ഷാരൂഖ് ഖാനും ഹോളിവുഡിലേക്ക്...?

By Staff

ഷാരൂഖ് ഖാനും ഹോളിവുഡിലേക്ക്...?

കാലിഫോര്‍ണിയ: ബോളിവുഡ് സൂപ്പര്‍സ്റാര്‍ ഷാരൂഖ് ഖാനും ഹോളിവുഡിലേക്ക്...? വാണ്ടഡ് എന്ന സ്റേജ് ഷോയുമായി കാലിഫോര്‍ണിയയിലെത്തിയ ഷാരൂഖ് ഇതിനകം തന്നെ തന്റെ ഹോളിവുഡ് ചിത്രത്തെക്കുറിച്ച് ചര്‍ച്ച നടത്തിക്കഴിഞ്ഞിട്ടുണ്ടത്രെ.

ലോസ് ഏഞ്ചലസിലെ സംവിധായിക റെനി കാബ്രിയയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച ശേഷം നടക്കാതെ പോയ ഒരു വിവാഹത്തെക്കുറിച്ചുള്ള സിനിമയിലാണ് ഷാരൂഖിന് അവസരം ലഭിക്കാനിടയുള്ളത്.

ചിത്രത്തിലെ റോളിനെക്കുറിച്ച് ഷാരൂഖ് കാബ്രിയയോടും ആസ്ത്രേലിയന്‍ നടി രാധാ മിച്ചേലിനോടും ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. പ്രസ്തുത ചിത്രത്തില്‍ രാധാ മിച്ചേലായിരിക്കും നായിക എന്ന് ഏതാണ്ടുറപ്പായിട്ടുണ്ട്. ഹൈ ആര്‍ട്ട് എന്ന ചിത്രത്തില്‍ സ്വവര്‍ഗരതിക്കാരിയായ ഒരു കഥാപാത്രത്തിലൂടെയും പിച്ച് ബ്ലാക്കിലെ അഭിനയത്തിലൂടെയും പ്രശസ്തയായ നടിയാണ് രാധാ മിച്ചേല്‍. വിവാഹം തടയാനായി യത്നിക്കുന്ന ഒരു അമേരിക്കന്‍ വനിതയുടെ റോളാണ് മിച്ചേലിന് ഈ ചിത്രത്തില്‍.

പ്രാരംഭ ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെങ്കിലും ഷാരൂഖിന് ചിത്രത്തില്‍ അവസരം ലഭിക്കുമോ എന്നുറപ്പായിട്ടില്ല. ഷാരൂഖിന് ചിത്രത്തില്‍ അഭിനയിക്കാനുള്ള കഴിവുണ്ടെങ്കിലും അദ്ദേഹത്തിന് ചിത്രത്തില്‍ റോള്‍ ലഭിക്കുമെന്ന് ഉറപ്പായിട്ടുണ്ടോ എന്ന് പറയാന്‍ കഴിയില്ല, കാബ്രിയ വ്യക്തമാക്കി. ഇന്ത്യയിലെ മറ്റേതെങ്കിലും നടീനടന്മാരെ ചിത്രത്തിലേക്ക് പരിഗണിക്കുന്നുണ്ടോ എന്നു പറയാനും അവര്‍ വിസമ്മതിച്ചു.

ഇന്ത്യന്‍ വംശജയായ കാബ്രിയയാണ് ചിത്രം പാശ്ചാത്യരാജ്യങ്ങളിലും ഇന്ത്യയിലും മാര്‍ക്കറ്റ് ചെയ്യുന്നത്.

ഷാരൂഖിനെക്കൂടാതെ ബോളിവുഡ് താരങ്ങളായ ജൂഹി ചാവ്ല, സഞ്ജയ് ദത്ത്, സുസ്മിത സെന്‍, നമ്രത ശിരോദ്കര്‍, ജോണി ലിവര്‍ എന്നിവരാണ് കാലിഫോര്‍ണിയയില്‍ വാണ്ടഡ് സ്റേജ് ഷോ അവതരിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X