ഷെയ്ന്‍വോണിന്റെ ഇന്നിങ്‌സ് ഇനി ബോളി വുഡിലും

By Aiswarya

ഓസ്‌ട്രേലിയുടെ ഇതിഹാസ സ്പിന്നര്‍ താരം ഷെയ്ന്‍വോണ്‍ ബോളി വുഡിലേക്ക്. . ഈ വര്‍ഷം ക്രിക്കറ്റ് സീസണ്‍ പൂര്‍ത്തിയാകുന്നതോടെ വോണും ബോളി വുഡില്‍ എത്തുമെന്നാണ് ബോളി വുഡില്‍ നിന്നുള്ള പുതിയ വാര്‍ത്ത്. അതേസമയം ഇക്കാര്യത്തിന് ഇനിയും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

എന്നാല്‍ സംഭവം വോണ്‍ തന്നെയാണ് വ്യക്തമാക്കിയത്. തനിക്ക് ഒരു ഓഫര്‍ വന്നിട്ടുണ്ടെന്ന് ടൂറിസം വിക്‌ടോറിയ ഇവന്റില്‍ വോണ്‍ പറഞ്ഞതായിട്ടാണ് വിവരം.കളിക്കളത്തില്‍ തിളങ്ങി നിന്ന സമയത്ത് തന്നെ വോണിന് കുറേ ഓഫറുകള്‍ വന്നിരുന്നു എന്നാല്‍ വോണ്‍ അനുകൂലമായോ പ്രതികൂലമായോ ഒന്നും ചെയ്തില്ല.

shane-warne

ഈയിടയ്ക്ക് മെല്‍ബണില്‍ നിന്നുള്ള ബോളി വുഡ്താരം പല്ലവി ഷര്‍ദ്ദയേയും താരത്തേയും മെല്‍ബണിലെ വാര്‍ഷികങ്ങളില്‍ ഒന്നായ മൂംബ ആഘോഷത്തില്‍ ആദരിച്ചിരുന്നു. ഇതെല്ലാം സിനിമയിലേക്കുള്ള് വരവിന്റെ സൂചനകളാണെന്നാണ് വിലയിരുത്തല്‍.

വോണിന്റെ നാട്ടുകാരനും സഹതാരവുമായ ബ്രെറ്റ് ലീ 4.5 ദശലക്ഷം ഡോളര്‍ ചെലവ് വരുന്ന 'അണ്‍ ഇന്‍ഡ്യന്‍' എന്ന ചിത്രത്തില്‍ നായകയാണ്. 2011 ല്‍ പാക് മുന്‍ ബൗളര്‍ വാസീം അക്രം, മുന്‍ ഇംഗഌഷ് നായകന്‍ നാസര്‍ ഹുസൈന്‍, ഗ്രഹാം ഗൂച്ച്, ദക്ഷിണാഫ്രിക്കന്‍ താരം ഹര്‍ഷല്‍ ഗിബ്‌സ്, ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ആന്‍ഡ്രൂ സിമ്മണ്‍സ് എന്നിവര്‍ അക്ഷയ്കുമാറിന്റെ പാട്യാല ഹൗസില്‍ അഭിനയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X