For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വീട്ടിൽ ടീ ഷർട്ട് ധരിക്കാതെ നടക്കരുത്; ഷാരൂഖ് മകന് മേൽ വെച്ച നിയന്ത്രണമിങ്ങനെ

  |

  ബോളിവുഡിലെ താര രാജാവാണ് ഷാരൂഖ് ഖാൻ. 56 കാരനായ നടൻ ഇതിനകം ഇന്ത്യൻ സിനിമയിൽ നേടിയെടുത്ത ഖ്യാതികൾ ഏറെയാണ്. നടനെന്നതിനൊപ്പം സെലിബ്രറ്റി എന്ന നിലയിലും ഷാരൂഖിനെ ആരാധകർ ആഘോഷിച്ചു. ഷാരൂഖിന് ശേഷം അതുപോലെ ആഘോഷിക്കപ്പെടുന്ന മറ്റൊരു താരം ഉണ്ടായിട്ടില്ലെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. നിരവധി മികച്ച അഭിനേതാക്കൾ പിന്നീടും വന്നെങ്കിലും ഷാരൂഖിന്റെ താര പരിവേഷം നേടാൻ ഇവർക്കൊന്നുമായില്ല. അത്രമാത്രം ആഘോഷിക്കപ്പെട്ട നടനായിരുന്നു ഷാരൂഖ്.

  ഒരിടവേളയ്ക്ക് ശേഷം വീണ്ടും ബി​ഗ് സ്ക്രീനിലേക്ക് തിരിച്ചെത്താനാെരുങ്ങുകയാണ് ഷാരൂഖ്. 2023 ൽ നടന്റെ ചിത്രങ്ങളുടെ ഒരു നിര തന്നെ റിലീസ് ചെയ്യാനുണ്ട്. പഥാൻ, ജവാൻ, ഡങ്കി എന്നിവയാണ് ഷാരൂഖ് നിലവിൽ അഭിനയിച്ച് കൊണ്ടിരിക്കുന്ന സിനിമകൾ.

  നടനെന്നതിനൊപ്പം തന്നെ നല്ലാെരു കുടുംബസ്ഥനായും ഷാരൂഖ് വാർത്തകളിൽ നിറയാറുണ്ട്. 25ാം വയസ്സിൽ വിവാഹിതനായ ഷാരൂഖ് ഭാര്യ ​ഗൗരി ഖാനും മൂന്ന് മക്കൾക്കുമൊപ്പം സന്തുഷ്ട ജീവിതമാണ് നയിക്കുന്നത്. ആര്യൻ ഖാൻ, സുഹാന ഖാൻ, അബ്രാം എന്നിവരാണ് ഷാരൂഖിന്റെയും ​ഗൗരിയുടെയും മക്കൾ.

  Also Read: 'റിയൽ ലൈഫിലും ബേസിൽ പൊട്ടനാണെന്ന് ധ്യാൻ, അവനിഷ്ടമുള്ളത് പറയട്ടെ, അവന്റെ ഇന്റവ്യൂകളുടെ ആരാധകനാണ് ‍ഞാൻ'; ബേസിൽ

  ഷാരൂഖിന്റെ മൂത്ത മകൻ‌ ആര്യൻ അടുത്തിടെ ലഹരി കേസുമായി ബന്ധപ്പെട്ട് വാർത്തകളിൽ നിറഞ്ഞിരുന്നു. പക്ഷെ പിന്നീട് ആര്യൻ നിരപരാധിയാണെന്ന് തെളിയിക്കപ്പെട്ടു. ഷാരൂഖുമായി ഏറെ രൂപ സാദൃശ്യം ആര്യനുണ്ട്. മകന് നല്ല സ്വാതന്ത്ര്യം നൽകുന്ന പിതാവാണെങ്കിലും ചില നിയന്ത്രണങ്ങൾ ആര്യന് മേൽ ഷാരൂഖിനുണ്ട്. വീട്ടിൽ ശരീരം പ്രദർശിപ്പിച്ച് നടക്കരുതെന്നാണ് ഷാരൂഖ് മകന് നൽകിയിരിക്കുന്ന ഒരു ഉപദേശം. വീട്ടിലെ സ്ത്രീകൾക്ക് ഇത്തരത്തിൽ നടക്കാൻ പറ്റുന്നില്ലെന്നും അതിനാൽ മകനും അങ്ങനെ ചെയ്യരുതെന്നാണ് ഷാരൂഖ് മകന് നൽകിയ ഉപദേശം.

  Also Read: ഷൂട്ടിനിടയിൽ പല അപകടങ്ങളും!, ഞാൻ ഗന്ധർവ്വൻ ചെയ്തില്ലായിരുന്നെങ്കിൽ പത്മരാജൻ ഇന്നും ഉണ്ടായേനെയെന്ന് നടൻ

  'പുരുഷന് അവന്റെ അമ്മയുടെയും സഹോദരിയുടെയും സ്ത്രീ സുഹൃത്തുക്കളുടെയും മുന്നിൽ ഷർട്ട് ധരിക്കാതെ നടക്കാൻ അവകാശമില്ലെന്ന് ഞാൻ കരുതുന്നു. ഞാൻ ആര്യനോട് എപ്പോഴും ടീ ഷർട്ട് ധരിക്കാൻ പറഞ്ഞിട്ടുണ്ട്'

  'നിങ്ങളുടെ അമ്മയെയും മകളെയെയും സഹോദരിയെയും സ്ത്രീ സുഹൃത്തുക്കളെയും മേൽവസ്ത്രമില്ലാതെ വസ്ത്രമില്ലാതെ കാണുമ്പോൾ നിങ്ങൾക്ക് അസ്വസ്ഥത തോന്നുന്നെങ്കിൽ അവർ നിങ്ങളെ ഷർട്ടില്ലാതെ കാണുമ്പോൾ അം​ഗീകരിക്കണമെന്ന് പ്രതീക്ഷിക്കുന്നത് എന്തിനാണ്,' ഷാരൂഖ് പറഞ്ഞതിങ്ങനെ. 2017 ലാണ് ഷാരൂഖ് ഇക്കാര്യം പറഞ്ഞത്.

  Also Read: ഷൂട്ടില്ലെങ്കിൽ മോനേ വാ എന്ന് പറഞ്ഞ് ലാലേട്ടൻ വിളിക്കും; സൗഹൃദത്തെക്കുറിച്ച് പൃഥിരാജ്

  1991 ലാണ് ഷാരൂഖും ​ഗൗരി ഖാനും വിവാഹിതരാവുന്നത്. ഷാരൂഖ് തന്റെ 18ാം വയസ്സിലാണ് ​ഗൗരിയെ പരിചയപ്പെടുന്നത്. അ​ഗാധമായ പ്രണയത്തിലായ ഇരുവരും പിന്നീട് വിവാഹിതരാവുകയായിരുന്നു. 1997 ലാണ് ഇരുവർക്കും മൂത്ത മകൻ ആര്യൻ ജനിക്കുന്നത്. മൂന്നാമത്തെ മകനായ അബ്രാമിനെ വാടക ​ഗർഭപാത്രത്തിലൂടെയാണ് ഇരുവരും സ്വീകരിച്ചത്. സോഷ്യൽ മീഡിയയിൽ എപ്പോഴും ശ്രദ്ധിക്കപ്പെടുന്ന താരമാണെങ്കിലും ആര്യൻ ഖാൻ വളരെ ഉൾവലിഞ്ഞ പ്രകൃതക്കാരനാണ്. സിനിമാ അഭിനയത്തോട് ആര്യന് താൽപര്യമില്ല.

  Read more about: sharukh khan
  English summary
  sharukh khan once revealed aryan khan not allowed to be shirtless at home; here is why
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X