»   » ഇവരാണ് എന്നെ ഞാനാക്കിയത്.. സണ്ണി ലിയോണിന്റെ റോള്‍ മോഡലായ നായികമാരെ കണ്ടോ

ഇവരാണ് എന്നെ ഞാനാക്കിയത്.. സണ്ണി ലിയോണിന്റെ റോള്‍ മോഡലായ നായികമാരെ കണ്ടോ

Written By:
Subscribe to Filmibeat Malayalam

ബോളിവുഡ് മുഖ്യാധാര സിനിമകളിലേക്ക് മാറിക്കൊണ്ടിരിയ്ക്കുകയാണ് ഇപ്പോള്‍ സണ്ണി ലിയോണ്‍. അതിന് തന്നെ സഹായിച്ച നായികമാരെ കുറിച്ചുള്ള സണ്ണി ലിയോണിന്റെ ട്വീറ്റ് വൈറലാകുന്നു.

അത് തീരുമാനിച്ചു, ജനുവരി നാലിന് 'മോഹന്‍ലാലിന്റെ മകളുടെ' കല്യാണം!!!

ഷര്‍മിള ടാഗോറും, മന്ദാകിനിയും ഡിംപിള്‍ കപടിയയും സീനത്ത് അമനുമൊക്കെയാണ് താന്‍ പൂര്‍ണമായും ഓകെ ആകാന്‍ കാരണം എന്നെ ഞാനാക്കിയത് ഇവരാണ് എന്ന് സണ്ണി ലിയോണ്‍ പറഞ്ഞു. ട്വിറ്ററിലൂടെ ഈ നടിമാരുടെ ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ടാണ് സണ്ണി ലിയോണ്‍ ഇക്കാര്യം പറഞ്ഞത്.

സണ്ണിയുടെ ട്വീറ്റ്

ഷര്‍മിള ടാഗോറിന്റെയും മന്ദാകിനിയുടെയും ഡിംപിള്‍ കപടിയയുടെയും സീനത്ത് അമനിന്റെയും പഴയകാല ചിത്രങ്ങള്‍ ഷെയര്‍ ചെയ്തുകൊണ്ടാണ് സണ്ണി ലിയോണിന്റെ ട്വീറ്റ്. ബോളിവുഡ് സിനിമയിലെ ഈ നായികമാരാണ് എനിക്ക് ഞാനായിരിയ്ക്കാന്‍ പൂര്‍ണമായും സാധിക്കുന്നതിന് കാരണം എന്ന് സണ്ണി പറയുന്നു.

ബോളിവുഡിലെ അരങ്ങേറ്റം

അമേരിക്കന്‍ പൗരത്വമുള്ള സണ്ണി ലിയോണ്‍ നീലചിത്രങ്ങളിലൂടെയാണ് അഭിനയ രംഗത്ത് എത്തിയത്. പൂജ ഭട്ടിന്റെ ജസം 2 എന്ന ലൈംഗിക ത്രില്ലറിലൂടെ ബോളിവുഡ് സിനിമയില്‍ അരങ്ങേറിയ സണ്ണി പിന്നെ ഹിന്ദിയില്‍ സ്ഥിരമാക്കുകയായിരുന്നു.

ബോള്‍ഡ് കഥാപാത്രങ്ങള്‍

നീല ചിത്ര നായിക എന്ന പേര് മാറ്റാന്‍ സണ്ണി ലിയോണ്‍ ഒരുപാട് ശ്രമിച്ചു. ഐറ്റം ഗേളായും മറ്റും സണ്ണി സിനിമകളില്‍ നിറഞ്ഞു നിന്നു. പക്ഷെ സെക്‌സി നായിക എന്ന ലേബല്‍ മാത്രം മാറിയില്ല. രാഗിണി എംഎംഎസ്2, ജാക്ക്‌പോട്ട്, ഏക് പെഹലി ലീല തുടങ്ങിയവാണ് സണ്ണിയുടെ മറ്റ് ചിത്രങ്ങള്‍.

സിനിമയ്ക്ക് പുറമെ

പുറമേ സണ്ണി ലിയോണ്‍ തന്റെ ഔദ്യോഗിക ജീവിതം ചില സാമൂഹിക പ്രവര്‍ത്തനത്തിനും മാറ്റിവെച്ചു. ലോസ് ആഞ്ചലോസില്‍ നടത്തിയ റോക്അന്റോള്‍ എന്ന പരിപാടിയില്‍ക്കൂടെ സമാഹരിച്ച പണം അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റിക്ക് കൈമാറി. അതിന് പുറമേ വളര്‍ത്ത് മൃഗത്തെ പരിപാലിക്കുന്ന ക്യാമ്പൈനും മറ്റും നേതൃത്വവും നല്‍കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു.

English summary
Sharmila Tagore, Madhubala taught me to be myself; Sunny Leone
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam