്നു. ദീപികയുടെ വിവാഹത്തിന് ഇറ്റലിയിലേയ്ക്ക ക്ഷണിക്കപ്പെട്ട വിരലിൽ എണ്ണാവുന്ന കൂട്ടത്തിലെ ഒരാൾ ഷാരൂഖായിരുന്നു. ഇരുവരുടെ കുടുംബങ്ങളും തമ്മിൽ അടുത്ത ബന്ധമാണ്.

വിവാഹസമയത്ത് ദീപികയെ വിളിച്ചു
വിരലിൽ എണ്ണാവുന്ന ചുരുക്കം ചില അതിഥികൾ മാത്രമാണ് ദീപിക-രൺവീറിന്റെ വിവാഹത്തിന് എത്തിയത്. വിവാഹ സമയത്ത് ദീപികയെ ഷാരൂഖ് വിളിച്ചിരുന്നു. ഒന്ന് കെട്ടിപ്പിടിക്കണമെന്ന് പറഞ്ഞിരുന്നു. ദീപികയ്ക്കും രൺവീറിനു നിറയെ സ്നേഹമെന്നും ഷാരൂഖ് അഭിമുഖത്തിൽ പറഞ്ഞു. ദീപികയുടെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഭൂരിഭാഗവും ഷാരൂഖിനോടൊപ്പമുളളതായിരുന്നു. ഓം ശാന്തി ഓം ൽ തുടങ്ങി ഏര്റവും അവസാന ചിത്രമായ ഹാപ്പി ന്യൂയർ വരെ ബോളിവുഡിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു.

ദീപികയുമായി പ്രത്യേക അടുപ്പം
ബോളിലുഡിലെ ഭൂരിഭാഗം താര റാണിമാരും ഷാരൂഖിന്റെ നായികയായി എത്തിയിട്ടുണ്ട്. എന്നാൽ ദീപികയുമായി തനിയ്ക്ക് പ്രത്യേക അടുപ്പമുണ്ടെന്ന് താരം പറഞ്ഞു. തന്റെ ഇളയ മകൻ അബ്രാമിനു വേണ്ടി ഒരുപാട് വസ്ത്രങ്ങളും വാങ്ങി കൊടുത്തിട്ടുണ്ട്. കൂടാതെ അവനെ ലാളിക്കാനും ദീപികയ്ക്ക് വളരെ ഇഷ്ടമായിരുന്നു.

മുന്നിൽ ഷാരൂഖ്
ദീപിക രൺവീർ വിവാഹ റിസപ്ഷൻ ബോളിവുഡിൽ വൻ ആഘോഷമായിരുന്നു. ഇറ്റലിയിലെ വിവാഹ ശേഷം ഡിസംബർ 1 ന് ബോളിവുഡ് താരങ്ങൾക്കായി ഗ്രാന്റ് റിസപ്ഷൻ ഒരുക്കിയിരുന്നു. അതിൽ കുടുംബസമേധമായിരുന്നു ഷാരൂഖ് പങ്കെടുത്തത്. താരങ്ങളോടൊപ്പം ആടിപ്പാടുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്.


Click it and Unblock the Notifications











