ആലിയ ഭട്ട് ഷാഹിദിനെ ചുംബിക്കുന്നു
ഷാഹിദ് കപൂറും ആലിയ ഭട്ടും പ്രണയ ജോഡികളായി അഭിനയിക്കുന്ന ഷാന്‍ദാറിന്റെ ഫസ്റ്റ് പോസ്റ്റര്‍ പുറത്തിറങ്ങി. ബൈക്കിലിരിക്കുന്ന് ആലിയ ഭട്ട്, ഷാഹിദ് കപൂറിന്റെ കവിളില്‍ അമര്‍ത്തി ചുംബിക്കുന്ന പോസ്റ്ററാണ് പുറത്ത് വന്നിട്ടുള്ളത്.
ട്വിറ്ററിലൂടെ ഷാഹിദ് കപൂറാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത് വിട്ടത്. അതിന് പുറകെ ആലിയ ഭട്ടും പോസ്റ്റര്‍ ഷെയര്‍ ചെയ്തിരുന്നു. ദേശിയ ശ്രദ്ധ പിടിച്ചു പറ്റിയ ക്യൂന്‍ ഫേമ് വികാസ് ബഹലാണ് ഷാന്‍ദാര്‍ സംവിധാനം ചെയ്യുന്നത്.

ബോളിവുഡിന്റെ ആദ്യ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് ഫിലിം എന്നാണ് ഷാന്‍ദാറിനെ പറ്റി അണിയറ പ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്നത്. കരണ്‍ ജോഹര്‍,അനുരാഗ് കശ്യാപ്, വിക്രമാദിത്യ മോട്ട്വാനെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പങ്കജ് കപൂര്‍, സഞ്ജയ് കപൂര്‍, അഞ്ജന സുഖാനി എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ കരണ്‍ ജോഹര്‍ അതിഥി താരമായി എത്തുന്നുണ്ട്.
ഷാഹിദ് കപൂറിന്റെ വിവാഹ ശേഷം റീലീസാകുന്ന ചിത്രം കൂടിയാണ് ഷാന്‍ദാര്‍. കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സും വികാസ് ബഹലിന്റെ ഫാന്റം ഫിലിംസും ചേര്‍ന്നാണ് ചിത്രം പുറത്തിറക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ആഗസ്റ്റ് 11ന് പുറത്തിറങ്ങും.


Click it and Unblock the Notifications