മുട്ടിന് താഴെ വസ്ത്രം ധരിച്ചപ്പോള്‍ അക്ഷയ് കുമാര്‍ കളിയാക്കി! ബോളിവുഡിലെ കളിയാക്കലുകളെ കുറിച്ച് നടി
ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, മിഥുന്‍ ചക്രബര്‍ത്തി, സണ്ണി ഡിയോള്‍ തുടങ്ങി താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ള നടിയാണ് ശാന്തിപ്രിയ. ഇപ്പോഴിതാ ബോളിവുഡിലെ നിറവ്യത്യാസത്തെ കുറിച്ച സംസാരിക്കുകയാണ് ശാന്തിപ്രിയ. അക്ഷയ് കുമാര്‍ ആദ്യമായി അഭിനയിച്ച സൗകന്ത് എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചത് ശാന്തിപ്രിയ ആയിരുന്നു.
ഇക്കെ പെ ഇക്ക എന്ന ചിത്രത്തിലും അക്ഷയ് കുമാറിനൊപ്പം ശാന്തിപ്രിയ അഭിനയിച്ചിരുന്നു. ഒരിക്കല്‍ സിനിമയുടെ ലൊക്കേഷനില്‍ നിന്നും തന്റെ നിറത്തിന്റെ പേരില്‍ അക്ഷയ് കുമാര്‍ കളിയാക്കിയിരുന്നു. അതും നൂറോളം ആളുകളുടെ മുന്നില്‍ നിന്നായിരുന്നുവെന്നും പുതിയൊരു അഭിമുഖത്തില്‍ ശാന്തിപ്രിയ പറയുന്നു. നിറത്തിന്റെ പേരിലുള്ള വേര്‍തിരിവ് കാരണമാണ് തന്റെ സഹോദരി ഭാനുപ്രിയ ബോളിവുഡ് സിനിമ ഉപേക്ഷിച്ചതെന്ന് കൂടി നടി പറയുകയാണ്.

Recommended Video
ബോളിവുഡില്‍ നിറത്തിന്റെ പേരിലുള്ള വേര്‍തിരിവ് ഉണ്ടെന്ന് തന്നെയായിരുന്നു അഭിമുഖത്തിലുടനീളം ശാന്തിപ്രിയ വ്യക്തമാക്കിയത്. എന്നാല്‍ കാലം അതിന് ചില മാറ്റങ്ങള്‍ വരുത്തി. തൊണ്ണൂറുകളില്‍ തന്റെ ഇരുണ്ട നിറമായിരുന്നു തന്റെ ഏറ്റവും വലിയ ശത്രു. തന്റെ നിറം അപകര്‍ഷതാബോധത്തിലേക്ക് മാറിയതിനെ കുറിച്ചും അതോടെ തന്റെ ആത്മവിശ്വാസം പൂര്‍ണമായും തകര്‍ന്ന് പോയെന്നും നടി പറയുകയാണ്.
സൗകന്ത് എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ നിന്റെ മേക്കപ്പ് ഇട്ടത് ആരാണെന്ന് അക്ഷയ് കുമാര്‍ സെറ്റിലുള്ള എല്ലാ ആളുകളുടെ മുന്നില്‍ നിന്നും ചോദിച്ചു. സ്വന്തമായി ചെയ്തതാണെന്ന് ഞാന്‍ പറഞ്ഞു. പിന്നാലെ സിനിമയുടെ ഷൂട്ടിങ് നിര്‍ത്തി വെച്ചതിന് ശേഷം ശാന്തിയെ വിളിപ്പിച്ചു. എന്നിട്ട് മേക്കപ്പ് ചേരുന്നില്ലെന്നും നായകനുമായി ചേരുന്ന മേക്കപ്പ് വേണം ഇടാനെന്നും പറയുകയായിരുന്നു.
അതിന് ശേഷം ഇക്ക പെ ഇക്ക എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചിരുന്നു. ശാന്തിപ്രിയയുടെ കഥാപാത്രം ഷോര്‍ട്ട് ഡ്രസ് ആയിരുന്നു ധരിക്കേണ്ടിയിരുന്നത്. സ്‌റ്റോക്കിന്റെ ഉള്ളിലും തന്റെ കാല്‍മുട്ട് കറുത്തതായി കാണുന്നുവെന്ന് തമാശ രൂപേണ അക്ഷയ് കുമാര്‍ പറഞ്ഞു. ആ സമയത്ത് അവിടെ നൂറിലധികം ആളുകള്‍ ഉണ്ടായിരുന്നു.


Click it and Unblock the Notifications