»   » ദീപികയും കങ്കണയും പിന്മാറി, ഷാരൂഖിന്റെ നായികയായി കത്രീന

ദീപികയും കങ്കണയും പിന്മാറി, ഷാരൂഖിന്റെ നായികയായി കത്രീന

Posted By: Sanviya
Subscribe to Filmibeat Malayalam

ജബ് തക് ഹേ ജാന്‍ എന്ന ചിത്രത്തിന് ശേഷം ഷാരൂഖും കത്രീനയും വീണ്ടും ഒന്നിക്കുന്നു. ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.

ദീപികയെയും കങ്കണയെയും നേരത്തെ നായികയായി പരിഗണിച്ചിരുന്നു. എന്നാല്‍ പല കാരണങ്ങളും ഇവര്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്നാണ് കത്രീനയെ ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നത്.

katrina

ചിത്രത്തില്‍ ഒരു കുള്ളന്റെ വേഷത്തിലാണ് ഷാരൂഖ് എത്തുന്നതെന്ന് പറയുന്നു. പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് കേള്‍ക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

ഈ വര്‍ഷം അവസാനത്തോടെയാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്. 2018-ലാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് തീരുമാനിച്ചിരിക്കുന്നത്. ഇംത്യാസ് അലിയുടെ റിങ് എന്ന ചിത്രത്തിന്റെ തിരക്കിലാണിപ്പോള്‍ ഇംത്യാസ്.

English summary
Sharukh khan, Katrina in Anand AL Rai film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam