എനിക്കും ചില തെറ്റുകള്‍ പറ്റി, അവന്‍ കുഞ്ഞായിരുന്നു; ഒപ്പം ഉണ്ടാവണമായിരുന്നു; സെയ്ഫ് അലി ഖാന്റെ അമ്മ
ബോളിവുഡിലെ ഒരുകാലത്തെ ചോക്ലേറ്റ് റൊമാന്റിക് ഹീറോയായിരുന്നു സെയ്ഫ് അലിഖാന്‍. സെയ്ഫ് കരീന കപൂറിനെ വിവാഹം കഴിച്ചതോടെ താര ദമ്പതികളും എപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. കരീനയും രണ്ട് മക്കള്‍ക്കുമൊപ്പം വളരെ സന്തോഷകരമായ ദാമ്പത്യം നയിക്കുകയാണ് സെയ്ഫ് ഇപ്പോള്‍.
സെയ്ഫിന്റെ ആദ്യത്തെ വിവാഹത്തിലുള്ള മകള്‍ സാറ അലി ഖാനും ഇന്ന് ബോളിവുഡില്‍ തിരക്കുള്ള നായികയാണ്. അമൃത സിംഗുമായുള്ള വിവാഹത്തില്‍ സെയ്ഫ് അലി ഖാന് ഒരു മകന്‍ കൂടിയുണ്ട്. തന്റെ മക്കളുമായെല്ലാം വളരെ അടുത്ത സൗഹൃദവും സ്‌നേഹവും കാത്തു സൂക്ഷിക്കുന്ന വ്യക്തിയാണ് സെയ്ഫ് അലി ഖാന്‍.

ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്തെ കുറിച്ച് സെയ്ഫ് അലി ഖാന്റെ അമ്മയും ബോളിവുഡിലെ പഴയകാല നടിയുമായ ശര്‍മിള ടാഗോര്‍ പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സെയ്ഫിന് ജന്മം നല്‍കി ആറ് വര്‍ഷം താന്‍ തന്റെ മകന്റെ ജീവിതത്തില്‍ ഇല്ലായിരുന്നുവെന്നാണ് ശര്‍മിള ടാഗോര്‍ പറയുന്നത്. താന്‍ ചെയ്തത് തെറ്റായിരുന്നുവെന്നും ശര്‍മിള പറയുന്നു.
ശര്‍മിള ടാഗോര്‍ വിവാഹം ചെയ്യുന്നത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മന്‍സൂര്‍ അലി ഖാനെയാണ്. ഇവര്‍ക്ക് സെയ്ഫ് ജനിച്ച സമയത്ത് ശര്‍മിളയ്ക്ക് സിനിമയില്‍ ഒരു ദിവസം രണ്ട് ഷിഫ്റ്റ് എടുത്ത് പണിയെടുക്കേണ്ടി വന്നിട്ടുണ്ട്. അടുത്തിടെ ഒരു മാതൃദിന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ശര്‍മിള ടാഗോര്‍ ഇക്കാര്യം പറയുന്നത്.
'സെയ്ഫ് ജനിച്ച സമയത്ത് ഞാന്‍ വളരെ തിരക്കുള്ള നടിയായിരുന്നു. ഞാന്‍ ഒരു ദിവസം രണ്ട് ഷിഫ്റ്റുകൡായൊക്കെ ആ സമയത്ത് പണിയെടുക്കുന്നുണ്ട്. സെയ്ഫിന് ഏകദേശം ആറ് വയസാകുന്നത് വരെ അങ്ങനെ തന്നെയായിരുന്നു. ഞാന്‍ ശരിക്കും അവന്റെ ജീവിതത്തില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു. എന്നെക്കൊണ്ട് അന്ന് അവന് ചെയ്തുകൊടുക്കാന്‍ കഴിയുന്നതൊക്കെ ഞാന്‍ ചെയ്തിരുന്നു. സ്‌കൂളിലെ പാരന്റ്‌സ് ടീച്ചേഴ്‌സ് മീറ്റിംഗില്‍ പങ്കെടുക്കുമായിരുന്നു, അവന്റെ കളികളില്‍ ഒപ്പംശര് കൂടുമായിരുന്നു. എന്നിരുന്നാലും ഞാന്‍ ഒരു മുഴുവന്‍ സമയ അമ്മയായിരുന്നില്ല,' ശര്‍മിള പറഞ്ഞു.
'എന്റെ ഭര്‍ത്താവ് അവിടെ ഉണ്ടായിരുന്നു. എന്നാലും ഞാന്‍ ഉണ്ടായില്ല. അതിന് ശേഷം ഞാന്‍ ശരിക്കും അവന്റെ അമ്മയായി മാറാന്‍ തുടങ്ങിയപ്പോള്‍ അത്യുത്സാഹിയായ അമ്മയായി മാറി. എനിക്ക് അവനെ കഴിപ്പിക്കണമായിരുന്നു. കുളിപ്പിക്കണമായിരുന്നു. അവന്റെ കാര്യങ്ങള്‍ എല്ലാം ചെയ്തു കൊടുക്കണമായിരുന്നു. അത് ജീവിത്തിന്റെ മറ്റൊരു വശം. സത്യസന്ധമായി പറഞ്ഞാല്‍ ഞാന്‍ ചില തെറ്റുകളൊക്കെ വരുത്തിയിട്ടുണ്ട്,' എന്നും ശര്‍മിള ടാഗോര്‍ പറഞ്ഞു.

സെയ്ഫ് വളരെ നല്ല കുട്ടിയായാണ് വളര്‍ന്നത്. എന്റെ ഭര്‍ത്താവ് അവിടെ ഉണ്ടായിരുന്നു. ഞങ്ങള്‍ക്ക് കുടുംബത്തിന്റെയും സുഹൃത്തുക്കളുടേയും അകമഴിഞ്ഞ പിന്തുണയുണ്ടായിരുന്നു. സെയ്ഫിനെ പഠിപ്പിച്ച ഒരു അധ്യാപിക മുംബൈയിലെ ഒരു അപാര്‍ട്ട്‌മെന്റിലായിരുന്നു. അവരും അവനെ നന്നായി നോക്കിയിട്ടുണ്ടെന്നും ശര്‍മിള ടാഗോര്‍ പറഞ്ഞു.
ശര്‍മിളയ്ക്ക് രണ്ട് പെണ്‍മക്കള്‍ കൂടിയുണ്ട്. സബ അലി ഖാന്‍, സോഹ അലി ഖാന്‍ എന്നിവരാണ് സെയ്ഫിന്റെ സഹോദരിമാര്‍. എന്നാല്‍ ഇവര്‍ ജനിക്കുമ്പോള്‍ എല്ലാ കാര്യങ്ങളും ചെയ്യാന്‍ തനിക്ക് കഴിഞ്ഞിരുന്നെന്നും ശര്‍മിള ടാഗോര്‍ പറഞ്ഞു.


Click it and Unblock the Notifications