മകളെക്കുറിച്ചോര്‍ത്ത് അഭിമാനം! താരപുത്രിയുടെ ബിരുദദാന ചടങ്ങ് കിടുക്കി! ചിത്രങ്ങള്‍ വൈറലാവുന്നു! കാണൂ
ബോളിവുഡ് സിനിമയുടെ സ്വന്തം താരങ്ങളിലൊരാളാണ് കിങ് ഖാന്‍ എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഷാരൂഖ് ഖാന്‍. അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ സിനിമകളെല്ലാം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നവയാണ്. മികച്ച സ്വീകാര്യതയും ശക്തമായ പിന്തുണയുമാണ് അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായാണ് അദ്ദേഹം ഓരോ തവണയും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. ഏത് തരത്തിലുള്ള കഥാപാത്രമായാലും അദ്ദേഹം കൈയ്യടി നേടാറുമുണ്ട്. ഷാരൂഖിന്റെ ഭാര്യയും മക്കളുമൊക്കെ പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. കുടുംബ വിശേഷങ്ങള്‍ വെച്ച് അദ്ദേഹം ഇടയ്ക്ക് എത്താറുമുണ്ട്.
കിങ് ഖാന്റേയും ഗൗരിയുടേയും മകളായ സുഹാനയെ അറിയാത്ത ആരാധകരില്ല. സിനിമയില്‍ അരങ്ങേറുന്നതിന് മുന്‍പ് തന്നെ താരമായി മാറിയിരിക്കുകയാണ് ഈ താരപുത്രി. പിതാവിന് പിന്നാലെ തന്നെ താനും ഭാവിയില്‍ സിനിമയിലേക്കെത്തുമെന്നും അഭിനയത്തോടും സംവിധാനത്തോടും താല്‍പര്യമുണ്ടെന്നും സുഹാന പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ സുഹാനയുടെ ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. താരപുത്രിയുടെ ബിരുദദാന ചടങ്ങായിരുന്നു കഴിഞ്ഞ ദിവസം. സോഷ്യല്‍ മീഡിയയിലൂടെ ചടങ്ങിന്റെ ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

അഭിമാന നിമിഷമാണ്
മക്കളെ ജീവന് തുുല്യം സ്‌നേഹിക്കുന്ന ദമ്പതികളാണ് ഷാരൂഖും ഗൗരിയും. എത്ര വലിയ തിരക്കുകളുമായി മുന്നേറുന്നതിനിടയിലും ഷാരൂഖ് മക്കളുടെ കാര്യങ്ങള്‍ക്കായി എത്താറുണ്ട്. അവരിലൊരാള്‍ക്ക് പോലും തന്നെ മിസ്സ് ചെയ്യരുതെന്ന കാര്യത്തില്‍ അദ്ദേഹത്തിന് നിര്‍ബന്ധമുണ്ട്. കുട്ടികളുടെ കാര്യമെല്ലാം കൃത്യമായി നോക്കാറുണ്ട് ഗൗരിയും. ഗൗരിയെക്കുറിച്ചോര്‍ത്ത് അഭിമാനം കൂടിയെന്നാണ് ഇരുവരും പറയുന്നത്. മകളുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുന്നതിനായി കുടുംബസമേതമാണ് ഇവര്‍ ലണ്ടനിലേക്ക് പോയത്. തങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷങ്ങളിലൊന്നാണ് ഇതെന്ന് ഇരുവരും കുറിച്ചിട്ടുണ്ട്.

സ്‌കൂള്‍ മാത്രമേ അവസാനിക്കുന്നുള്ളൂ
മകളെക്കുറിച്ചുള്ള എക്‌സൈറ്റ്‌മെന്റ്ിലാണ് താനെന്ന് ഷാരൂഖ് ഖാനും പറഞ്ഞിരുന്നു. എത്ര പെട്ടെന്നാണ് നാല് വര്‍ഷം കടന്നുപോയതെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. സ്‌കൂളിലെ പഠനം മാത്രമാണ് ഇപ്പോള്‍ അവസാനിച്ചതെന്നും പഠനം ഇനിയും തുടരണമെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. നിത്യ ജീവിതത്തിലെ കാര്യങ്ങളില്‍ നിന്നുള്‍പ്പടെ നിരവധി കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും താരപിതാവ് കുറിച്ചിട്ടുണ്ട്.

ഉപരി പഠനം പൂര്‍ത്തിയാക്കണം
മകളുടെ ഉപദേശത്തെ ശിരസാവഹിച്ചിരിക്കുകയാണ് സുഹാന ഖാന്‍. ഉപരി പഠനത്തിലാണ് ഇനി തന്റെ ശ്രദ്ധയെന്നാണ് താരപുത്രി പറയുന്നത്. ജോലി തുടരുന്നതിന് മുന്‍പ് തനിക്ക് ഉപരി പഠനം പൂര്‍ത്തിയാക്കണമെന്നും താരപുത്രി പറയുന്നു. പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ താന്‍ സിനിമയിലേക്ക് ഇറങ്ങൂയെന്നും താരപുത്രി പറഞ്ഞിരുന്നു. ആരാധകരാവട്ടെ ഇടയ്ക്കിടയ്ക്ക് താരപുത്രിയുടെ സിനിമാപ്രവേശനത്തെക്കുറിച്ച് ചോദിക്കാറുമുണ്ട്.

സിനിമയിലേക്കുള്ള വരവ്
പിതാവിനെപ്പോലെ തന്നെ താനും സിനിമയിലേക്കെത്തുമെന്നും സുഹാന പറഞ്ഞിരുന്നു. മികച്ച അവസരം തേടിയെത്തിയിരുന്നുവെങ്കിലും പഠനത്തിന് പ്രാധാന്യം നല്‍കുന്നതിനാല്‍ സുഹാന ഒന്നും സ്വീകരിച്ചിരുന്നില്ല. ജനനം മുതലേ തന്നെ സെലിബ്രിറ്റികളായി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍. അതിനാല്‍ത്തന്നെ ഇവരുടെ സിനിമാപ്രവേശനങ്ങള്‍ക്ക് മികച്ച പിന്തുണയാണ് ലഭിക്കാറുള്ളത്. ഒന്നിന് പുറകെ ഒന്നൊന്നായി താരപുത്രന്‍മാരും താരപുത്രികളും അരങ്ങേറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. സുഹാനയുടെ ബിരുദദാന ചടങ്ങിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.


Click it and Unblock the Notifications











