ദീപിക പദുകോണ്‍ ഷാരൂഖിന്റെ ഫാഷന്‍ ഗുരു
ബോളിവുഡിന്റെ സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ തന്റെ ഫാഷന്‍ ഗുരു ദീപിക പദുക്കോണാണെന്ന് പ്രഖ്യാപിച്ചിരിയ്‌ക്കുകയാണ്. മാണെങ്കിലം റാംപും ഫാഷന്‍ ഷോയുമെല്ലാം ഷാരൂഖിന് പുതുമയാണ്.
ഈയിടെ ഓം ശാന്തി ഓം എന്ന ചിത്രത്തിന്റെ ഭാഗമായി ഒരു ഫാഷന്‍ ഷോ സംഘടിപ്പിച്ചിരുന്നു. റാംപില്‍ ചുവടുവെച്ചു തിളങ്ങാന്‍ ഷാരൂഖിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയത് ദീപികയായിരുന്നു.
സിനിമയിലെത്തുന്നതിന് മുമ്പ് ദീപിക ഫാഷന്‍ഷോകളുടെയും മോഡലിംഗിന്റെയും ലോകത്തായിരുന്നു. ഈ അറിവും പരിചയവും വെച്ചാണ് ദീപിക ഷാരൂഖിന് നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. ഇതാണെങ്കില്‍ നന്നായി ഫലിയ്‌ക്കുകയും ചെയ്‌തു. ഈ സന്തോഷത്തിലാണ് ഷാരൂഖ് ദീപികയ്‌ക്ക് ഫാഷന്‍ ഗുരുവിന്റെ സ്ഥാനം നല്‍കിയിരിക്കുന്നത്.
' മോഡലിംഗ് രംഗത്തുനിന്നും സിനിമയിലെത്തുന്നവര്‍ക്ക് താരങ്ങള്‍ അഭിനയത്തെക്കുറിച്ച് പാഠങ്ങള്‍ നല്‍കാറുണ്ട്. എന്നാല്‍ ഒരു സിനിമാ താരത്തിന് റാംപില്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് ഇതാദ്യമായിരിക്കും'- ഫാഷന്‍ ഷോ കാണാനെത്തിയ സദസ്സിനോട് ഷാരൂഖ് പറഞ്ഞു.
റാംപില്‍ ആത്മവിശ്വാസത്തോടെ പൂച്ചനടത്തവുമായെത്താന്‍ ദീപിക നന്നായി സഹായിച്ചുവെന്നും ഷാരൂഖ് തുറന്നു സമ്മതിച്ചിട്ടുണ്ട്.
ഓം ശാന്തി ഓമിന്റെ പ്രചാരണാര്‍ത്ഥമാണ് ഫാഷന്‍ ഷോ സംഘടിപ്പിച്ചത്. ചിത്രത്തില്‍ ഷാരൂഖും ദീപികയുമെല്ലാം ധരിച്ച വസ്‌ത്രങ്ങളും ഫാഷന്‍ ഷോയില്‍ ഉപയോഗിച്ചിരുന്നു. ദീപികയ്‌ക്കും ഷാരൂഖിനുമൊപ്പം അര്‍ജുന്‍ രാംപാലും ഷോയില്‍ പങ്കെടുത്തിരുന്നു.


Click it and Unblock the Notifications