മകള്‍ക്ക് വിവാഹം കഴിക്കണമെങ്കിൽ ആരെയും തിരഞ്ഞെടുക്കാം; ആ നടന്റെ പേര് മാത്രം പറയുന്നതെന്തിനെന്ന് താരപിതാവ്

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ബോളിവുഡിലെ യുവനടന്‍ വരുണ്‍ ധവാന്റെ വിവാഹം. ബാല്യകാലം മുതല്‍ അടുപ്പത്തിലുള്ള നടാഷ ദലാല്‍ ആണ് വരുണിന്റെ വധു. ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് നടന്‍ റോഹന്‍ ശ്രേഷ്ഠയും എത്തിയിരുന്നു. പിന്നാലെ റോഹനും വൈകാതെ വിവാഹിതനാവുമെന്നുള്ള തരത്തിലുള്ള അഭ്യൂഹങ്ങളാണ് ഇന്റര്‍നെറ്റില്‍ തരംഗമാവുന്നത്.

ഏറെ കാലമായി നടി ശ്രദ്ധ കപൂറും റോഹനും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. ഇതുവരെ ഔദ്യോഗികമായി ഇതേ കുറിച്ചുള്ള വിശദീകരണങ്ങള്‍ ലഭിച്ചിട്ടുമില്ല. എങ്കിലും വാര്‍ത്ത വന്നതിന് പിന്നാലെ ശ്രദ്ധയുടെ പിതാവ് ഇക്കാര്യത്തെ കുറിച്ച് വ്യക്തത വരുത്തിയിരിക്കുകയാണിപ്പോള്‍. ഈടൈംസിന് നല്‍കിയ പ്രതികരണത്തിലൂടെയാണ് ശക്തി കപൂര്‍ മകളെ കുറിച്ച് മനസ് തുറന്നത്.

മകളുടെ വിവാഹത്തെ കുറിച്ച് താരപിതാവ്

'എന്റെ മകളെ കുറിച്ച് ഇന്റര്‍നെറ്റില്‍ എന്തൊക്കെ വാര്‍ത്തകളാണ് വരുന്നതെന്ന് എനിക്ക് അറിയില്ല. പക്ഷേ എന്തൊക്കെയാണെങ്കിലും ഞാനെന്റെ മകള്‍ക്കൊപ്പം തന്നെ നിലകൊള്ളും. അവളുടെ വിവാഹമോ മറ്റ് ജീവിതത്തിലെ എന്ത് തീരുമാനം ആണെങ്കിലും താന്‍ മകളുടെ ഇഷ്ടമാണ് നോക്കുന്നതെന്ന് ശക്തി പറയുന്നു. എന്തിനാണ് റോഹന്റെ പേര് മാത്രം പറയുന്നത്. താനൊരാളെ കണ്ടെത്തി. അവനൊപ്പം ജീവിക്കണമെന്ന് അവള്‍ക്ക് എപ്പോള്‍ വേണമെങ്കിലും എന്റെ അടുത്ത് വന്ന് പറയാം. അതിലെനിക്ക് ഒരു എതിര്‍പ്പും ഉണ്ടാവില്ലെന്നുമാണ് താരപിതാവ് പറയുന്നത്.

മകളുടെ വിവാഹത്തെ കുറിച്ച് താരപിതാവ്

അതുപോലെ റോഹനെ കുറിച്ചും അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ചും തനിക്ക് അറിയുന്ന കാര്യങ്ങളും അദ്ദേഹം സൂചിപ്പിച്ചിരുന്നു. റോഹന്‍ നല്ലൊരു പയ്യനാണ്. അവന്‍ കുട്ടിക്കാലം മുതല്‍ ഞങ്ങളുടെ വീട്ടില്‍ വരാറുണ്ട്. അവനെ വിവാഹം കഴിക്കാന്‍ പദ്ധതിയുണ്ടെന്ന് അവളിത് വരെ എന്നോട് പറഞ്ഞിട്ടില്ല. അവര്‍ ചെറുപ്പകാലം മുതല്‍ സുഹൃത്തുക്കളാണ്. പരസ്പരം ഇരുവരും സീരിയസായി ഇഷ്ടത്തിലാണെന്ന് എനിക്ക് തോന്നുന്നില്ല. റോഹന്റെ പിതാവ് രാകേഷ് ശ്രേഷ്ഠയെ അദ്ദേഹമൊരു ഫോട്ടോഗ്രാഫര്‍ ആകുന്നതിന് മുന്‍പേ എനിക്ക് അറിയാം.

മകളുടെ വിവാഹത്തെ കുറിച്ച് താരപിതാവ്

അദ്ദേഹത്തിനൊപ്പം നിരവധി ഫോട്ടോഷൂട്ടുകള്‍ക്കും രാത്രി ഭക്ഷണം കഴിക്കാനുമൊക്കെ ഞാന്‍ പോയിട്ടുണ്ട്. അദ്ദേഹം എന്റെയും നല്ലൊരു സുഹൃത്താണ്. അടുത്ത രണ്ട് മൂന്ന് വര്‍ഷത്തേക്ക് ശ്രദ്ധ വിവാഹിതയാവുമെന്ന് എനിക്ക് തോന്നുന്നില്ല. കാരണം അവളുടെ കരിയറില്‍ നല്ല തിരക്കുള്ള സമയമാണിപ്പോള്‍. കാലത്തിന് അനുസരിച്ച് കുട്ടികള്‍ വളരുകയും അവര്‍ സ്വയം തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുകയാണ്. താനും അങ്ങനെയാണ് വളര്‍ത്തി കൊണ്ട് വന്നത്.

മകളുടെ വിവാഹത്തെ കുറിച്ച് താരപിതാവ്

ശ്രദ്ധ സ്വന്തം കരിയറില്‍ വളരെ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. അവളെ കുറിച്ചോര്‍ത്ത് അഭിമാനം തോന്നുകയാണ്. നിലവില്‍ രണ്‍ബീര്‍ കപൂറിനൊപ്പം നായികയായി അഭിനയിക്കുകയാണ്. ഈ കാലത്ത് എനിക്കേറ്റവും ഇഷ്ടമുള്ള നടനാണ് രണ്‍ബീര്‍. എന്റെ മകനും അങ്ങനെ തന്നെയാണ്. മാത്രമല്ല ശ്രദ്ധ തന്നെ അവളുടെ പങ്കാളിയെ കണ്ടെത്തുകയും സമയം ആവുമ്പോള്‍ അവള്‍ തന്നെ വിവാഹം കഴിച്ചോളുമെന്നും പിതാവ് പറയുന്നു.

Read more about: actress നടി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X