കൃഷ് രണ്ടില്‍ ഷാരൂഖ് വില്ലനാകുന്നു
ബോളിവുഡിലെ താരരാജാവ് വില്ലന്‍ വേഷമണിയുന്നു. ഹൃത്വിക്ക് റോഷന്‍ നായകനാകുന്ന കൃഷ് രണ്ടിലാണ് ഷാരൂഖ് ഖാന്‍ വില്ലന്‍ വേഷത്തിലെത്തുന്നത്.
അമാനുഷിക ശക്തികളുള്ള വില്ലന്‍ വേഷമാണ് ഷാരൂഖിന് ചിത്രത്തിലുള്ളത്. നായക പരിവേഷത്തില്‍ നില്ക്കുന്പോഴും ഷാരൂഖ് വില്ലന്‍ വേഷത്തിലെത്തുന്നുവെന്ന വാര്‍ത്ത ബോളിവുഡിനെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്.
കൃഷ് 2 ഒരുക്കുന്നത് രാജ്യത്തെ മികച്ച വിഷ്വല്‍ ഇഫക്ട്സ് ടീമായ റെഡ് ചില്ലീസ് ആണെന്നതാണ് ഷാരൂഖിനെ ഈ പ്രോജക്ടിലേക്ക് ആകര്‍ഷിച്ചിരിക്കുന്നത്. രാകേഷ് ഓം പ്രകാശ് മൊഹ്റായാണ് കൃഷ് 2 സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ഹൃത്വികിന്റെ നായികയായി തീരുമാനിച്ചിരിക്കുന്നത് 'ഓം ശാന്തി ഓം' ഫെയിം ദീപിക പദുകോണാണ്.
കൃഷ് 2ന്റെ പ്രാരംഭ ചര്‍ച്ചകള്‍ പൂര്‍ത്തിയായി എന്നു തന്നെയാണ് ബോളിവുഡില്‍ നിന്നുള്ള വാര്‍ത്തമാനം. കൃഷിന്റെ കഥ കേട്ട ഷാരൂഖ് മുഴുവന്‍ തിരക്കഥയും ആവശ്യപ്പെട്ടിരിക്കുകയാണത്രേ.
കഭി ഖുശി കഭി ഗം എന്ന ചിത്രത്തിലാണ് ഇതിനു മുന്പ് ഷാരൂഖും ഹൃത്വിക് റോഷനും ഒരുമിച്ച് അഭിനയിച്ചത്. ഓം ശാന്തി ഓം എന്ന ചിത്രത്തില്‍ ഹൃത്വിക്ക് ചെറിയ റോളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.


Click it and Unblock the Notifications