twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഷാരൂഖും ആമിറും ശങ്കര്‍ ചിത്രം നിരസിച്ചതിന് കാരണം, തുറന്നുപറഞ്ഞ് സംവിധായകന്‍

    By Midhun Raj
    |

    തമിഴ് സിനിമാ പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് ശങ്കര്‍. ബിഗ് ബഡ്ജറ്റ് സിനിമകളിലൂടെയാണ് ശങ്കര്‍ എല്ലാവരുടെയും ഇഷ്ടം നേടിയത്. രജനീകാന്ത്, കമല്‍ഹാസന്‍, വിജയ് ഉള്‍പ്പെടെയുളള സൂപ്പര്‍ താരങ്ങളെ എല്ലാം നായകന്മാരാക്കി ശങ്കര്‍ സൂപ്പര്‍ഹിറ്റ് സിനിമകള്‍ ഒരുക്കി. ദൃശ്യവിസ്മയമാണ് മിക്ക സിനിമകളിലും ശങ്കര്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കാറുളളത്. ഒരു പക്ക എന്റര്‍ടെയ്‌നര്‍ ചിത്രത്തിന് വേണ്ട എല്ലാ ഘടകങ്ങളും ശങ്കര്‍ സിനിമകളില്‍ ഉണ്ടാവാറുണ്ട്. ശങ്കറിന്‌റെ സംവിധാനത്തില്‍ ഇറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നായിരുന്നു മുതല്‍വന്‍.

    പ്രിയങ്കയുടെ ഗ്ലാമര്‍ ലുക്ക് ചിത്രങ്ങള്‍ കാണാം, വൈറല്‍ ഫോട്ടോഷൂട്ട്

    ആക്ഷന്‍ കിംഗ് അര്‍ജുന്‍ നായകനായ സിനിമ പ്രമേയം കൊണ്ടും ശങ്കറിന്‌റെ സംവിധാനം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മനീഷ കൊയ്രാള, രഘുവരന്‍ തുടങ്ങിയവരും അര്‍ജുനൊപ്പം സിനിമയില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. മുതല്‍വന്‍ പിന്നീട് ബോളിവുഡിലേക്കും റീമേക്ക് ചെയ്തിരുന്നു ശങ്കര്‍. നായക് എന്ന പേരില്‍ വന്ന സിനിമയില്‍ അനില്‍ കപൂറാണ് മുഖ്യ വേഷത്തില്‍ എത്തിയത്.

    എന്നാല്‍ 2001ല്‍ പുറത്തിറങ്ങിയ ഹിന്ദി റീമേക്ക്

    എന്നാല്‍ 2001ല്‍ പുറത്തിറങ്ങിയ ഹിന്ദി റീമേക്ക് തിയ്യേറ്ററുകളില്‍ അത്ര വലിയ വിജയം നേടിയില്ല. മുഖ്യമന്ത്രിയാകാന്‍ ഒരു റിപ്പോര്‍ട്ടറിന് ഒരു ദിവസം അവസരം ലഭിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സിനിമയില്‍ കാണിച്ചത്. അനില്‍ കപൂര്‍ ശിവാജി റാവു ഗെയ്ക്വാദ് എന്ന കഥാപാത്രമായി ശ്രദ്ധേയ പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചത്. ഇന്ന് ഈ കഥാപാത്രമായി അനില്‍ കപൂറിനെ അല്ലാതെ മറ്റൊരു നടനെയും സങ്കല്‍പ്പിക്കാന്‍ കഴിയില്ല. കാരണം അദ്ദേഹം ആ കഥാപാത്രമായി സിനിമയില്‍ ജീവിക്കുക തന്നെയായിരുന്നു എന്നാണ് അഭിപ്രായങ്ങള്‍ വന്നത്‌.

    എന്നാല്‍ അനില്‍ കപൂറായിരുന്നില്ല

    എന്നാല്‍ അനില്‍ കപൂറിലേക്ക് അല്ല ഈ റോള്‍ ആദ്യം എത്തിയിരുന്നത്. 2001ല്‍ ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തിലാണ് നായകിന്‌റെ കാസിറ്റിംഗിനെ കുറിച്ചുളള അനുഭവങ്ങള്‍ ശങ്കര്‍ പങ്കുവെച്ചത്. ആമിര്‍ ഖാനെ ഈ റോള്‍ ചെയ്യാന്‍ ആദ്യം സമീപീച്ചിരുന്നതായി ശങ്കര്‍ പറയുന്നു. പക്ഷേ താനും ആമിറും തമ്മില്‍ പിന്നീട് ഒരു വലിയ ആശയ വിനിമയ ഗ്യാപ്പ് വന്നു. മുതല്‍വാന്‍ സിനിമയെകുറച്ചുളള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ എന്റേതുമായി പൊരുത്തപ്പെട്ടില്ല. അതിനാല്‍ ഞാന്‍ മറ്റ് ഓപ്ഷനുകളിലേക്ക് പോയെന്ന് ശങ്കര്‍ പറഞ്ഞു.

    ആമിറിന് ശേഷം ഷാരൂഖ് ഖാനെയും നായക്

    ആമിറിന് ശേഷം ഷാരൂഖ് ഖാനെയും നായക് റോളിനായി ശങ്കര്‍ സമീപിച്ചു. ഷാരൂഖ് ആമിറിനേക്കാള്‍ കൂടുതല്‍ സ്വീകാര്യനായിരുന്നു എന്ന് സംവിധായകന്‍ പറയുന്നു. എന്നാല്‍ ആ സമയത്താണ് ടെലിവിഷന്‍ റിപ്പോര്‍ട്ടറായി ഫിര്‍ ഭി ദില്‍ ഹേ ഹിന്ദുസ്ഥാനി എന്ന ചിത്രത്തില്‍ ഷാരൂഖ് അഭിനയിച്ചത്. ഷാരൂഖ് തന്നെയാണ് അത് നിര്‍മ്മിച്ചത്. അതിനാല്‍ സമാനമായ മറ്റൊരു വേഷം കുറഞ്ഞ സമയത്തിനുളളില്‍ വീണ്ടും ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്ന് ഷാരൂഖ് ശങ്കറിനെ അറിയിച്ചു.

    ഷാരൂഖും പിന്മാറിയതോടെ അടുത്തത് ആരെ

    ഷാരൂഖും പിന്മാറിയതോടെ അടുത്തത് ആരെ സമീപിക്കണം എന്ന ആലോചനയിലായിരുന്നു ശങ്കര്‍. പിന്നീടാണ് ശങ്കറിനൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ സഹോദരന്‍ അനില്‍ കപൂറിന് സന്തോഷമേയുളളൂ എന്ന് ബോണി കപൂര്‍ അറിയിച്ചത്. അനില്‍ കപൂര്‍ സമ്മതിച്ചത് ശങ്കറിലും സന്തോഷമുണ്ടാക്കി. ബോളിവുഡില്‍ എറ്റവും അച്ചടക്കമുളള താരങ്ങളില്‍ ഒരാളാണ് അനില്‍ എന്ന് താന്‍ മുന്‍പ് കേട്ടതായി ശങ്കര്‍ പറയുന്നു. അതിനാല്‍ ഞാന്‍ അദ്ദേഹത്തെ വെച്ച് സിനിമ ചെയ്യാന്‍ തീരുമാനിച്ചു.

    ഞാന്‍ വിചാരിച്ചതുപോലെ കാര്യങ്ങള്‍ നടന്നു.

    ഞാന്‍ വിചാരിച്ചതുപോലെ കാര്യങ്ങള്‍ നടന്നു. അനില്‍ കപൂര്‍ റെക്കോര്‍ഡ് സമയത്തിനുളളില്‍ എന്റെ സിനിമ പൂര്‍ത്തിയാക്കി. സൗത്ത് ഇന്ത്യയില്‍ മാത്രമേ അച്ചടക്കമുളള താരങ്ങള്‍ ഉളളൂ
    എന്ന് കരുതിയ ഇടത്ത് അനിലും അതുപോലെ നിലവാരം കാണിച്ചു, ശങ്കര്‍ പറഞ്ഞു. റാണി മുഖര്‍ജിയാണ് മനീഷ കൊയ്രാളയുടെ റോളില്‍ ഹിന്ദിയില്‍ എത്തിയത്. മനീഷ് കൊയ്രാളയ്ക്ക് പകരം റാണി മുഖര്‍ജിയെ കാസ്റ്റ് ചെയ്തതിനെ കുറിച്ചും ശങ്കര്‍ സംസാരിച്ചിരുന്നു.

    ബിഗ് ബോസ് കഴിഞ്ഞ് ചില ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു, ആദ്യത്തേത്‌ നടന്ന സന്തോഷം പങ്കുവെച്ച് സൂര്യബിഗ് ബോസ് കഴിഞ്ഞ് ചില ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു, ആദ്യത്തേത്‌ നടന്ന സന്തോഷം പങ്കുവെച്ച് സൂര്യ

    Recommended Video

    Bollywood- സിനിമയ്ക്ക് മുമ്പത്തെ Aamir Khanന്റെ ജീവിതം
    റാണി മുഖര്‍ജിയെ പോലൊരു ബബ്ലി ഇമേജുളള

    റാണി മുഖര്‍ജിയെ പോലൊരു ബബ്ലി ഇമേജുളള താരത്തെയാണ് തനിക്ക് ഹിന്ദിയില്‍ കഥാപാത്രമായി വേണ്ടിയിരുന്നതെന്ന് ശങ്കര്‍ പറയുന്നു. മനീഷയും നല്ലൊരു നടിയാണ്. എന്നാല്‍ വര്‍ഷങ്ങളായി ബോളിവുഡിലുളള താരമാണ് മനീഷ. തമിഴില്‍ മനീഷ കൊയ്രാളയെ കാസ്റ്റ് ചെയ്തത് അവിടെയുളള പ്രേക്ഷകര്‍ക്ക് മനീഷ അത്ര പരിചിതമല്ലാത്ത മുഖമായതുകൊണ്ടാണ്. ഹിന്ദിയില്‍ റാണി മുഖര്‍ജി അല്ലെങ്കില്‍ പ്രീതി സിന്‌റ പോലുളള ഒരാളെ ആയിരുന്നു നായികയായി വേണ്ടത്, ശങ്കര്‍ പറഞ്ഞു.

    കുഞ്ഞുവാവയെ വീട്ടിലേക്ക് വരവേറ്റ് ചേച്ചിപെണ്ണ്, മനോഹര വീഡിയോ പങ്കുവെച്ച് അശ്വതി ശ്രീകാന്ത്‌കുഞ്ഞുവാവയെ വീട്ടിലേക്ക് വരവേറ്റ് ചേച്ചിപെണ്ണ്, മനോഹര വീഡിയോ പങ്കുവെച്ച് അശ്വതി ശ്രീകാന്ത്‌

    അതേസമയം രാംചരണിനെ നായകനാക്കിയുളള

    അതേസമയം രാംചരണിനെ നായകനാക്കിയുളള തെലുങ്ക് ചിത്രമാണ് ശങ്കറിന്‌റെതായി അണിയറയില്‍ ഒരുങ്ങുന്നത്. സിനിമ ഇന്നാണ് ആരംഭിച്ചത്. ജയറാമും പ്രധാന വേഷത്തില്‍ എത്തുന്ന സിനിമയില്‍ ബോളിവുഡ് താരസുന്ദരി കിയാര അദ്വാനിയാണ് നായിക. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന സിനിമ വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായിട്ടാണ് സിനിമ ഒരുങ്ങുന്നത്. രാംചരണ്‍ ചിത്രത്തിന് പുറമെ രണ്‍വീര്‍ സിംഗിനെ നായകനാക്കി അന്യന്‍ റീമേക്കും എടുക്കുന്നുണ്ട് ശങ്കര്‍.

    അന്യന്‍ ബോളിവുഡ് റീമേക്കിനെ കുറിച്ചുളള

    അന്യന്‍ ബോളിവുഡ് റീമേക്കിനെ കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ അടുത്തിടെയാണ് പുറത്തുവന്നത്.
    2.0 ആണ് സംവിധായകന്‌റെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. 2018ല്‍ പുറത്തിറങ്ങിയ ചിത്രം ത്രീഡി ഫോര്‍മാറ്റിലാണ് പുറത്തിറങ്ങിയത്. യന്തിരന്‌റെ രണ്ടാം ഭാഗമായി എത്തിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. എമി ജാക്‌സണാണ് ചിത്രത്തില്‍ രജനീകാന്തിന്‌റെ നായികയായി അഭിനയിച്ചത്. അക്ഷയ് കുമാര്‍ വില്ലന്‍ വേഷത്തില്‍ എത്തി. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങിയ സിനിമ എ സുഭാസ്‌കരനാണ് നിര്‍മ്മിച്ചത്.

    വെളുത്താല്‍ കൊളളില്ല, പഴയ ഇരുണ്ട നിറമാണ് നല്ലത് എന്നൊക്കെ പറയും', നെഗറ്റീവ് കമന്റുകളെ കുറിച്ച് മഞ്ജുവെളുത്താല്‍ കൊളളില്ല, പഴയ ഇരുണ്ട നിറമാണ് നല്ലത് എന്നൊക്കെ പറയും', നെഗറ്റീവ് കമന്റുകളെ കുറിച്ച് മഞ്ജു

    Read more about: shahrukh khan aamir khan shankar
    English summary
    Shankar reveals How He Approached Aamir khan And Shah Rukh For Nayak And Later Anil Kapoor Roped In
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X