ഷാരൂഖ് തള്ളിയത് ഹൃതിക് സ്വീകരിച്ചു...!
ഷാരൂഖ് തള്ളിയത് ഹൃതിക് സ്വീകരിച്ചു...!
ഹൃതിക് റോഷന്‍ സൂപ്പര്‍താരമായതോടെ അദ്ദേഹത്തിന്റെ വരാന്‍ പോകുന്ന ചിത്രങ്ങളും വന്‍ ചര്‍ച്ചാവിഷയമാകാന്‍ തുടങ്ങി. അതിനാല്‍ത്തന്നെ വിധു വിനോദ് ചോപ്രയുടെ മിഷന്‍ കശ്മീരും പെട്ടെന്നു തന്നെ സിനിമാപ്രേമികളുടെ ഇടയില്‍ പ്രചാരം നേടിയിരിക്കുകയാണ്.
ഈ ചിത്രത്തെക്കുറിച്ച് ഈയിടെ പുറത്തു വന്ന വാര്‍ത്ത ഷാരൂഖ് ഖാനുമായി ബന്ധപ്പെട്ടതാണ്. മിഷന്‍ കശ്മീര്‍ തുടങ്ങുമ്പോള്‍ രണ്ടു താരങ്ങളായിരുന്നുവത്രെ വിനോദ് ചോപ്രയുടെ മനസ്സിലുണ്ടായിരുന്നത്. ഷാരൂഖ് ഖാനും സഞ്ജയ് ദത്തും.
ചോപ്ര കഥയുമായി ഇരുവരെയും കാണാന്‍ ചെന്നു. കഥ കേട്ടപ്പോള്‍ തന്നെ ചിത്രത്തില്‍ അഭിനയിക്കാന്‍ സഞ്ജയ് ദത്ത് സമ്മതം മൂളിയപ്പോള്‍ ഷാരൂഖ് വേഷം തള്ളിക്കളഞ്ഞുവത്രെ. നെഗറ്റീവ് റോളായതുകൊണ്ട് തന്റെ ഇമേജിന് കോട്ടം തട്ടുമെന്ന് പറഞ്ഞാണത്രെ ഷാരൂഖ് ചിത്രത്തിലെ വേഷം തള്ളിയത്.
ആകെ നിരാശനായ ചോപ്ര പുതിയൊരാളെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലായി. ആയിടക്കാണ് ഹൃതിക്കിന്റെ കഹോ നാ പ്യാര്‍ ഹൈ കാണുന്നത്. ചിത്രത്തിലെ ഹൃതിക്കിന്റെ അഭിനയം കണ്ടു തൃപ്തനായ ചോപ്ര ഉടന്‍ തന്നെ ഹൃതിക്കിനെ കാണുകയും കരാറുറപ്പിക്കുകയും ചെയ്തു.
ചിത്രം പുറത്തിറങ്ങിയാര്‍ ആരായിരിക്കും സന്തോഷിക്കുക. മിഷന്‍ കശ്മീര്‍ വിജയിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഹൃതിക്ക് തന്നെ. അല്ലെങ്കിലോ... ഷാരൂഖ് ഖാനും.


Click it and Unblock the Notifications