വീടിന് വാടക കൊടുക്കാന്‍ വേണ്ടി പോലും അഭിനയിക്കേണ്ടി വന്നിട്ടുണ്ട്! പഴയ കാലത്തെ കുറിച്ച് നടി ശാര്‍മിള ടാഗോര്‍
ഒരു കാലത്ത് ഹിന്ദി സിനിമയില്‍ തിളങ്ങി നിന്നിരുന്ന താരസുന്ദരിയാണ് ശാര്‍മിള ടാഗോര്‍. ധര്‍മ്മേന്ദ്ര, രാജേഷ് ഖന്ന, ജീതേന്ദ്ര തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ച്, അഭിനയ വൈദഗ്ധ്യവും സ്‌ക്രീന്‍ സാന്നിധ്യവും കൊണ്ട് ശാര്‍മിള പ്രേക്ഷകരെ വശീകരിച്ചെന്ന് വേണം പറയാന്‍. ബംഗാളി സുന്ദരിയായ നടി ആദ്യമായി അഭിനയിക്കുന്നതും ബംഗാളി സിനിമയിലാണ്.
അതേ സമയം മുന്‍പൊരു അഭിമുഖത്തില്‍ തന്റെ സിനിമാ ജീവിതത്തെ പറ്റി നടി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധേയമാവുന്നത്. തന്റെ കരിയറിന്റെ ആദ്യ നാളുകളില്‍ സിനിമയില്‍ പ്രവര്‍ത്തിച്ചതിനെ പറ്റിയും അന്ന് വാടക കൊടുക്കാന്‍ പോലും നിവൃത്തിയില്ലാതിരുന്ന കാലത്ത് സിനിമയില്‍ അഭിനയിച്ചാണ് അതൊക്കെ മറികടന്നതെന്നാണ് ശാര്‍മിള തുറന്ന് സംസാരിച്ചിരിക്കുന്നത്.

പ്രൊഫഷണലുകള്‍ എന്ന നിലയില്‍, ഞാന്‍ നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ചിലപ്പോള്‍ പണത്തിനും മറ്റ് ചിലപ്പോള്‍ വീട്ടുവാടക നല്‍കാനും വേണ്ടിയൊക്കെ അഭിനയിക്കേണ്ടി വന്നു. പിന്നെ ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നത് നല്ലതായിരിക്കുമെന്ന് തോന്നി എന്റെ സഹപ്രവര്‍ത്തകന് വേണ്ടിയിട്ടും ഞാന്‍ അദ്ദേഹത്തിന്റെ സിനിമയുടെ ഭാഗമാകേണ്ടതായിട്ട് വന്നിരുന്നു.
മാത്രമല്ല ഞാന്‍ വിവാഹിതയായപ്പോള്‍ എനിക്ക് ലഭിച്ച വലിയൊരു ഉപദേശത്തെ കുറിച്ചും ഞാനിവിടെ സൂചിപ്പിക്കുകയാണ്. ഞാന്‍ അഭിനയം ജോലിയായി തുടരുകയാണെങ്കില്‍ എന്റെ വിവാഹജീവിതം ഒരു വര്‍ഷം പോലും നീണ്ടുനില്‍ക്കില്ലെന്ന് പ്രവചിക്കപ്പെട്ടു. എന്റെ വിവാഹ വാര്‍ത്ത മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും ഭാവനയില്‍ അങ്ങനെയായിരുന്നു.
സിനിമാക്കാരുടെ വിവാഹവും കരിയറും പൊരുത്തപ്പെട്ട് പോകില്ലെന്നാണ് പലരും ഉന്നയിക്കുന്ന വാദങ്ങള്‍. എന്നാല്‍ എന്റെ കാര്യത്തില്‍, വിവാഹം, മാതൃത്വം, വിജയകരമായ സിനിമാ ജീവിതം എന്നിവയുടെ സംയോജനം ഒന്നിനെയും തടസപ്പെടുത്തുകയോ മോശമായ അവസ്ഥയിലേക്കോ എത്തിച്ചതായിട്ടോ തോന്നിയിട്ടില്ല.

ക്രിക്കറ്റ് ഇതിഹാസം മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുമായി പ്രണയത്തിലായ ശര്‍മിള ടാഗോര്‍ 1969-ലാണ് അദ്ദേഹത്തെ വിവാഹം കഴിക്കുന്നത്. ശേഷം മൂന്ന് മക്കള്‍ക്ക് ജന്മം കൊടുക്കുകയും ചെയ്തു. ഇന്ന് ബോളിവുഡിലെ മുന്‍നിര താരങ്ങളായ സെയ്ഫ് അലി ഖാന്‍, സബ അലി ഖാന്‍, സോഹ അലി ഖാന്‍ എന്നിവരാണ് ശാര്‍മിളയുടെയും മന്‍സൂറിന്റെയും മക്കള്‍.
തന്റെ ദാമ്പത്യത്തെ കുറിച്ച് മറ്റുള്ളവര്‍ നടത്തിയ വിലയിരുത്തലുകളെ പറ്റി മുന്‍പും ശാര്‍മിള തുറന്ന് സംസാരിച്ചിരുന്നു. ജസ്റ്റിസ് സുനന്ദ ഭണ്ഡാരെ മെമ്മോറിയല്‍ പ്രഭാഷണത്തില്‍ പങ്കെടുത്ത സമയത്താണ് നടി മനസ് തുറന്നത്. 'തന്റെ ചുറ്റുമുള്ള ആളുകള്‍ ഞാന്‍ വിവാഹം കഴിക്കുന്നതിനെതിരെ ഉപദേശിച്ചിരുന്നു. തന്റെ സിനിമാ ജീവിതം കാരണം തന്റെ വിവാഹം അധികനാള്‍ നിലനില്‍ക്കില്ലെന്ന് തന്നെയായിരുന്നു അവര്‍ പ്രവചിച്ചിരുന്നത്.
എന്നാല്‍ പതിമൂന്നാം വയസ്സില്‍ തുടങ്ങിയ അഭിനയ ജീവിതം ഇടയ്ക്ക് നിര്‍ത്തിയെങ്കിലും വീണ്ടും നടി അഭിനയിക്കാന്‍ തുടങ്ങി. 1964-ല്‍ കാശ്മീര്‍ കി കലി എന്ന ചിത്രത്തിലൂടെയായിരുന്നു ശാര്‍മിള ഹിന്ദി ചലച്ചിത്രലോകത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് സിനിമയില്‍ നിന്നും വിട്ട് നിന്നു. 13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം, 2023-ല്‍ ഒടിടി ചിത്രമായ ഗുല്‍മോഹറിലൂടെ ശര്‍മിള വീണ്ടും വെള്ളിത്തിരയില്‍ തിരിച്ചെത്തി.


Click it and Unblock the Notifications











