ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ചിത്രത്തില്‍ ഷാരൂഖ് ഖാനും? ആകാംക്ഷയോടെ ആരാധകര്‍
കര്‍വാന്‍ എന്ന ചിത്രത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന ബോളിവുഡ് ചിത്രമാണ് സോയ ഫാക്ടര്‍. സിനിമയുടെതായി പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച സ്വീകാര്യയാണ് ലഭിച്ചിരുന്നത്. സോനം കപൂര്‍ നായികവേഷത്തില്‍ എത്തുന്ന സിനിമയ്ക്കായി വലിയ ആകാംകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

അതേസമയം ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ അതിഥി വേഷത്തില്‍ എത്തുമെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അഭിഷേക് ശര്‍മ്മ സംവിധാനം ചെയ്ത സോയ ഫാക്ടര്‍ അനൂജ ചൗഹാന്റെ ഇതേപേരിലുളള നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. നോവലിന്റെ ഒരു ഭാഗത്തില്‍ ഷാരൂഖ് ഖാനെക്കുറിച്ചും പ്രതിപാദിച്ചിരുന്നു.
നോവലിലേതു പോലെ സോയ ഫാക്ടര്‍ സിനിമയാക്കിയപ്പോള്‍ അതിലും ഷാരൂഖ് എത്തുന്നുണ്ടെന്നാണ് അറിയുന്നത്. അടുത്തിടെ സിനിമയുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങില്‍ ദുല്‍ഖറും സോനം കപൂറും തന്നെയാണ് ഇക്കാര്യം സൂചിപ്പിച്ചതെന്ന് അറിയുന്നു.
സോയ ഫാക്ടറില്‍ പ്രേക്ഷകര്‍ക്കായി കുറച്ച് സര്‍പ്രൈസുകള്‍ ഒരുക്കി വെച്ചിട്ടുണ്ടെന്നാണ് താരങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. സോനം കപൂര്‍ സോയ സിങ് സോളങ്കി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ നിഖില്‍ കോഡ എന്ന കഥാപാത്രമായിട്ടാണ് ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നത്. സെപ്റ്റംബറിലാണ് ദുല്‍ഖറിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രം റിലീസ് ചെയ്യുന്നതെന്ന് അറിയുന്നു.


Click it and Unblock the Notifications