തകർച്ചയുടെ വക്കിൽ വിവാഹ ജീവിതം; വൈകി ജനിച്ച മകനും പിന്നീടുള്ള മൗനവും അകൽച്ചയും; അഭ്യൂഹങ്ങൾ

കിം​ഗ് ഖാൻ ഷാരൂഖ് ഖാന്റെ 59ാം പിറന്നാൾ ദിനത്തിൽ നടന്റെ ജീവിതവും കരിയർ ​ഗ്രാഫും ചർച്ചയാക്കുകയാണ് ആരാധകർ. ഭാര്യ ​ഗൗരി ഖാനൊപ്പം സന്തോഷകരമായ കുടുംബ ജീവിതമാണ് നടൻ നയിക്കുന്നത്. പ്രണയിച്ച് വിവാഹം ചെയ്തവരാണ് ഷാരൂഖും ​ഗൗരിയും. ഷാരൂഖുമായുള്ള ബന്ധം തുടങ്ങുമ്പോൾ ​ഗൗരിയെ പിന്നോട്ട് വലിയ പല കാര്യങ്ങളുണ്ടായിരുന്നു. രണ്ട് മതസ്ഥരായതിനാൽ വീട്ടുകാർ സമ്മതിക്കുമോ എന്ന ആശങ്കയായിരുന്നു ഒന്ന്. ഷാരൂഖ് വലിയ താരമാകുന്നതിലും ​ഗൗരിക്ക് അന്ന് താൽപര്യം ഉണ്ടായിരുന്നില്ല.

എന്നാൽ ഷാരൂഖ് ​ഗൗരി തന്നെ തന്റെ ജീവിത പങ്കാളിയായി വേണമെന്ന് ഉറച്ച തീരുമാനമെടുത്തു. . 1991 ലാണ് ഷാരൂഖും ​ഗൗരിയും വിവാഹിതരായത്. സന്തോഷകരമായി പോയ വിവാഹ ജീവിതത്തിൽ ഒരിക്കൽ മാത്രമാണ് ഉലച്ചിൽ ഉണ്ടായതെന്നാണ് ബി ടൗൺ മാധ്യമങ്ങളിലെ റിപ്പോർട്ട്. ​നടി പ്രിയങ്ക ചോപ്രയുടെ കടന്ന് വരവാണ് ഇതിന് കാരണമായത്. നിരവധി നടിമാരുമായി ഷാരൂഖിന് സൗഹൃദമുണ്ടെങ്കിലും പ്രിയങ്കയുമായുള്ള അടുപ്പം ഇതിലേറെ ചർച്ചയായി.

Sharukh Khan  Priyanka Chopra

ഡോൺ 2 എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ ഇവർ കടുത്ത പ്രണയത്തിലായിരുന്നു എന്നാണ് വിവരം. ഇതറിഞ്ഞ ​ഗൗരി ഖാൻ വിവാഹ ബന്ധം ഉപേക്ഷിക്കാൻ തയ്യാറായെന്നും ​ഗോസിപ്പുകൾ വന്നു. ​ഗോസിപ്പുകൾ കാരണം പ്രിയങ്കയ്ക്കൊപ്പം ഇനി അഭിനയിക്കില്ലെന്ന് ഷാരൂഖ് ​ഗൗരിക്ക് വാക്ക് കൊടുത്തെന്നും അന്ന് റിപ്പോർട്ടുകൾ വന്നു. മാധ്യമങ്ങൾക്ക് മുന്നിൽ പല തവണ ​ഷാരൂഖ് പ്രിയങ്കയുമായി ചേർത്തുള്ള ​ഗോസിപ്പുകൾ നിഷേധിച്ചതാണ്.

അന്ന് മീഡിയകളോട് ഇതേക്കുറിച്ച് സംസാരിക്കാൻ ഷാരൂഖും പ്രിയങ്കയും തയ്യാറായിരുന്നു. എന്നാൽ 2013 ന് ശേഷം ഇരുവരും അഭിമുഖങ്ങളിൽ പരസ്പരം പേര് പരാമർശിച്ചിട്ടില്ല. ഇവർ തമ്മിൽ ഇപ്പോൾ സൗഹൃദമുണ്ടോയെന്നും വ്യക്തമല്ല. ഷാരൂഖുമായി ബന്ധപ്പെട്ട ഇവന്റുകൾക്ക് പ്രിയങ്കയോ പ്രിയങ്കയുടെ പാർട്ടികൾക്കോ സിനിമാ സ്ക്രീനിം​ഗിനോ ഷാരൂഖും എത്താറില്ല. ഡോൺ 2 വിന് ശേഷം ഇവർ ഒരുമിച്ച് അഭിനയിച്ചിട്ടില്ല.

Sharukh Khan  Priyanka Chopra  Gauri Khan

ഈ മൗനവും അകൽച്ചയും പുറത്ത് വന്ന ​ഗോസിപ്പുകൾ ശക്തമാണെന്ന വാദത്തിന് ആക്കം കൂട്ടി. 2013 ൽ ഷാരൂഖിന്റെ ജീവിതത്തിൽ മറ്റൊരു പ്രധാന സംഭവവും നടന്നു. ഇളയ മകൻ അബ്രാം ജനിക്കുന്നത് 2013 ലാണ്. അബ്രാമിന്റെ ജനനവും ചില അഭ്യൂഹങ്ങൾക്ക് വിഷയമായി. ഉലച്ചിൽ വന്ന ​ഗൗരി-ഷാരൂഖ് വിവാഹ ജീവിതത്തെ വീണ്ടും ശക്തിപ്പെടുത്തിയത് ഇളയ മകന്റെ ജനനമാണെന്നായിരുന്നു ബി ടൗണിലെ സംസാരം.

രണ്ടാമത്തെ മകൾ സുഹാന പിറന്ന് ഏറെ വർഷങ്ങൾക്കിപ്പുറമാണ് സറൊ​ഗസി വഴി അബ്രാം ജനിച്ചത്. ഇതേ കാലഘ‌ട്ടത്തിലാണ് പ്രിയങ്കയ്ക്ക് ബോളിവുഡിൽ അവസരങ്ങൾ കുറയുന്നതും നടി ഹോളിവുഡിലേക്ക് ശ്രദ്ധ തിരിക്കുന്നതും. ഏറെക്കാലമായി പ്രിയങ്ക ബോളിവുഡിൽ സജീവമല്ല. തന്റെ അവസരങ്ങൾ ചിലർ ഇല്ലാതാക്കിയെന്ന് പ്രിയങ്ക തുറന്ന് പറഞ്ഞിട്ടുണ്ട്. ​ഗൗരി ഖാനും സുഹൃത്തായ കരൺ ജോഹറും ചേർന്ന് നടത്തിയ ഇടപെടലുകളാണ് പ്രിയങ്കയുടെ ബോളിവുഡ് കരിയറിനെ ബാധിച്ചതെന്ന് ഇന്നും ബി ടൗണിൽ അടക്കം പറച്ചിലുണ്ട്. പോപ് ​ഗായകൻ നിക് ജോനാസിനെയാണ് പ്രിയങ്ക വിവാഹം ചെയ്തത്. 2018 ലായിരുന്നു വിവാഹം.

More from Filmibeat

Read more about: sharukh khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X