മകന്റെ മുന്‍ഭാര്യയ്ക്ക് കൊടുത്തത് കല്യാണസമയത്തെ കമ്മല്‍! അത് അടിച്ച് മാറ്റിയത് നടി സാറയെന്ന് ഷാര്‍മിള ടാഗോര്‍

നടന്‍ സെയിഫ് അലി ഖാന്റെ കുടുംബവിശേഷങ്ങള്‍ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവാറുണ്ട്. അടുത്തിടെ സെയിഫും അമ്മ ഷാര്‍മിള ടാഗോറും കരണ്‍ ജോഹറിനൊപ്പം കോഫി വിത് കരണ്‍ എന്ന ഷോ യില്‍ പങ്കെടുത്തിരുന്നു. മകന്റെ ജീവിതത്തെ കുറിച്ചും മരുമക്കളെ പറ്റിയുമൊക്കെ സംസാരിക്കുന്നതിനിടയില്‍ ചില രസകരമായ വിവരങ്ങള്‍ കൂടി ഷാര്‍മിള വെളിപ്പെടുത്തിയിരുന്നു.

ഇതിന് ശേഷം അമിതാഭ് ബച്ചനൊപ്പം കോന്‍ ബനേക കോര്‍പതി എന്ന പരിപാടിയിലും ഷാര്‍മിള എത്തി. ഈ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ പേരക്കുട്ടിയും ബോളിവുഡിലെ താരസുന്ദരിയുമായ സാറ അലി ഖാനെ കുറിച്ച് പറഞ്ഞ ചില കഥകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

സെയിഫിന്റെ ആദ്യ വിവാഹത്തിലുള്ള മകളാണ് സാറ. വീട്ടിലെ ഏക പെണ്‍തരിയായ സാറ കുസൃതിയുടെ കാര്യത്തിലും മുന്നില്‍ തന്നെയാണ്. അത്തരത്തില്‍ സഹോദരന് കിട്ടേണ്ട സമ്മാനം സാറ അടിച്ചുമാറ്റിയതിനെ പറ്റിയാണ് ഷാര്‍മിള സംസാരിച്ചത്.

sara-sharmila-

വീട്ടിലെ ഓഹരികള്‍ക്കൊന്നും അര്‍ഹതയില്ലാത്ത ആളാരാണെന്ന് തമാശരൂപേണ അവതാരകനായ അമിതാഭ് ബച്ചന്‍ ചോദിച്ചിരുന്നു. സാറയുടെ പേരാണ് ഷാര്‍മിള പറഞ്ഞത്. എന്തുകൊണ്ടാണ് പേരക്കുട്ടിയുടെ പേര് പറഞ്ഞതെന്നും അതിനൊരു ഉദ്ദാഹരണം പറയാനും അമിതാഭ് ആവശ്യപ്പെട്ടു.

'സെയിഫിന്റെ മകനായ ഇബ്രാഹിം അലി ഖാന്‍ ജനിച്ച സമയത്ത് മരുമകളായ അമൃതയ്ക്ക് ഞാനൊരു കമ്മല്‍ സമ്മാനമായി കൊടുത്തു. വെറും കമ്മലല്ല, എന്റെ വിവാഹത്തിന് ഞാന്‍ അണിഞ്ഞ കമ്മലുകളായിരുന്നു അത്. ഇബ്രാഹിമിന്റെ ഭാര്യയായി വരുന്ന പെണ്‍കുട്ടിയ്ക്ക് കൊടുക്കാന്‍ വേണ്ടിയാണ് ഞാനത് അമൃതയുടെ കൈയ്യില്‍ ഏല്‍പ്പിച്ചത്. എന്നാല്‍ അമൃതയില്‍ നിന്നും ഒരാള്‍ അത് തട്ടിയെടുത്തു. ആരാണെന്ന് പറയേണ്ടതില്ലല്ലോ, അത് സാറയാണെന്നാണ് ഷാര്‍മിള വെളിപ്പെടുത്തിയത്.

സിനിമയിലെ തുടക്കകാലത്താണ് സെയിഫ് അലി ഖാന്‍ നടി അമൃത സിംഗിനെ വിവാഹം കഴിക്കുന്നത്. ഇരുവരും തമ്മില്‍ ഒത്തിരി പ്രായവ്യത്യാസമുണ്ടായിരുന്നു. ഇതിന്റെ പേരില്‍ താരങ്ങള്‍ വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ അമൃതയെ അത്രത്തോളം ഇഷ്ടപ്പെട്ട സെയിഫ് വിവാഹിതനാവുകയും ഈ ബന്ധത്തില്‍ രണ്ട് മക്കള്‍ക്ക് ജന്മം കൊടുക്കുകയും ചെയ്തു.

sara-sharmila-

സാറയും ഇബ്രാഹിമും ജനിച്ചതിന് ശേഷമാണ് അമൃതയുമായി സെയിഫ് ബന്ധം വേര്‍പ്പെടുത്തുന്നത്. ഇബ്രാഹിമിന് അന്ന് മൂന്ന് വയസേ പ്രായമുണ്ടായിരുന്നുള്ളു. 'അത്രയും വര്‍ഷം ഒരുമിച്ച് ജീവിച്ച്, നല്ല രണ്ട് കുട്ടികളും ഉണ്ടായതിന് ശേഷമുള്ള വേര്‍പിരിയല്‍ അത്ര എളുപ്പമുള്ള കാര്യമല്ല. അത് എല്ലാവരെയും ബുദ്ധിമുട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന പ്രവൃത്തിയാണെന്നാണ്', ഷാര്‍മിള പറയുന്നത്.

ആ സമയം വളരെ മോശമായിരുന്നു. അമൃതയെ സംബന്ധിച്ചും അങ്ങനെയാണ്. അവള്‍ ശാന്തയാവുന്നതിന് കുറച്ച് സമയം വേണ്ടി വന്നു. അത് ഞങ്ങള്‍ മനസിലാക്കിയാണ് പെരുമാറിയത്. കാരണം അന്ന് ഇബ്രാഹിമിന് കേവലം മൂന്ന് വയസ് മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും കുട്ടികളുടെ കാര്യത്തിന് പ്രധാന്യം നല്‍കിയിട്ടാണ് അന്ന് ഓരോന്നും ചെയ്തതെന്നും താരമാതാവ് പറയുന്നു.

നിലവില്‍ നടി കരീന കപൂറിനെ വിവാഹം കഴിഞ്ഞ് കുടുംബത്തോടൊപ്പം ജീവിക്കുകയാണ് സെയിഫ്. ഈ ബന്ധത്തില്‍ രണ്ട് ആണ്‍മക്കളും ജനിച്ചിരുന്നു. ഇവര്‍ക്കൊപ്പം ആദ്യ ബന്ധത്തിലെ മക്കളെയും ചേര്‍ത്ത് പിടിച്ചാണ് സെയിഫ് മുന്നോട്ട് പോകുന്നത്.

Read more about: saif ali khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X