കിംഗ് ഖാനും മകന്‍ ആര്യനും ഒന്നിക്കുന്നു! ലയണ്‍ കിംഗ് ഹിന്ദി പതിപ്പിനായി അച്ഛനും മകനും

By Midhun Raj

ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്റെ ബോളിവുഡ് അരങ്ങേറ്റത്തിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. താരപുത്രന്മാര്‍ ധാരാളമായി വന്നുകൊണ്ടിരിക്കുന്ന സമയത്താണ് ആര്യന്‍ ഖാനെയും എല്ലാവരും ഉറ്റുനോക്കുന്നത്. അതേസമയം ഷാരൂഖും മകനും ഒന്നിക്കുന്ന പുതിയൊരു സിനിമ റിലീസിങ്ങിനൊരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഹോളിവുഡ് ബിഗ് ബഡ്ജറ്റ് ചിത്രമായ ലയണ്‍ കിംഗിനു വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്. സിനിമയുടെ ഹിന്ദി പതിപ്പില്‍ സിംബയ്ക്കും മുഫാസയ്ക്കും ശബ്ദം നല്‍കുക ഷാരുഖും മകന്‍ ആര്യന്‍ ഖാനുമായിരിക്കും. ഷാരൂഖ് ഖാന്‍ തന്നെയായിരുന്നു ഇക്കാര്യം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ സ്ഥിരീകരിച്ചത്.

shahrukh khan-aryan khan

സിംബയായി ആര്യനെത്തുമ്പോള്‍ അച്ഛന്‍ മുഫാസയായി ഷാരൂഖും എത്തുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്‍ക്രെഡിബിള്‍സ് എന്ന ഹോളിവുഡ് ചിത്രത്തിനു വേണ്ടിയും ഇരുവരും ശബ്ദം നല്‍കിയിരുന്നു.

ജൂലായ് 19നാണ് ലയണ്‍ കിംഗ് ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ജോണ്‍ ഫവ്രോ സിനിമ സംവിധാനം ചെയ്തിരിക്കുന്നു. ജെയിംസ് എള്‍ ജോണ്‍സും ഡൊണാള്‍ഡ് ഗ്ലോവറുമാണ് ഹോളിവുഡില്‍ സിംബയ്ക്കും മുഫാസയ്ക്കും ശബ്ദം നല്‍കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X