ഷാരൂഖ് ഖാന് വില്ലന്‍ വേഷം വേണ്ട
പൊതുവേ ഏതൊരു ചലച്ചിത്രമേഖലയിലെയും സൂപ്പര്‍ താരങ്ങള്‍ക്ക് വില്ലന്‍ വേഷങ്ങള്‍ ചെയ്യുകയെന്ന് വിഷമകരമായ കാര്യമായിരിക്കും. നായകവേഷങ്ങളാണ് അവരെ സൂപ്പറുകളാക്കി മാറ്റുന്നത്. അങ്ങനെ ഒട്ടനേകം നായകവേഷങ്ങള്‍ ചെയ്ത് കിട്ടിയ സൂപ്പര്‍താര ഇമേജില്‍ നിന്നും മാറി ഒരു വില്ലന്‍ വേഷം ചെയ്യുകയെന്നത് സൂപ്പറുകളെ സംബന്ധിച്ച് തീര്‍ത്തും ബുദ്ധിമുട്ടുണ്ടാക്കുന്നകാര്യങ്ങള്‍ തന്നെയാണ്. പ്രത്യേകിച്ചും സൂപ്പറുകളെ ദൈവങ്ങളെപ്പോലെ കരുതി ആരാധിയ്ക്കുന്ന തമിഴ്, തെലുങ്ക്, ഹിന്ദി ചലച്ചിത്രമേഖലകളില്‍.
ഇപ്പോഴിതാ ബോളിവുഡിന്റെ ബാദ്ഷ ഷാരൂഖ് ഖാനും പറയുന്നത് തനിയ്ക്ക് വില്ലന്‍ വേഷങ്ങളോട് താല്‍പര്യമില്ലെന്നാണ്. ബോളിവുഡില്‍ ഗോഡ്ഫാദര്‍മാരില്ലാതെ സ്വന്തം നിലയ്ക്ക് വളര്‍ന്ന് സൂപ്പര്‍താരമായി മാറിയ ഷാരൂഖ് അടുത്തിടെ തന്നെത്തേടിയെത്തിയ ചില വില്ലന്‍ വേഷങ്ങള്‍ വേണ്ടെന്നുവെയ്ക്കുകയായിരുന്നുവത്രേ.

അബ്ബാസ് മസ്താന്റെ റേസ് 3യില്‍ വില്ലനാകാനായി ഷാരൂഖിനെ ക്ഷണിച്ചിരുന്നു. ധൂം 3യില്‍ ആമിര്‍ ഖാന്‍ ചെയ്തപോലെയൊരു നെഗറ്റീവ് വേഷമായിരിക്കുമിതെന്ന് അറിഞ്ഞതോടെ കിങ് ഖാന്‍ ഈ ക്ഷണം നിരസിക്കുകയായിരുന്നു. കഥ ഇഷ്ടപ്പെട്ടിട്ടും വേഷം വേണ്ടെന്നുവച്ചത് വില്ലന്‍ ടച്ച് ഉള്ളതിനാലാണെന്നാണ് ഷാരൂഖ് പറുയന്നത്. അതുപോലെതന്നെ നേരത്തേ ധൂം 4ല്‍ വില്ലനാകണമെന്നാവശ്യപ്പെട്ട് യശ് രാജും ഷാരൂഖിനെ സമീപിച്ചിരുന്നു. അതും താരം വേണ്ടെന്നുവെയ്ക്കുകയായിരുന്നു.
നായകവേഷങ്ങള്‍ക്കുള്ളത്ര ജനപ്രീതി വി്ല്ലന്‍ വേഷങ്ങള്‍ക്കില്ലെന്നും ഷാരൂഖ് അഭിപ്രായപ്പെടുന്നു. ഇപ്പോള്‍ വില്ലത്തരമുള്ള വേഷങ്ങളെ അകറ്റിനിര്‍ത്തുന്ന ഷാരൂഖ് ഒരുകാലത്ത് ബാസിഗര്‍, ഡര്‍ , ഡോണ്‍ തുടങ്ങിയ ചിത്രങ്ങളില്‍ നല്ല അസ്സല്‍ നെഗറ്റീവ് ടച്ചുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് വിജയിപ്പിച്ചിട്ടുള്ളയാളാണ്.


Click it and Unblock the Notifications