ഷമിതാഭ് ട്രെയിലര്‍; ഇത് ഹിറ്റാകും
അമിതാഭ് ബച്ചനും ധനുഷും മുഖ്യ വേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം 'ഷമിതാഭി'ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. രേവതിയുടെ ഡയലോഗില്‍ പറഞ്ഞാല്‍ 'നല്ല ഹിറ്റ് സിനിമയുടെ മണം!'
ആര്‍ ബല്‍ക്കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കമല്‍ ഹസന്റെ രണ്ടാമത്തെ പുത്രി അക്ഷര ഹസനാണ് നായിക. 'രാഞ്ജന' എന്ന ഹിറ്റിന് ശേഷം ധനുഷ് അഭിനയിക്കുന്ന രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ് ഷമിതാഭ് എന്ന പ്രത്യേകതയുമുണ്ട്.

അമിതാഭ് ബച്ചന്റെ കില്ലര്‍ ലുക്കും പെര്‍ഫോമന്‍സും ധനുഷിന്റെ കോളേജ് പയ്യന്‍ ഗെറ്റപ്പുമാണ് ട്രൈയിലറിലെ മുഖ്യ ആകര്‍ഷണം. ധനുഷിനും ബിഗ് ബിയ്ക്കും തുല്യപ്രാധാന്യമാണ് ചിത്രത്തില്‍. ചീനി കം, പാ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അമിതാഭ് ബച്ചനും ബല്‍ക്കിയും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത
രേഖ, അഭിനയ, രാജീവ് രവീന്ദ്രനാഥ് തുടങ്ങിവയരും കഥാപാത്രങ്ങളായി അഭിനയിക്കുന്ന ചിത്രത്തില്‍ പ്രമുഖ ബോളിവുഡ് സംവിധായകരായ രോഹിത്ത ഷെട്ടി, കരണ്‍ ജോഹര്‍, മഹേഷ് ഭട്ട്, അനുരാഗ് ബസു, രാകേഷ് ഓം പ്രകാശ് മെഹ്‌റ, രാജ്കുമാര്‍ ഹിരാണി, ബോണി കപൂര്‍, ഗൗരി ഷിന്റെ തുടങ്ങിയവരും അതിഥി താരങ്ങളായി എത്തുന്നു.


Click it and Unblock the Notifications











